ശോഭാ വിശ്വനാഥ് പ്രണയത്തില്‍..!! രണ്ടാം വിവാഹ വാര്‍ത്ത പുറത്ത്..!!

പ്രശസ്ത ഫാഷന്‍ ഡിസൈവറും സംരഭകയും ചൈല്‍ഡ് ആക്ടിവിസ്റ്റുമാണ് ശോഭ വിശ്വനാഥ്. വീവേഴ്‌സ് വില്ലേജ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ശോഭ. 2021ല്‍ ശോഭയുടെ സ്ഥാനപത്തില്‍ നിന്നും കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൃത്യമായ തെളിവുകളോടെ തന്റെ സ്ഥാപനത്തില്‍ കഞ്ചാവ് വച്ചയാളെ ശോഭ കണ്ടെത്തുകയായിരുന്നു.തിരുവനന്തപുരത്തെ പ്രശസ്തമായ വസ്ത്ര നിര്‍മ്മാണ സ്ഥാപനമായ വീവേഴ്സ് വില്ലേജില്‍ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. മാസങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ സ്ഥാപന ഉടമ ശോഭ വിശ്വനാഥന്‍ തന്റെ നിരപരാധിത്വം തെളിയിച്ചു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ശോഭ വിശ്വനാഥിനെ കുടുക്കാന്‍ മുന്‍ സുഹൃത്താണ് കഞ്ചാവ് കൊണ്ട് വെച്ചതിന് പിന്നിലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കഞ്ചാവ് കണ്ടെത്തിയതിന്റെ പേരില്‍ നര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തതോടെ താന്‍ അനുഭവിച്ചത് വലിയ മാനസിക പീഡനമാണെന്ന് ശോഭാ വിശ്വനാഥ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 31നാണ് വഴുതക്കാട്ടെ വീവേഴ്സ് വില്ലേജില്‍ നിന്നും നര്‍ക്കോട്ടിക്‌സ് വിഭാഗം 850 ഗ്രാം കഞ്ചാവ് പിടിക്കുന്നത്. അന്ന് അറസ്റ്റ് ചെയ്ത ശോഭയെ താമസിക്കുന്ന ഫ്ലാറ്റിലടക്കം നിരവധി സ്ഥലങ്ങളില്‍ തെളിവെടുപ്പിനും കൊണ്ടുപോയി. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും കഞ്ചാവ് പിടിച്ചതും സംരഭക പിടിയിലാതും വലിയ ഞെട്ടലുണ്ടാക്കിയ വാര്‍ത്തായായിരുന്നു. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ശോഭ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് കഥമാറുന്നത്. മുഖ്യമന്ത്രി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശിച്ചു. അന്വേഷണത്തില്‍ ഉണ്ടായത് സിനിമാക്കഥയെ വെല്ലുന്ന വഴിത്തിരിവ്. ശോഭയുടെ സുഹൃത്തും നഗരത്തിലെ പ്രമുഖ ആശുപത്രി ഉടമയുടെ മകനുമായ ഹരീഷാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *