കാലങ്ങളായി മനസിലുണ്ടായിരുന്ന ആഗ്രഹം സഫലമായി! ജീവിതത്തില്‍ വലിയൊരു മാറ്റം സംഭവിച്ചുവെന്ന് സൗഭാഗ്യ വെങ്കിടേഷ്
താര കല്യാണും സൗഭാഗ്യയും അര്‍ജുനും സുദര്‍ശനയുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ചാനല്‍ പരിപാടികളിലും യൂട്യൂബ് ചാനലിലൂടെയുമായി ഇവര്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അഭിനയിക്കാന്‍ അവസരങ്ങള്‍ ഏറെ വന്നെങ്കിലും അങ്ങനെ സ്വീകരിച്ചിരുന്നില്ല സൗഭാഗ്യ. അഭിനയിക്കാന്‍ കഴിയുമോ എന്നുള്ള ആശങ്ക എപ്പോഴും അലട്ടാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. അടുത്തിടെയായി ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു സൗഭാഗ്യ. വീഡിയോയിലൂടെയായി ആ വിശേഷങ്ങളെല്ലാം പങ്കിട്ടിരുന്നു.
ദിവസങ്ങളായി ഞാന്‍ അതിരാവിലെ എഴുന്നേറ്റ് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. അതേക്കുറിച്ച് ഞാന്‍ നിങ്ങളോട് തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നെ സംബന്ധിച്ച് തികച്ചും പോസിറ്റീവായ കാര്യമാണ് അത്. വാടകവീട്ടില്‍ താമസിക്കുന്നതിനാല്‍ എനിക്ക് പൂജാമുറിയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഞാന്‍ പുതിയൊരു പൂജാറൂം വാങ്ങിയത്. നേരത്തെയുള്ള സ്ഥലത്ത് നിന്നും മാറ്റം വരുത്തുമ്പോള്‍ ചെറിയൊരു സങ്കടമുണ്ടായിരുന്നു. എന്നാലും സന്തോഷമുണ്ട്. കൃത്യമായി തന്നെ എല്ലാം സെറ്റാക്കാന്‍ കഴിഞ്ഞുവെന്നുമായിരുന്നു സൗഭാഗ്യ പറഞ്ഞത്.
തുടങ്ങുമ്പോള്‍ വിളക്ക് കത്തിച്ചിട്ടോ, ക്ഷേത്ര സന്ദര്‍ശനം നടത്തിയോ വേണം ഒരു ദിവസം തുടങ്ങാന്‍ എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. രാവിലെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ അത്ഭുതം സംഭവിക്കും എന്ന് എനിക്ക് അറിയാം. വിളക്ക് വെക്കുന്നതിന് മുന്‍പ് അവിടെ എല്ലാം വൃത്തിയാക്കും. ഒരൊറ്റ ദിവസമാണ് ഞാന്‍ കുറച്ച് വൈകിയത്. ഒട്ടും ഉറങ്ങാന്‍ പറ്റിയിരുന്നില്ല, അങ്ങനെ വൈകിപ്പോയതാണ്.
ഈയ്യിടെയായിട്ട് സൗഭാഗ്യ ഭയങ്കര സ്പിരിച്വല്‍ ആണോ എന്നൊക്കെ ചിലര്‍ എന്നോട് ചോദിച്ചിരുന്നു. സ്പിരിച്വല്‍ അങ്ങനെയല്ല, വിളക്ക് കൊളുത്തിയോ, അമ്പലത്തില്‍ പോയോ ഒരു ദിവസം തുടങ്ങുന്നത് ഇഷ്ടപ്പെടുന്ന ആളാണ്. കല്യാണത്തിന് മുന്‍പ് നിത്യവും നിര്‍മാല്യം തൊഴാന്‍ പോവുമായിരുന്നു. വര്‍ഷങ്ങളായിട്ട് എന്റെയും അമ്മയുടെയും റൂട്ടീന്‍ ആയിരുന്നു അത്. ഇപ്പോള്‍ അതിന് പറ്റാറില്ല, ഞാന്‍ ഇവിടെയും അമ്മ അവിടെയുമാണല്ലോ. എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്.
അമ്മയെപ്പോലെ തന്നെ സൗഭാഗ്യയും ഡാന്‍സ് ക്ലാസുമായി സജീവമാണ്. ഡാന്‍സ് ക്ലാസിലെ വിശേഷങ്ങളും വീഡിയോയിലൂടെ കാണിക്കാറുണ്ട്. സായിഗ്രാമത്തിലെ പെര്‍ഫോമന്‍സിന്റെ വിശേഷങ്ങളെല്ലാം സൗഭാഗ്യ വീഡിയോയിലൂടെ പങ്കിട്ടിരുന്നു. രാമായണം കഥകളായിരുന്നു സൗഭാഗ്യയുടെ വിദ്യാര്‍ത്ഥികള്‍ പെര്‍ഫോം ചെയ്തത്. നേരത്തെയൊക്കെ ഞാനും കൂടെ പെര്‍ഫോം ചെയ്യുമായിരുന്നു. ഇതാദ്യമായാണ് ഞാന്‍ ഇല്ലാതെ കുട്ടികളെ മാത്രം വെച്ച് പെര്‍ഫോം ചെയ്യിക്കുന്നത്. എന്നെ സംബന്ധിച്ച് ഏറെ വിശേഷപ്പെട്ട കാര്യമാണ് ഇതെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment