ഞങ്ങൾ പ്രണയത്തിലാണ് ..നിശ്ചയം കഴിഞ്ഞില്ല ..ചടങ്ങുകൾ വരാനിരിക്കുന്നതേയുള്ളൂ ..ശ്രീകാന്ത് വെട്ടിയാർ

റീല്‍ വീഡിയോകളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരമാണ് ശ്രീകാന്ത് വെട്ടിയാര്‍. അമ്മയ്‌ക്കൊപ്പമുള്ള ശ്രീകാന്ത് വെട്ടിയാറിന്റെ കോമഡി സ്‌കിറ്റുകള്‍ എല്ലാം സൂപ്പര്‍ ഹിറ്റ് ആണെന്നു തന്നെ പറയാം. അമ്മയും മകനും പിന്നീട് സിനിമ പ്രമോഷന്റെ ഭാഗമായും ഒരുപാട് വീഡിയോകള്‍ ചെയ്തിരുന്നു. ഇപ്പോള്‍ സിനിമയിലേക്ക് സജീവമായി ഇറങ്ങുകയാണ് ശ്രീകാന്ത്. പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

അതോടൊപ്പം ജീവിതത്തില്‍ കാത്തിരുന്ന മറ്റൊരു കാര്യം കൂടെ സംഭവിക്കാന്‍ പോകുന്നു. വിവാഹിതനാകാന്‍ പോകുകയാണ് എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ശ്രീകാന്ത് പങ്കുവച്ച ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തതാണ്. ‘അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. പിന്നാലെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്തകളും വന്നു.

എന്നാല്‍ അന്ന് നടന്നത് വിവാഹ നിശ്ചയം ആയിരുന്നില്ല എന്ന് ശ്രീകാന്ത് വെട്ടിയാര്‍ പറയുന്നു. ശ്രീകാന്ത് വെട്ടാരും കേന്ദ്ര കഥാപാത്രമായി എത്തുന്ന മേനെ പ്യാര്‍ കിയാ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ക്ക് വന്നപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീകാന്ത്. അന്ന് നടന്നത് വിവാഹ നിശ്ചയം അല്ല, എല്ലാം പറഞ്ഞ് ഉറപ്പിച്ചു, ചടങ്ങുകള്‍ വരാനിരിക്കുന്നതേയുള്ളൂ എന്ന് ശ്രീകാന്ത് വ്യക്തമാക്കി.

വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് പറഞ്ഞ് ആരോ ആ ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ ഇട്ടു, പിന്നെ അതൊരു നിശ്ചയമായി ഞാനും അങ്ങ് അംഗീകരിച്ചു. വിവാഹം ഉടനെയില്ല. അടുത്ത വര്‍ഷം അവസാനത്തോടുകൂടയേ ഉണ്ടാവൂ. നിവ്യ മോഹനന്‍ എന്നാണ് വധുവിന്റെ പേര്. പ്രണയത്തിലായിരുന്നു. മൂവാറ്റുപുഴയിലാണ് നിവ്യയുടെ സ്വദേശം, ആള്‍ പുറത്താണ് ജോലി ചെയ്യുന്നത്- ശ്രീകാന്ത് പറഞ്ഞു.

റീലുകള്‍ക്കും സിനിമ പ്രമോഷനുകള്‍ക്കും പുറമെ പത്തോളം സിനിമകളില്‍ ശ്രീകാന്ത് വെട്ടിയാര്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായി എത്തുന്ന സിനിമ മേനെ പ്യാര്‍ കിയാ ആണ്. ഫൈസല്‍ ഫൈസലുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീകാന്തിന് പുറമെ യൂട്യൂബിലൂടെ ശ്രദ്ധ നേടിയ അര്‍ജുന്‍ സുന്ദരേശനടക്കം പല താരങ്ങളുമുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *