ഇനി 60 ദിവസം കൂടെ മാത്രം, കല്യാണത്തിനുള്ള ദിവസങ്ങളെണ്ണി ശ്രീവിദ്യയും രാഹുലും; രണ്ട് മാസം കൂടെ കഴിഞ്ഞാല്‍ നീ എന്റെ ടെലഫോണ്‍മണി!

മിനിസ്‌ക്രീനില്‍ ഇപ്പോള്‍ കല്യാണങ്ങളുടെ സീസണ്‍ ആണെന്ന് തോന്നുന്നു. തുടരെ തുടരെ വിവാഹമായിരുന്നു. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ഐശ്വര്യ രാജീവിന്റെ വിവാഹമാണ് കഴിഞ്ഞത്. അടുത്തത് ശ്രീവിദ്യ മുല്ലശ്ശേരിയുടേതാണ്. ഒന്നര വര്‍ഷം മുന്‍പേ വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. ഇപ്പോള്‍ വിവാഹത്തിന്റെ ദിവസം എണ്ണം കാത്തിരിക്കുകയാണ് രണ്ടു പേരും.

‘ഇനി വിവാഹത്തിന് അറുപത് ദിവസങ്ങള്‍ മാത്രം. രണ്ട് മാസം കഴിഞ്ഞാല്‍ നീ എന്നന്നേക്കുമായി എന്റെ ടെലഫോണ്‍ മണിയാകും’ എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഇപ്പോള്‍ രാഹുല്‍ രാമചന്ദ്രന്‍. ശ്രീവിദ്യയ്‌ക്കൊപ്പമുള്ള ഒരു റൊമാന്റിക് ചിത്രത്തിനൊപ്പം പങ്കുവച്ച പോസ്റ്റില്‍ നടിയെയും ടാഗ് ചെയ്തിട്ടുണ്ട്.

ശാലിന്‍ സോയ, സാധിക വേണുഗോപാല്‍, അമൃത നായര്‍, ഡയാന ഹമീദ്, അഭി മുരളി തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് പോസ്റ്റിന് താഴെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് വന്നിരിക്കുന്നത്.

2023 ജനുവരിയില്‍ ആയിരുന്നു ശ്രീവിദ്യ മുല്ലശ്ശേരിയുടെയും രാഹുല്‍ രാമചന്ദ്രന്റെയും വിവാഹ നിശ്ചയം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വിവാഹം നീണ്ടുപോയി. ഡിസംബറില്‍ അമ്മൂമ്മ മരിച്ചു. ഒരു മരണം സംഭവിച്ചാല്‍ പിന്നെ ആറ് മാസം കഴിഞ്ഞേ കുടുംബത്തില്‍ വിവാഹം പോലുള്ള ചടങ്ങുകള്‍ നടത്താന്‍ പാടുള്ളൂ.

അത് കഴിഞ്ഞപ്പോള്‍ രാഹുലിന്റെയും ശ്രീവിദ്യയുടെയും ബര്‍ത്ത് ഡേ മന്ത് വന്നു. വിശ്വാസപ്രകാരം വധൂവരന്മാരുടെ ബര്‍ത്ത് ഡേ മന്തിലും വിവാഹം നടത്തരുത് എന്നാണ്. അക്കാരണങ്ങള്‍ കൊണ്ടെല്ലാം വിവാഹം നീണ്ടു നീണ്ടു പോയി. ഇനി അധികം താമസിക്കില്ല, സെപ്റ്റംബറില്‍ തന്നെ വിവാഹം ഉണ്ടാവും. സെപ്റ്റംബര്‍ 8 ന് 11.20 നും 11.50 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് വിവാഹം. അതിന് വേണ്ടി കാത്തിരിക്കുകയാണ് രണ്ടുപേരും.

സിനിമ പിന്നണി പ്രവര്‍ത്തകനാണ് രാഹുല്‍ രാമചന്ദ്രന്‍. ഒരു സിനിമ സ്വന്തമായി സംവിധാനം ചെയ്യുക എന്ന ഏറ്റവും വലിയ മോഹവുമായി നടക്കുകയാണ്. അതിന്റെ ജോലികള്‍ എല്ലാം നടക്കുന്നു. ആദ്യം കരുതിയത് സിനിമ ഇറങ്ങിയിട്ട് മതി വിവാഹം എന്നായിരുന്നു. എന്നാല്‍ ജാതകപ്രകാരം, കല്യാണം കഴിഞ്ഞിട്ട് മതി സിനിമ എന്ന് കണ്ടു. അതുകൊണ്ട് വച്ചുതാമസിപ്പിക്കുന്നില്ല എന്നാണ് തമാശയില്‍ രാഹുല്‍ ഒരിക്കല്‍ പറഞ്ഞത്.

സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. അതിന് ശേഷം സിനിമയിൽ നിന്ന് കൂടുതൽ അവസരങ്ങൾ വരികയായിരുന്നു. ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, തല തുടങ്ങി നിരവധി സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *