സുധിയുടെ വീട്ടിൽ ആ സന്തോഷ വാർത്ത ഉടൻ

സ്റ്റാര്‍ മാജിക്കും സ്‌റ്റേജ് ഷോകളും സിനിമകളുമായി മുൻപോട്ട് പോകുന്നതിന്റെ ഇടയിലാണ് കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം. വടകരയിലെ പരിപാടി കഴിഞ്ഞ് തിരിച്ച് കോട്ടയത്തേക്ക് വരുന്നതിനിടയിലായിരുന്നു അപകടം. സുധി കൂടെയില്ലെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാവുന്നില്ല അദ്ദേഹത്തിന്റെ ഉറ്റവർക്ക്. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് എന്നെ ജീവിപ്പിക്കുന്നതെന്ന് ഭാര്യ രേണു പറഞ്ഞിരുന്നു. അടുത്തിടെയായി രേണു വീണ്ടും വിവാഹം കഴിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിക്കുകയാണ് രേണുവും സുധിയുടെ മകൻ കിച്ചുവും.
​വീടിന്റെ പണി കഴിയാറായി
സുധിച്ചേട്ടന്റെ സ്വപ്നം തന്നെയാണ് പൂവണിയുന്നത്. വയറിങ് നടന്നുകൊണ്ടിരിക്കുകയാണ്. നാലുമാസത്തിനുള്ളിൽ വീട് പണി പൂർത്തിയാകും എന്നാണ് പ്രതീക്ഷ- രേണു മഴവിൽ കേരളത്തോട് പറയുന്നു. ചേട്ടന്റെ സാന്നിധ്യം ഇല്ലാത്ത വീട് ശൂന്യത നൽകും. പിന്നെ ആത്മാവിൽ സത്യം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ അതുകൊണ്ടുതന്നെ അന്ന് സുധിച്ചേട്ടന്റെ ആത്മാവിന് മോക്ഷം കിട്ടും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, വിശ്വസിക്കുന്നത്- രേണു പറയുമ്പോൾ അച്ഛൻ മരിച്ചുപോയി എന്നാണ് കുഞ്ഞു മോൻ ക്യാമറ നോക്കി പറയുന്നത്.

മറ്റൊരു വിവാഹത്തിനോ
ഞാൻ ഒരു വര്ഷം കഴിയും മുൻപേ വേറെ വിവാഹം കഴിക്കും കിച്ചുവിനെ അടിച്ചിറക്കും എന്നൊക്കെ പറയുന്നത് ഞാനും കേട്ടിരുന്നു. എനിക്ക് ഒന്നേ പറയാൻ ഉള്ളൂ. ഞാൻ വേറെ ഒരു വിവാഹം കഴിക്കില്ല. ഞാൻ മരിക്കുവോളം കൊല്ലം സുധിച്ചേട്ടന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാൻ ആണ് ഞാൻ ആഗ്രഹിക്കുന്നതും. അങ്ങനെ ചെയ്യാൻ ആണ് ഉറച്ച തീരുമാനം എടുത്തിരിക്കുന്നതും. കാരണം പലതുണ്ട്, അതൊന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. കുടുംബത്തിൽ ഉള്ള ഒരാളും എന്നെ വിവാഹത്തിന് നിര്ബന്ധിക്കാറില്ല. എന്റെ മക്കൾ ഞങ്ങളുടെ മക്കളായി വളരണം എന്നാണ് ആഗ്രഹം.

എല്ലാവരും നിർബന്ധിക്കും
നീ ചെറുപ്പം ആണ്. നല്ല ആലോചന വന്നാൽ സ്വീരിക്കാൻ ആണ് കൂട്ടുകാരൊക്കെ പറയുന്നത്. എന്നാൽ ഞാൻ ഉറച്ച തീരുമാനം തന്നെ എടുത്തിരുന്നു എനിക്ക് ഇനി ഒരു വിവാഹം ഉണ്ടാകില്ല. സുധിച്ചേട്ടന് ഒരു പകരക്കാരൻ ഉണ്ടാകില്ല എന്നത്. ഇത് ഞാൻ പബ്ലിക്കായി പറയുകയാണ്. എനിക്ക് മറ്റൊരു വിവാഹം ഉണ്ടാകില്ല രേണു പറയുമ്പോൾ പിന്നീട് സംസാരിക്കുന്നത് കിച്ചുവാണ്. എനിക്ക് പ്രത്യേകിച്ചും ഒന്നും പറയാനില്ല. അമ്മയുടെ ജീവിതമാണ്. അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ- കിച്ചു പറയുന്നു.

അതൊന്നും ഡ്രാമ അല്ല
അമ്മയുടെ ഇഷ്ടം ആണ് അത് അങ്ങനെ തന്നെ നിക്കട്ടെ. നമ്മൾ നല്ല ഹാപ്പി ആയിരിക്കുന്നു എന്നും കിച്ചു പറയുന്നു. ഇളയമകന് ഇപ്പോൾ അച്ഛന്റെ മരണം അറിയാം എന്ന് പറഞ്ഞ രേണു ലക്ഷ്മി നക്ഷത്രയെ കുറിച്ചും സംസാരിക്കുന്നുണ്ട്. ചിന്നു എന്നും ഞങ്ങൾക്ക് സഹോദരിയാണ്. ഏട്ടൻ പോയ അന്ന് മുതൽ ഇന്നുവരെ ഞങ്ങൾക്ക് ഒരുപോലെ സ്നേഹവും സഹായങ്ങളും ചിന്നു ചെയ്യാറുണ്ട്. ആ സ്നേഹയും കരുതലും ഒരിക്കലും ഡ്രാമ അല്ല എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്-

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *