ജിപിയെ കൗണ്ടറടിച്ച് വീഴ്ത്തി ഗോപിക..!! കഞ്ഞി വാങ്ങിച്ചു കൊടുത്തിട്ട് ജിപി പറഞ്ഞത് കേട്ടോ..!! തിരിച്ചു കിട്ടിയത് ഡബിള്‍ സ്‌ട്രോംഗില്‍..!!

ബാച്ചിലർ പാർട്ടി മുതൽ, അയിനൂണും, മെഹന്ദിയും സംഗീത് ഫങ്ഷനും എന്ന് വേണ്ട അത്യാഡംബരപൂർവം നടന്ന പരിപാടിയിൽ വ്യത്യസ്ത വേഷത്തിൽ വ്യത്യസ്ത ലുക്കിൽ ആണ് വധൂ വരന്മാർ വേദിയിൽ എത്തിയത്. അതിൽ തങ്ങൾ ധരിച്ച വേഷത്തിനുള്ള ക്രെഡിറ്റും ഇരുവരും നൽകിയിരുന്നു. പ്രത്യേകിച്ചും വിവാഹത്തലേന്നും വിവാഹത്തിനും ധരിച്ച വസ്ത്രങ്ങൾക്കുള്ള ക്രെഡിറ്റ് കൊടുത്തത് ബീന കണ്ണനാണ്. ബീന കണ്ണന്റെ കഴിവിൽ വിരിഞ്ഞ മംഗല്യ പുടവയുടെ പ്രത്യേകതകൾ ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഗോവിന്ദ് പദ്മസൂര്യ എന്ന പേരിലെ പദ്മത്തിന്റെയും സൂര്യന്റെയും അർഥം പൂർണ്ണമാക്കുന്ന രീതിയിലായിരുന്നു മംഗല്യ പുടവ ഡിസൈൻ ചെയ്തത് എന്നാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. പദ്മം അഥവാ താമരയുടെ നിറവും. സൂര്യന്റെ നിറവും ചേർന്ന നിറത്തിലുള്ള ഒരു സാരി ആയിരുന്നു താലികെട്ട് കഴിഞ്ഞു വേദിയിലേക്ക് വന്നപ്പോൾ ഗോപിക ധരിച്ചത്. അതിന്റ ഒപ്പം ടെംപിൾ സെറ്റ് ആന്റിക് ആഭരണങ്ങൾ കൂടി അണിഞ്ഞപ്പോൾ വധുവിന്റെ മൊഞ്ച് ഒന്നുകൂടി വർധിച്ചു എന്നായിരുന്നു ആരാധകർ പറഞ്ഞതും. എന്തായാലും വേഷവിധാനത്തിന് മാത്രമായി ലക്ഷങ്ങൾ ആണ് ഇരുവരും ചെലവാക്കിയത് എന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല ഇവരുടെ വിവാഹവേദിയെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു.

കൊട്ടാരം പോലെയുള്ള മണ്ഡപം ആയിരുന്നു വിവാഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കോടികൾ പൊടിപൊടിച്ച് നടത്തിയ ആർഭാടവിവാഹത്തിൽ സിനിമ സീരിയൽ രംഗത്തെ നിരവധി ആളുകളാണ് സംബന്ധിക്കാൻ എത്തിയത്; സ്വപ്നസമാനമായ വ്യത്യസ്ത ആഘോഷങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയുമാണ്. അടുത്തെങ്ങും ഇത്രയും ആര്ഭാടത്തിൽ ഒരു വിവാഹം കണ്ടിട്ടില്ലെന്നാണ് ചിലർ എങ്കിലും അഭിപ്രായപ്പെടുന്നത്.

തൃശൂർ വടക്കുംനാഥന്റെ നടയിൽ വച്ച് വിവാഹം നടത്തണം അനന്ത തന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എന്നാണ് ജിപി പറഞ്ഞത്. കേരള ലുക്കിൽ ആണ് ഇരുവരും ക്ഷേത്രത്തിൽ താലിക്കെട്ടിന് എത്തിയത്..അതേസമയം ഗോപികയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും സുഹൃത്തുക്കൾക്ക് തീരാത്ത പോലെയാണ്. കഴിഞ്ഞദിവസം കുക്കുവും ദീപയും ഇവരുമായുള്ള ബന്ധത്തെക്കുറിച്ച് പറയുകയുണ്ടായി ഇപ്പോഴിതാ നടൻ ശ്യാം പങ്കിട്ട കുറിപ്പും വൈറലാണ്. ഒപ്പം സാന്ത്വനം താരങ്ങൾ പങ്കിട്ട വീഡിയോയും കുറിപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു.

തീർത്തും അറേഞ്ചഡ് മാര്യേജ് ആണ് തങ്ങളുടേത് എന്ന് ഇരുവരും അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. വിവാഹവിശേഷങ്ങൾ ഒന്നും മറ്റു ചാനലുകളിലൂടെ തുറന്നുപറയാതെ സ്വന്തം യൂ ട്യൂബ് ചാനൽ വഴിയാണ് ജിപി തുറന്നുസംസാരിച്ചത്. ഒടുക്കം വിവാഹവും ലൈവ് ആയി സ്വന്തം ചാനലിലൂടെയാണ് പുറത്തുവിട്ടത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *