എല്ലാവരുടെയും പ്രാര്‍ത്ഥന വേണം”..!! ”നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്”..!! സുരാജിന്റെ ഭാര്യയ്ക്ക് വിശേഷമോ..!!

എനിക്ക് മൂന്നുമക്കൾ ആണ്, ഉടനെ നാലാമത്തെ കുഞ്ഞുണ്ടാകാൻ നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം; സുരാജിന്റെ വാക്കുകൾക്ക് പൊട്ടിച്ചിരി.പ്രണയ വിവാഹമായിരുന്നു സുപ്രിയയുടെയും സുരാജിന്റെയും. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹം ചെയ്യുന്നത്.suraj venjaramoodu shared a fun moment on chottanikkara navaratri celebration.എനിക്ക് മൂന്നുമക്കൾ ആണ്, ഉടനെ നാലാമത്തെ കുഞ്ഞുണ്ടാകാൻ നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം; സുരാജിന്റെ വാക്കുകൾക്ക് പൊട്ടിച്ചിരി.മിമിക്രി കലാകാരനായി വന്ന് മലയാളികളുടെ പ്രിയങ്കരനായ നായകനായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ഒന്നിന് പിറകെ ഒന്നായി മികച്ച വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും, നാല് സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി സൂരാജ് കരിയറിൽ മികച്ച വിജയം നേടുകയുമായാണ്. റിയാലിറ്റി ഷോ അവതാരകനായി മിനിസ്‌ക്രീനിലെ തിളങ്ങിയ സുരാജ് ഇപ്പോഴും ടെലിവിഷൻ ഷോകളിൽ സജീവ സാന്നിധ്യമാണ്. സുരാജിന്റ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിമാറുന്നത് .നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ചോറ്റാനിക്കര ക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിക്കവെയാണ് സരസമായ സംഭാഷണം നടത്തി കാണികളെ സുരാജ് പൊട്ടിച്ചിരിപ്പിച്ചത്. അവാർഡ് കിട്ടിയതിനെക്കുറിച്ച് സംസാരിക്കവെ ആയിരുന്നു വേദിയിൽ പൊട്ടിച്ചിരി മുഴങ്ങിയത്. താരത്തിന്റെ വാക്കുകൾ. “എനിക്ക് ഈ അവാർഡുകൾ കിട്ടിയ കഥയൊക്കെ അറിയാമല്ലോ”,- എന്ന് പറഞ്ഞുകൊണ്ടാണ് സുരാജ് സംസാരിക്കുന്നത്.എനിക്ക് മൂന്നു കുഞ്ഞുങ്ങളാണ്, നിങ്ങൾ കാണുന്നപോലെയൊന്നുമല്ല. ആദ്യത്തെ ആള് ജനിച്ചപ്പോൾ ആണ് എനിക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിച്ചത്. കാശിനാഥ് എന്നാണ് പേര്. കൈയ്യടിക്ക് നിങ്ങൾ, (കാഴ്ചക്കാരോട് സൂരാജ് പറയുന്നു) എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് എന്ത് കാര്യവും ചോദിച്ചുവാങ്ങണം എന്ന്. നിങ്ങൾ കൈയ്യടിക്ക്. പിന്നാലെ എന്റെ രണ്ടാമത്തെ മകൻ ജനിച്ചു വാസുദേവ്. ആള് ജനിച്ചപ്പോൾ രണ്ടാമത്തെ സംസ്ഥാന അവാർഡും കിട്ടി.

അപ്പോൾ ഞാൻ കരുതി ഈ പരിപാടി കൊള്ളാമല്ലോ എന്ന്. അങ്ങനെ താൻ പാതി ദൈവം പാതി എന്നാണല്ലോ. മൂന്നാമത് ഒരു പെണ്കുഞ്ഞുവേണം എന്നാണ് ആഗ്രഹിച്ചത്. മൂന്നാമത് ഒരു പെൺകുട്ടി ജനിച്ചു ഹൃദ്യ. ആള് ജനിച്ചപ്പോൾ എനിക്ക് സംസ്ഥാന അവാർഡും, ദേശീയ അവാർഡും കിട്ടി. ഇനിയുള്ളത് ഓസ്കാർ ആണ്, അത് കിട്ടും എങ്കിൽ നാലാമത്തെ കുഞ്ഞിനും ഞാൻ റെഡിയാണ്. നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം, സഹകരണം വേണ്ട എന്നും സരസമായി സൂരജ് പറയുന്നു.ഞാൻ ഇന്നീ കഥ ഇവിടെ പറയും എന്ന് പറഞ്ഞപ്പോൾ എന്റെ ഭാര്യ എന്നോട് ചോദിച്ചത് നാണമില്ലേ എന്നാണ്. മൂന്ന് അവാർഡും എന്റെയും കൂടി മിടുക്ക് കൊണ്ടാണ് എന്നാണ് അവൾ പറഞ്ഞത്. ഇനിയൊരു കാര്യം ചെയ്യ് നല്ലോണം അധ്വാനിച്ച് അഭിനയിച്ച് അവാർഡ് വാങ്ങാൻ ആണ് അവൾ പറയുന്നത്- വേദിയെ പൊട്ടിചിരിപ്പിച്ചുകൊണ്ട് സുരാജ് പറഞ്ഞു. ഒരുപാട് സന്തോഷമുണ്ട് നവരാത്രി ആഘോഷത്തിന് തന്നെ ക്ഷണിച്ചതിലെന്നും താരം പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *