നാലു മക്കളുടെ അമ്മയാണെന്ന് പറയുമോ..!! പിങ്ക് ചുരിദാറില്‍ സുന്ദരിയായി രാധിക ഹോട്ടലില്‍..!! താരപത്‌നിയെ പൊതിഞ്ഞ് ആരാധകര്‍..!!
സുരേഷ് ഗോപിയും രാധികയും മലയാള സിനിമയുടെ മാതൃകാ ദമ്പതികളാണ്. രാധികയുടേതും സുരേഷ് ഗോപിയുടേതും പക്കാ അറേഞ്ച്ഡ് മാര്യേജായിരുന്നു. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവർ വിവാഹിതരായത്. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്. സുരേഷ് ഗോപിയും രാധികയും നേരിൽ കാണുന്നതു പോലും വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപിക്ക് അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ വിവാഹം ആലോചിച്ചതെന്ന് സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അപ്പോഴും രാധിക തന്നെ ആകണം ഭാര്യ എന്ന് പറയുകയാണ് സുരേഷ് ഗോപി. പുതിയ ക്യാംപസ്- സ്‌കൂൾ ചിത്രങ്ങൾ ഹിറ്റാകാറുണ്ട് . അപ്പോൾ സുരേഷ് ഗോപി ഓർക്കുമോ എന്റെ കാലം കഴിഞ്ഞു. എനിക്ക് ഇനി ഒരിക്കലും ടീനേജ് കാരൻ ആകാൻ ഒക്കില്ലല്ലോ പ്രായം കൂടിയല്ലോ എന്ന് ഓർക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് സുരേഷ് ഗോപി കൈരളിക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായി മാറുന്നത്. നടൻ മധുവിന്റെ വാക്കുകളും പങ്കുവച്ചുകൊണ്ടാണ് സുരേഷ് ഗോപി സംസാരിച്ചു തുടങ്ങിയത്.
ഒരിക്കലും ഇല്ല എന്റെ മക്കൾ ആ ഒരു ലെവലിലേക്ക് വരാം. നമുക്ക് എല്ലാം ഓരോ പ്രതീക്ഷകൾ ആണ്. മനുഷ്യർ ഇന്ന് കിടന്നു ഉറങ്ങുന്നത് നാളെ ഉണരാം എന്ന പ്രതീക്ഷ. ഉണർന്നാൽ എന്തൊക്കെ പ്രൊഡക്ടീവ് ആയി ചെയ്യാം കുറച്ചുകൂടി സംതൃപ്‌തമാക്കാൻ എന്ന പ്രതീക്ഷ കണക്കുകൂട്ടൽ. അതെ പോലെ മക്കൾ ആ ഒരു ലെവലിൽ എത്തും എന്നതും പ്രതീക്ഷ. മാനസികമായ സമ്പതൃപ്തിക്കും കൂടിയാണ്.- സുരേഷ് ഗോപി പറഞ്ഞു തുടങ്ങുന്നു.
ഞാൻ മധുസാറിന്റെ രാഷ്ട്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ, എന്റെ അച്ഛൻ ആയിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ആ ഇടക്കാണ് അദ്ദേഹത്തിന്റെ എഴുപതാം പിറന്നാൾ ആഘോഷിച്ചത്. എപ്പോഴും വിചാരിച്ചിട്ടുണ്ട് ഞാൻ പഠിച്ചിരുന്ന കാലത്തിലെ സ്‌കൂൾ കാലഘട്ടം, ഇപ്പോഴുള്ള കാലഘട്ടവും. ഈ ഒരു സാഹചര്യത്തിൽ എനിക്കിനി പഠിക്കാൻ ആകില്ലല്ലോ എന്ന്. പലതിലും പല മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. മധുസാർ എന്നെക്കാളും മുതിർന്ന ആളാണ്. എന്റെ അച്ഛന്റെ സുഹൃത്തും ആണ്.ഞാൻ സാറിനോട് ചോദിച്ചു. ഞങ്ങളൊക്കെ അഭിനയിക്കുന്ന കാലം കാണുമ്പോൾ സാറിന് വിഷമം തോന്നിയോ എന്ന്. പെട്ടന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇല്ല സുരേഷ്. എനിക്ക് എഴുപത് വയസ്സായി. ഞാൻ ഇപ്പോൾ മരിക്കാൻ വേണ്ടിയാണു ജീവിക്കുന്നത് എന്ന്. ഞാൻ പുനർജന്മത്തിൽ വിശ്വസിക്കുന്ന ആളാണ്. അപ്പോൾ വേഗം മരിച്ചാൽ ഇപ്പോളത്തെ അഭിനയിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ മകനോ മകളോ ആയി അഭിനയിക്കാൻ എത്താം എന്ന്. ഞാൻ അപ്പോൾ ആ കാലഘട്ടത്തിൽ ജീവിക്കും. ഈ ഒരു തൊട്ട് എന്നെ ചിന്തിപ്പിച്ചു.- സുരേഷ് ഗോപി പറഞ്ഞു.
ഈ പുനർജന്മം തോട്ട് ശരിയാണ് എങ്കിൽ തീർച്ചയായും എനിക്ക് ഗോപിനാഥൻ പിള്ളയുടെയും, ലക്ഷ്മിയുടെയും മകനായി ജനിക്കണം. അദ്ദേഹം ഇപ്പോൾ ജനിച്ചിട്ടുണ്ടാകും. ഇപ്പോൾ ഉള്ള ഈ ജീവിതത്തിന്റെ റീ ക്രിയേഷൻ ആയിരിക്കണം എന്റെ ഇനിയുള്ള ജന്മവും. എനിക്ക് ഒരുപാട് നന്മ തന്ന ജീവിതമായിരുന്നു ഇത്. രാധികയെ പോലെയുള്ള ഭാര്യ ഉണ്ടാകണം. രാധിക തന്നെ ഭാര്യയായി എത്തണം. മക്കളും അങ്ങനെയാകണം.ഭൂമിയിൽ എന്തിനെ വിട്ടുപിരിയാൻ ആണ് ഏറ്റവും അധികം വിഷമം ഉണ്ടാവുക എന്ന ചോദ്യത്തിന് മഴ എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. മലേഷ്യലെ ഒക്കെ പോലെ എല്ലാ ദിവസവും ഒരു മൂന്നുമണിക്കൂർ മഴയുള്ള രാജ്യമാണ് എങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. മണ്ണിന്റെ ഒരു സന്തോഷം നമുക്ക് കാണാൻ കഴിയും. മലിനീകരണം കുറയും. അത് തന്നെയാണ് അതിനുള്ള കാരണമായി സുരേഷ് ഗോപി പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment