”എന്റെ മോളുടെ ജീവിതം വച്ചാ കളിക്കുന്നത്”..!! ഒടുക്കം എല്ലാത്തിനും പ്രതികരിച്ച് സുരേഷ് ഗോപി..!! വീഡിയോ വൈറലോട് വൈറല്‍..!!
തന്റെ പെരുമാറ്റം ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.bhagya lakshmi and actress aswathy supports actor suresh gopi on woman journo issue.’ആ പൊന്നോമനയുടെ ഓർമ്മകൾ ഇന്നും ഹൃദയത്തിൽ പേറുന്ന അച്ഛൻ’ ‘ദേഹത്ത് തൊട്ടിട്ടും എന്തിനാണ് ചിരിച്ചുനിന്നത്’, സുരേഷ് ഗോപിക്ക് പിന്തുണ
മാധ്യമപ്രവർത്തകയും നടൻ സുരേഷ് ഗോപിയുമായുള്ള വിഷയത്തിൽ നടന് പിന്തുണയുമായി കൂടുതൽ താരങ്ങൾ രംഗത്ത്. സോഷ്യൽ മീഡിയയിലൂടെയും, ഓൺലൈൻ മാധ്യമങ്ങളിലൂടെയും ആണ് താരങ്ങളുടെ പ്രതികരണം. കഴിഞ്ഞദിവസം ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യ ലക്ഷ്മി നടത്തിയ പ്രസ്താവനയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ നടി അശ്വതി പങ്കുവച്ച പോസ്റ്റാണ് ഏറെ ശ്രദ്ധേയമാകുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുത് എന്നാണ് അശ്വതി പറയുന്നത്.ഒരു നല്ല മനുഷ്യൻ … ഒരു നല്ല മനുഷ്യ സ്നേഹി … അകാലത്തിൽ വിധി അടർത്തി മാറ്റിയ പൊന്നോമനയുടെ ഓർമ്മകൾ ഇന്നും ഹൃദയത്തിൽ പേറുന്ന ഒരു നല്ല അച്ഛൻ … രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുത് … തന്റെ പ്രവർത്തി ആ കുട്ടിയെ വേദനിപ്പിച്ചു എന്ന് അറിഞ്ഞ നിമിഷം തന്നെ നിരുപാധികം ക്ഷമ ചോദിച്ചത് തന്നെ ആ മനസിന്റെ വലിപ്പം- അശ്വതി കുറിച്ചു.സ്ത്രീ സംരക്ഷണത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങൾ വ്യക്തി ഹത്യ നടത്താനും രാഷ്ട്രീയ മുതലെടുപ്പിനും ആയി ഉപയോഗിക്കാതിരിക്കുക … അതിന് ലഭിക്കുന്ന തിരിച്ചടികളുടെ കാലം വിദൂരം അല്ല എന്നും അശ്വതി സോഷ്യൽ മീഡിയയിൽ കുറിച്ചു.ഒരു സഹോദരന്റെ സ്ഥാനത്ത് നിന്നുകൊണ്ടാണ് പലപ്പോഴും അദ്ദേഹം സ്ത്രീകളോട് സംസാരിക്കുന്നത് താൻ കണ്ടിട്ടുള്ളത് എന്നാണ് ഭാഗ്യ ലക്ഷ്മി കഴിഞ്ഞദിവസം പ്രതികരിച്ചത്.
ആ കുട്ടി അവിടെ വെച്ച് തന്നെ വളരെ രൂക്ഷമായി സംസാരിക്കണമായിരുന്നു. പക്ഷേ അവർ വളരെ ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. ഞാൻ കരുതിയത് പ്രശ്നം ഒന്നുമില്ലെന്നാണ്. അദ്ദേഹം കൈ വെച്ചപ്പോൾ പുറകോട്ട് പോയ ശേഷം അവർ വീണ്ടും തിരിച്ചുവന്ന് ചോദ്യം ആവർത്തിക്കുകയാണ് ചെയ്തത്. അല്ലാതെ ഇതിനോട് പ്രതികരിക്കുകയല്ലല്ലോ ചെയ്തത്. അപ്പോൾ തന്നെ പ്രതികരിക്കാമായിരുന്നില്ലേ എന്നും അവർ ചോദിച്ചു.
ഒരു തെറ്റായ ചിന്ത മനസിൽ വെച്ചല്ല സുരേഷ് ഗോപി അങ്ങനെ പെരുമാറിയത് എന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് തന്നെ ഇതിൽ രാഷ്ട്രീയം കാണാൻ എനിക്ക് പറ്റില്ല.എന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. എന്നാൽ താരത്തിനെതിരെയും ചിലർ രംഗത്തുവന്നു. അതേസമയം പ്രസ്തുത വിഷയത്തിൽ സുരേശ്ഗ് ഗോപി പരസ്യമായിത്തന്നെ മാപ്പും പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment