ഭാഗ്യയുടെ കല്യാണ ശേഷമുള്ള ആദ്യ വിശേഷം.. എല്ലാം ഒരുക്കി രാധികയും സുരേഷ് ഗോപിയും

തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് സുരേഷ് ഗോപിയുടെ കുടുംബം. ലക്ഷ്മിയിൽ ആണ് ഇത്തവണയും സുരേഷ് ഗോപിയും ഭാര്യ രാധികയും പൊങ്കാല നിവേദ്യം ഒരുക്കിയത്. പതിവുപോലെ തിരക്കുകൾ എല്ലാം മാറ്റിവച്ചുകൊണ്ട് സുരേഷ് ഗോപിയും വീട്ടിലെത്തി. പൊങ്കാലയുടെ മൂന്നു ദിവസങ്ങൾ വീട്ടിൽ ഉണ്ടായിരിക്കണം എന്ന് നിർബന്ധമാണ്. ഇനി ഗുരുതി കൂടി കഴിഞ്ഞേ മടങ്ങൂവെന്നും മാധ്യമങ്ങളോടായി സുരേഷ് ഗോപി പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ

പൊങ്കാല ഒരു ആഘോഷം എന്നല്ല ആചാരം എന്നാണ് പറയേണ്ടത്. എല്ലാ വർഷവും നമ്മൾ ആചരിക്കാറുണ്ട്. 1990 മുതൽ ആണ് നമ്മൾ മുടക്കീട്ടില്ല. വിവാഹം കഴിഞ്ഞുള്ള ആദ്യ പൊങ്കാല മുതൽ ഇവിടെ വരെ എത്തി നിൽക്കുന്നു. വിവാഹത്തിന് ശേഷം, കലണ്ടർ കിട്ടുമ്പോൾ ആദ്യം മാർക്ക് ചെയ്യുന്നത് പൊങ്കാല ദിനമാണ്. പൊങ്കാല ദിനം എത്തുക എന്നത് അന്നേ നമ്മൾ പ്ലാൻ ചെയ്യും. എല്ലാ വര്ഷവും പങ്കെടുക്കാൻ നിന്നിട്ടുണ്ട്. മുത്തശ്ശിയുടെ സാന്നിധ്യത്തിൽ ആയിരുന്നു തുടക്കം. പിന്നെ അമ്മയും കുടുബത്തിലെ എല്ലാ സ്ത്രീകളും ഒത്തുചേർന്നുകൊണ്ട് ഈ ആചാരം തുടങ്ങിവച്ചു. ഭഗവതിക്ക് വേണ്ടി ഇത് എല്ലാ വർഷവും അർപ്പിക്കാൻ സാധിക്കണേ എന്നാണ് പ്രാർത്ഥന. ഇത് ഇനി അടുത്ത തലമുറയിലേക്ക് കൂടി പോവുകയാണ്.

മകളുടെ വിവാഹം കഴിഞ്ഞുള്ള ആദ്യ പൊങ്കാല കൂടിയാണ് ഇത്തവണ. അവൾ ചെന്ന് കയറിയ വീട്ടിൽ ആയിരിക്കണം ആദ്യത്തെ പൊങ്കാല എന്ന നിർബന്ധം കൂടിയുണ്ട്. അതുകൊണ്ട് അവൾ അവിടെയാണ് പൊങ്കാല ഇടുക. എല്ലാ കാര്യങ്ങളും അങ്ങനെയാണ്. ഇത്തവണത്തെ വിഷുവും ഓണവും എല്ലാം അവിടെയാണ്. അതെല്ലാം അതിന്റെതായ ആചാര ക്രമത്തിൽ തന്നെയാണ് നടക്കുന്നത്.

അഭിനവ കണ്ണകിമാർ പൊങ്കാല അർപ്പിക്കുന്നത് ഭർത്താവിന്റെയും മക്കളുടെയും കുടുംബത്തിന്റെയും എല്ലാം അഭിവൃദ്ധിക്ക് വേണ്ടിയാണ്. കണ്ണകി പൊങ്കാല അർപ്പിക്കുമ്പോൾ കോവലൻ വീട്ടിൽ ഉണ്ടാകണം എന്നാണ്. അതും ഇതിന്റെ ഒരു ആചാര ക്രമത്തിൽ പെടുന്നതാണ്. അതിന്റെ ഭാഗമായി ഞാനും ഇവിടെ വന്നു നിൽക്കാറുണ്ട്. ഷൂട്ടിങ്ങിൽ ആയാലും പാര്ലമെന്റില് ആയാലും ഞാൻ മൂന്നു ദിവസം ഇവിടെ ഉണ്ടാകാറുണ്ട്. ഇന്നലെ അന്നദാനം വിളമ്പാൻ പോയി.അത് വിളമ്പി വന്നാൽ മുതൽ തുടങ്ങുക ആയി. പിന്നെ വ്രതസമയം കൂടിയാണ്. ഇനി ഗുരുതി കൂടി കഴിഞ്ഞാൽ ആണ് തിരുവനന്തപുരം വിട്ടു പോവുക. ഒരിക്കലും തെരെഞ്ഞെടുപ്പ് വിജയം കണ്ടുകൊണ്ടുന്നുമല്ല പൊങ്കാല അർപ്പിക്കുന്നത്. അഭിവൃദ്ധിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് തന്റെ നിവേദ്യമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *