നടി ശ്വേതയുടെ മകളിതാ.. അമ്മയെ പറിച്ചു വച്ചതു പോലെ..
മലയാളത്തിലും, തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉള്‍പ്പെടെ നിരവധി ഭാഷാ സിനിമകളിൽ തിളങ്ങിയ താരമാണ് ശ്വേത മേനോൻ. നിരവധി ആരാധകരും താരത്തിനുണ്ട്. 1991 മുതൽ സിനിമാ ലോകത്ത് സജീവമാണ് താരം. മോഡലിംഗ് രംഗത്തും സജീവമായ ശ്വേത അവതാരക ആയും പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ പള്ളിമണി എന്ന ചിത്രത്തിലാണ് ശ്വേത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇപ്പോഴിതാ താരത്തിന്റെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഓട്ടോ ബയോഗ്രഫി എന്ന് പറയാം. എനിക്ക് തോനുന്നു ഇത്രയും മനോഹരമായ ഒരു ഗാനം എനിക്ക് കിട്ടിയ വലിയ ഭാഗ്യമാണ് എന്ന്. എനിക്ക് എന്റെ മോൾക്ക് കൊടുക്കാൻ പറ്റിയ കുറച്ചു നിമിഷങ്ങൾ. ഒരു ഹാർഡ് ഡിസ്ക് ഞാൻ അവൾക്ക് എടുത്തു വച്ചിട്ടുണ്ട്. ഒരു പതിനാറു വയസ്സ് ആകുമ്പോൾ അത് നിനക്ക് ഞാൻ പ്രേസേന്റ്റ് ആയി തരും എന്നും അവളോട് പറഞ്ഞിട്ടുണ്ട്- ശ്വേത പറയുന്നു.- ലാലീ ലാലി ഗാനം കേട്ട ശ്വേത പറയുന്നു.അമ്മയും കുഞ്ഞുമായുള്ള ഒരു ബന്ധം അവൾക്ക് അറിയാൻ വേണ്ടിയാണ്. ഒരു അമ്മ നൊന്തുപ്രസവിക്കുമ്പോൾ ആ ഒരു ഇമോഷൻ അറിഞ്ഞിരിക്കണം. ഇപ്പോഴത്തെ കുട്ടികൾക്ക് പേരന്റ്സിൽ നിന്നും ഒരു അകൽച്ച ആണ്. എല്ലാവരും അവരുടേതായ തിരക്കിലും സ്ട്രെസ്സിലും ആണ്. അതിനിടയിൽ അവൾ അറിയണം ഇതാണ് പേരന്റിംഗ് എന്ന്.
ആ ഒരു സ്നേഹം, കണക്ഷൻ ഇമോഷൻ ഒക്കെയും അവൾ അറിയണം എന്നുണ്ട്. എനിക്ക് തോനുന്നു കൊട്ടി ആഘോഷിച്ചുകൊണ്ട് ഒരു ഇന്റർനാഷണൽ ന്യൂസ് ആക്കിയിട്ടാണ് മോൾ ഈ ലോകത്ത് വന്നത്. ആ ഒരു വലിയ സിനിമയുടെ ഭാഗം ആയിരുന്നു മോൾ. ജനിക്കുന്നതിന് മുൻപേ ചർച്ചയും ആയിരുന്നു. എന്നാൽ മോളുടെ പേരിൽ കേസുണ്ടായിരുന്നു എന്നും അമൃത ടിവി ഷോയ്ക്കിടെ ശ്വേത പറയുന്നു.
ജനിച്ചു പത്തുദിവസം ആകുന്നതിന് മുൻപേ അവളുടെ പേരിൽ കേസുണ്ടായി. അവൾ അവളുടെ സ്വകാര്യത വിറ്റ് കാശ് ഉണ്ടാക്കുന്നു എന്ന് പറഞ്ഞിട്ടാണ് കേസ് വന്നത്. ഇന്നവൾക്ക് പത്തുവയസാണ്, ഒരു ചമ്മൽ ആണ് ഇത് കേൾക്കുമ്പോൾ. എല്ലാവരും അവളോട് ചോദിക്കും ലാലി കുട്ടി ആണോ എന്ന്. അതൊക്കെ അവൾക്ക് ഒരു ചമ്മൽ ആണെങ്കിലും അതൊരു ഘട്ടം ആണ്- ശ്വേത പറഞ്ഞു.അവൾക്ക് ശരിക്കും പ്രൌഡ് ആണ്. ആ പാട്ടൊക്കെ കാണുമ്പൊൾ അവൾ എന്നോട് പറയും, അമ്മ അമ്മയുടെ വയറ്റിൽ ഞാൻ ആണ് എന്ന്. അതൊക്കെ ഒരു മനോഹര നിമിഷം ആയിരുന്നു- ശ്വേത പറഞ്ഞു. സബൈന ഇപ്പോള്‍ പഠിയ്ക്കുകയാണ്. സ്‌കൂളില്‍ പോകുന്നുണ്ട്, അഞ്ചാം ക്ലാസിലാണ്. ബോംബെയിലാണ് ഉള്ളത്- എന്നും അടുത്തിടെ ശ്വേത പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment