12 വർഷം മുൻപ് തൻ്റെ ജീവൻ രക്ഷിച്ച ഡോക്ടറെ കാട്ടിൽ വെച്ച് കണ്ടപ്പോൾ ഈ കൊമ്പൻ ചെയ്തത് കണ്ടോ.
തായ്ലാൻഡിലെ കാട്ടിൽ വെച്ചാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയ ആ സംഭവം ഉണ്ടായത്. പരിക്കേറ്റ ഒരു മാനിനെ ചികിത്സിക്കാൻ പോയ ഡോക്ടറിനും സംഘത്തിനും നേരെ ഒരു കൊമ്പൻ പാഞ്ഞടുത്തു. കണ്ടു നിന്നവർ ആദ്യം ഒന്നു ഞെട്ടി. എന്നാൽ ഡോക്ടറിനു അടുത്തെത്തിയ ആന തുമ്പികൈ കൊണ്ട് ഡോക്ടറിനെ ആലിംഗനം ചെയ്യുകയാണ് ചെയ്തത്. ഡോക്ടറും വളരെ സന്തോഷത്തോടെ ആ ആനയെ കെട്ടിപിടിക്കാനും ഉമ്മ കൊടുക്കാനും തുടങ്ങി. കാട്ടിലെ ഒരാനയുമായിട് ഈ ഡോക്ടർക്ക് എന്ത് ബന്ധം. എന്താണ് സംഭവിക്കുന്നത് എന്ന് എല്ലാവരും അത്ഭുദപെട്ട് നിന്നപ്പോൾ ഡോക്ടർ ആ സത്യം പറഞ്ഞു.
ഇവനെ ഞാൻ പന്ത്രണ്ടു കൊല്ലം മുമ്പ് മരണത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. പന്ത്രണ്ട് കൊല്ലം മുമ്പ് ഫോറെസ്റ്റ് ഓഫീസർസ് ഇവനെ എന്റെ മുന്നിൽ എത്തിക്കുമ്പോൾ ഇവനു സ്ലീപ്പിങ് സിക്ക്നെസ് എന്ന അസുഖമായിരുന്നു. മരണത്തോട് മല്ലിടുന്ന ഇവനെ മാസങ്ങളോളം ഞാൻ പരിചരിച്ചു. പൂർണ്ണ ആരോഗ്യവാൻ ആയിട്ടാണ് കാട്ടിലേക്ക് തിരിച്ചുവിട്ടത്. അതിനുശേഷം നമ്മൾ ഇപ്പോഴാണ് കാണുന്നത്. ദൂരത്തു നിന്നു തന്നെ എന്നെ ഇവാൻ തിരിച്ചറിഞ്ഞെങ്കിലും എനിക്ക് ആദ്യം മനസിലായില്ല. പക്ഷെ അവൻ അടുത്തെത്തിയപ്പോൾ മനസിലായി. വർഷങ്ങൾക്കു ശേഷം അവൻ തന്നെ ഓർത്തിരുന്ന അത്ഭുദം ഇവന്റെ സ്നേഹത്തിനു മുന്നിൽ വാക്കുകൾ ഇല്ല.
@All rights reserved Typical Malayali.
Leave a Comment