കേരളത്തെ നടുക്കി വീണ്ടും ബോട്ട് അപകടം; താനൂരിൽ മരണപ്പെട്ടവരിൽ ഏറെയും കുട്ടികൾ; അടിയന്തര രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

കേരളത്തെ നടുക്കി വീണ്ടും ബോട്ട് അപകടം; താനൂരിൽ മരണപ്പെട്ടവരിൽ ഏറെയും കുട്ടികൾ; അടിയന്തര രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ നിർദേശം.താനൂരിൽ ബോട്ട് അപകടത്തിൽ മരണപ്പെട്ടവരിൽ ഏറെയും കുട്ടികൾ. ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് വൻ ദുരന്തം ഉണ്ടായത്. വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് തലകീഴായി മറിയുകയായിരുന്നു.താനൂരിൽ ബോട്ട് മറിഞ്ഞ് വൻ അപകടം.കേരളത്തെ നടുക്കി വീണ്ടും ബോട്ട് അപകടം.ഇതുവരെ 11 പേർ മരിച്ചു.അടിയന്തര രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ നിർദേശം.മലപ്പുറം: കേരളത്തെ നടുക്കി വീണ്ടും ബോട്ട് അപകടം. മലപ്പുറം ജില്ലയിലെ താനൂർ ഒട്ടുംപുറം തൂവൽത്തീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ട് ഇതുവരെ 11 പേർ മരിച്ചു. ബോട്ടിൽ സഞ്ചരിച്ച സ്ത്രീകളും കുട്ടികളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമാകുന്നുണ്ട്.

ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് അപകടം നടന്നത്. വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി പൂരപ്പുഴയിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന ബോട്ടാണ് തീലകീഴായി മറിഞ്ഞത്. മരിച്ചതിൽ ഏറെയും കുട്ടികളാണ്. ബോട്ടിൽ കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നു പ്രദേശവാസികൾ പറയുന്നു. ഏകദേശം 40 ഓളം പേർ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. നിലവിൽ ബോട്ട് ഉയർത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. വടംകൊണ്ടു വലിച്ചാണ് ബോട്ട് പൊക്കിയെടുക്കുന്നത്.
അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവർക്ക് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.ഇരുട്ട് വ്യാപിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി; അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത് ചെറിയ തോണികളില്‍.പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. മഞ്ചേരി മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *