തിരുവനന്തപുരത്ത് നാടിനെ നടുക്കിയ സംഭവം, ഗര്‍ഭിണിയായ സന്തോഷത്തിലിരുന്ന യുവതി ചെയ്തത്.

തിരുവനന്തപുരം ഒറ്റൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ചാടി ഒന്നര മാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒത്തൂർ തോപ്പ് വില കുഴിവിള വീട്ടിൽ രാജീവൻ്റെയും ഭദ്രയുടെയും മകൾ ഇരുപത്തിരണ്ടുകാരി സുമിന ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ രാജീവിൻ്റെ രണ്ട് മക്കളിൽ മൂത്തയാളാണ് സുമിന. ഒരു വർഷം മുമ്പാണ് കല്ലമ്പലം പാവല്ല സ്വദേശി അഖിലുമായുള്ള സുമിനയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ നല്ല രീതിയിൽ മുന്നോട്ടു പോയിരുന്ന ഇവരുടെ കുടുംബജീവിതത്തിൽ അടുത്ത കാലത്തായി വാക്കുതർക്കങ്ങൾ പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നോടെയാണ് സുമിനയുടെ മരണം നടന്നത്.ഒത്തൂർ തോപ്പുവിള ജംഗ്ഷന് സമീപം വച്ചാണ് യുവതി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയത്. ഒന്നരമാസം ഗർഭിണിയായ യുവതി ഭർത്താവിനൊപ്പം ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയത്. ഓട്ടോയിൽവെച്ച് സുമിനയും ഭർത്താവ് അഖിലും തമ്മിൽ വാക്കുതർക്കം ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. വാക്കുതർക്കം രൂക്ഷമാകുകയും തുടർന്ന് സൈഡിലിരുന്ന യുവതി ഓട്ടോയിൽ നിന്നും ചാടുകയായിരുന്നു. ചാടുന്നതിനിടയിൽ യുവതിയുടെ തല ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് യുവതി മരിച്ചു. ഇപ്പോൾ കാണിച്ചു തരാം എന്ന് പറഞ്ഞാണ് സുമിന ചാടിയതെന്ന് അഖിൽ പറയുന്നു.

ചാടിയതിന് പിന്നാലെ ഓട്ടോ നിർത്തി അഖിലും ഓട്ടോ ഡ്രൈവറും ഓടി എത്തുകയായിരുന്നു. സംഭവം കണ്ടുകൊണ്ടിരുന്ന നാട്ടുകാരും ഈ സമയത്ത് ഓടിയെത്തി. വീഴ്ചയുടെ ആഘാതത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാരുടെ സഹായത്തോടെ യുവതിയെ തിരുവനന്തപുരം ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ യുവതി മരണപ്പെട്ടു. അതേസമയം മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഓട്ടോയ്ക്കുള്ളിൽ എന്താണ് സംഭവിച്ചത് എന്ന് ആരും കണ്ടില്ല.അതുകൊണ്ട് തന്നെ ഭർത്താവായ അഖിൽ പറയുന്ന വിവരങ്ങൾ മാത്രമേ അറിയുന്നുള്ളൂവെന്ന് നാട്ടുകാർ പറയുന്നുണ്ട്. യുവതിയുടെ മൃതദേഹം കഴിഞ്ഞദിവസം വീട്ടിലെത്തിച്ച് അടക്കം ചെയ്തതിനു പിന്നാലെ അഖിലിനെയും ഓട്ടോ ഓടിച്ച ഡ്രൈവറെയും കല്ലമ്പലം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടർന്ന് ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *