അന്ന് അറിഞ്ഞില്ലല്ലോ അമ്മേ വാണിയമ്മയുടെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി കെഎസ് ചിത്ര
തെന്നിന്ത്യൻ സംഗീതലോകത്തിന് ആകെ വേദനയായി മാറുകയാണ് ഗായിക വാണി ജയറാമിൻ്റെ ആഗസ്മിക വിയോഗം. സംഗീതലോകത്തെ പ്രമുഖരെല്ലാം വാണിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിരുന്നു. മക്കൾ ഇല്ലാത്ത വാണിയമ്മ പുതുതലമുറ ഗായകരെയെല്ലാം ഏറെ സ്നേഹിച്ചിരുന്നു. ഇന്നലെ ഫെബ്രുവരി നാലിനാണ് വാണിജയറാം അന്തരിച്ചത്. അതേസമയം ഈ ദിവസത്തിൻ്റെ യാദൃശ്ചികതയിലാണ് പ്രിയപ്പെട്ടവർ വിതുമ്പുന്നത്. 1968 ഫെബ്രുവരി നാലിനായിരുന്നു വാണിയുടെയും ഭർത്താവ് ജയറാമിൻ്റെയും വിവാഹം നടന്നത്. ഇരുവരും പരസ്പരം പ്രാണനെ പോലെയാണ് സ്നേഹിച്ചത്.ബാങ്ക് ജോലിയിൽ ഒരുങ്ങുമായിരുന്ന വാണിയെ ഭർത്താവ് ജയറാമാണ് സംഗീതലോകത്തേക്ക് വഴിതിരിച്ചുവിട്ടത്. തൻ്റെ ജോലി വാണിയുടെ സംഗീതത്തിന് തടസ്സമാകുമെന്ന് ബോധ്യപ്പെട്ടതോടെ അതും ഉപേക്ഷിക്കാൻ ജയറാം മടിച്ചില്ല. കുട്ടികളുടെ അഭാവവും ഇവരുടെ ജീവിതത്തെ ബാധിച്ചതേയില്ല. ഷോപ്പിങ്ങും, പാചകവും, യാത്രകളും എല്ലാം ഒന്നിച്ച്. ഇരുവരും പരസ്പരം ജി എന്നാണ് വിളിച്ചിരുന്നത്. വാണിജിയും ജയറാംജിയും. 2018-ൽ അപ്രതീക്ഷിതമായി ജയറാം മരിച്ചപ്പോൾ ഈ വലിയ ലോകത്ത് ഒന്നും ചെയ്യാനില്ലാത്തതു പോലെയായി വാണി. ബന്ധുക്കളും മറ്റും വിളിച്ചെങ്കിലും ഭർത്താവിൻ്റെ ഓർമ്മകൾ ഉള്ള ഫ്ലാറ്റിൽ നിന്ന് മാറിനിൽക്കാൻ വാണി ഇഷ്ടപ്പെട്ടില്ല.
ജോലിക്കാരിയായ മലർകൊടിയായിരുന്നു പത്തുവർഷമായി സഹായത്തിനുണ്ടായിരുന്നത്, ഒടുവിൽ ഭർത്താവ് മ,രി,ച്ച അഞ്ചു വർഷങ്ങൾക്കിപ്പുറം തൻ്റെ അമ്പത്തിനാലാം വിവാഹ വാർഷിക ദിവസത്തിൽ എന്നെന്നേക്കുമായി ഭർത്താവിൻ്റെ അടുത്തേക്ക് ഇന്നലെ വാണിയമ്മ യാത്രയായി. അതേസമയം അഞ്ചുദിവസം മുമ്പ് വരെയും ഫോണിൽ സംസാരിച്ച വാണിയമ്മയുടെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ് കെ എസ് ചിത്ര. ബുധനാഴ്ച വാണിയമ്മയോട് സംസാരിച്ചപ്പോൾ അത് അവസാനത്തെ സംസാരമാണെന്ന് കരുതിയിരുന്നില്ലെന്നും ചിത്ര പറയുന്നു. ‘ചിത്രയുടെ വാക്കുകളിങ്ങനെ, പത്മഭൂഷൻ ലഭിച്ച വാണിയമ്മയെ ആദരിക്കുന്ന ചടങ്ങിൽ കഴിഞ്ഞ മാസം 28-ന് പങ്കെടുത്തിരുന്നു.അന്ന് അമ്മയുടെ അനുഗ്രഹം വാങ്ങി ഉമ്മയും നൽകി.ഒരു ഗിഫ്റ്റും അമ്മയ്ക്ക് നൽകിരുന്നു. പിന്നീട് മൂന്നു ദിവസം കഴിഞ്ഞ് എന്നെ വിളിച്ചിട്ട് ഗിഫ്റ്റ് കിട്ടിയ സാരി ഞാൻ കൊടുത്തതാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു അമ്മ അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ നമുക്ക് മാറ്റിയെടുക്കാം. അമ്മ പറഞ്ഞു, ഇഷ്ടപ്പെട്ടു. നന്ദി അറിയിക്കാൻ വിളിച്ചതാണ്.അതാണ് അമ്മയുമായി അവസാനം സംസാരിച്ചത്. അന്ന് വന്നപ്പോൾ അമ്മയ്ക്ക് നടക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഒന്നു വീണു എന്ന് പറഞ്ഞിരുന്നു. ഞങ്ങൾ രണ്ടുപേർ കയ്യിൽ പിടിച്ചാണ് സ്റ്റേജിൽ കയറ്റിയത്. അന്ന് അമ്മയ്ക്ക് അല്പം ക്ഷീണം തോന്നിയിരുന്നു. അതുവരെ അമ്മ ആരുടെയും സഹായത്തോടെ നടക്കുന്നത് കണ്ടിട്ടില്ല. ഇത്തരത്തിലൊരു അകാല വിയോഗം ഞാൻ പ്രതീക്ഷിച്ചില്ലെന്ന് ചിത്ര വേദനയോടെ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment