സീരിയല്‍ നടി വരദയ്‌ക്കൊപ്പമുള്ള ഈ കക്ഷി ആരെന്ന് മനസിലായോ..!! ആ സന്തോഷ വാര്‍ത്ത ഉടന്‍.. ആശംസകളേകി പ്രിയപ്പെട്ടവര്‍..!!

ലിവിങ് ടുഗെതര്‍ ആണെന്ന് ഹാഷ് ടാഗ്, സ്‌റ്റോറിയില്‍ ‘പാര്‍ട്ണറുടെ’ ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് വരദ; അപ്പോള്‍ എന്താണ് ആ സര്‍പ്രൈസ്.

ലിവിങ് ടുഗെദര്‍ റിലേഷനിലാണ് എന്ന ഹാഷ് ടാഗ് നല്‍കി വരദ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റ് ഏറെ വൈറലായിരുന്നു. എന്നാല്‍ അതിന് പിന്നില്‍ ഒരു സസ്‌പെന്‍സുണ്ട്. ഹാരിഷിന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ കൂടെ പങ്കുവച്ചതോടെയാണ് ഫോളോവേഴ്‌സിന്റെ ആകാംക്ഷ കൂടുന്നത്

ഇന്നലെ രാത്രിയാണ് വരദ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ച് ഫോളോവേഴ്‌സിനെ ഞെട്ടിച്ചത്. നടന്‍ ഹാരിഷ് ശശികുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ‘എന്തോ ഉണ്ടാവാന്‍ പോവുകയാണ്, എന്താണെന്ന് പറയാമോ’ എന്ന് ചോദിച്ച് ഒരു ലവ് ഇമോജിക്കൊപ്പമായിരുന്നു പോസ്റ്റ്. പോരാത്തതിന് ഹാഷ് ടാഗില്‍ ലിവിങ് ടുഗെദര്‍, ഫ്രണ്ട് ഫോര്‍ ലൈഫ് എന്നിങ്ങനെയൊക്കെയുള്ള ഹാഷ് ടാഗുകളും. പോരെ പൂരം, വരദ ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലാണ് എന്ന് പറഞ്ഞ് വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി.

എന്നാല്‍ അത് വെറും ‘പറ്റിപ്പീര്’ മാത്രമായിരുന്നു. എന്തോ സര്‍പ്രൈസ് ഒളിപ്പിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ലിവിങ് ടുഗെതര്‍ ഹാഷ് ടാഗ് ഒക്കെയിട്ട് ഹാരിഷ് ശശികുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച നടി, ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഹാരിഷിന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. പെട്ടന്നൊരു ഗോസിപ്പ് വാര്‍ത്ത അവസാനിപ്പിക്കാന്‍ വേണ്ടിയാവണം, ഹാരിഷിനും ഭാര്യ ജസ്‌ന ജസ്റ്റിനും ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചുകൊണ്ടാണ് സ്റ്റോറി. ‘എന്നും നിങ്ങള്‍ രണ്ട് പേരും എന്റെ പ്രിയപ്പെട്ടവര്‍’ എന്ന് ക്യാപ്ഷനും നല്‍കിയിട്ടുണ്ട്

ലിവിങ് ടുഗെദര്‍ അല്ല എന്നുറപ്പിച്ചു, അപ്പോള്‍ അങ്ങനെ ഒരു ഹാഷ് ടാഗിനൊപ്പം ഹാരിഷ് ശശികുമാറുമൊത്തുള്ള ഫോട്ടോ എന്തിനാണ് വരദ പങ്കുവച്ചത്, എന്താണ് അതിലെ സര്‍പ്രൈസ് എന്ന് തിരയുകയാണ് ആരാധകര്‍. ‘ഹേയ്, അടി പൊളി.. വെയിറ്റിങ് ഡീ’ എന്ന് പറഞ്ഞ് സ്‌നേഹ ശ്രീകുമാര്‍, വീണ നായര്‍ അടക്കമുള്ളവര്‍ കമന്റില്‍ എത്തിയിട്ടുണ്ട്. ലിവിങ് ടുഗെദര്‍ ആണോ എന്ന് സംശയം പ്രകടിപ്പിച്ചെത്തുന്നവരും, ആശംസിച്ചെത്തുന്നവരും വേറയുമുണ്ട്. വെബ് സീരീസിന്റെ രണ്ടാം ഭാഗമാണോ, ഇരുവരും ഒന്നിച്ച് ഏതോ സീരിയല്‍ ചെയ്യുന്നുണ്ടോ എന്നൊക്കെയുള്ള ചോദ്യവും കൂടുതലാണ്.

ആഗ്ര, സുല്‍ത്താന്‍, മകന്റെ അച്ഛന്‍ തുടങ്ങിയ സിനിമകളിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ വരദ, ശ്രദ്ധിക്കപ്പെട്ടത് അമല എന്ന സീരിയലിലൂടെയാണ്. അതിന് ശേഷം സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായി. അമല എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് ജിഷിന്‍ മോഹനെ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഇരുവരും വിവാഹം ചെയ്തു, ഒരു മകനുമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ജിഷിനും വരദയും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ ഗോസിപ്പുകള്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ ഇരുവരും വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. അത് ഞങ്ങളുടെ സ്വകാര്യതയാണ്, മറ്റുള്ളവര്‍ക്ക് വിശദീകരണം നല്‍കേണ്ടതില്ല എന്നാണ് രണ്ട് പേരും പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *