കണ്ണേട്ടന് ഒന്നു വിളിച്ചു പോലും ചോദിച്ചില്ല..? ആശുപത്രി കിടക്കയില്‍ വീണയെ സഹായിച്ചത് ഇവര്‍ മാത്രം..!! സങ്കടം മറച്ച് നടിയുടെ വാക്കുകള്‍..!!
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി, കുറച്ചുകാലം കൂടെ മരുന്ന് കഴിക്കണം; മകനെ ചേർത്തുപിടിച്ച് വീണ നായർ.മൂന്നു വർഷങ്ങൾക്കു ശേഷം ഫൈബ്രോമയാൾജിയ എന്ന രോഗം തന്നെ വീണ്ടും പിടികൂടിയെന്ന വിവരം വീണ നായർ ഇൻസ്റ്റഗ്രാമിലൂടെയാണ് ഫോളോവേഴ്സിനെ അറിയിച്ചത്. ഇപ്പോഴിതാ ആശുപത്രിവാസം കഴിഞ്ഞു തിരിച്ചെത്തിയിരിയ്ക്കുന്നു.ആഴ്ചകൾക്കു മുൻപാണ് തന്റെ രോഗ വിവരത്തെ കുറിച്ചു പറഞ്ഞുകൊണ്ട് വീണ നായർ (Veena Nair) ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചത്. മൂന്ന് വർഷങ്ങൾക്ക് ശേഷം ആ രോഗം തനിക്ക് വീണ്ടും വന്നുവെന്നു പറഞ്ഞുകൊണ്ടായിരുന്നു വീണയുടെ പോസ്റ്റ്. ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോയും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു. ഉടനെ വീണയ്ക്ക് എന്താണ് അസുഖമെന്നു ചോദിച്ചുകൊണ്ടുള്ള കമന്റുകളും വരാൻ തുടങ്ങി.ഇൻബോക്സിലും കമന്റിലും രോഗവിവരം തിരക്കിക്കൊണ്ടുള്ള ചോദ്യങ്ങൾ വന്നതോടെയാണ് വീണ തന്റെ രോഗത്തെ കുറിച്ച് പറഞ്ഞത്. ഫൈബ്രോമയാൾജിയ എന്ന രോഗാവസ്ഥയാണ് തനിക്ക് എന്ന് വീണ പറഞ്ഞു. മൂന്ന് വർഷം മുൻപ് ഇതേ രോഗം തന്നെ വേട്ടയാടിയിരുന്നുവെന്നും, അതിനെ അതിജീവിച്ചതാണെന്നും വീണ പറഞ്ഞിരുന്നു. ഒരുതരം പേശിവാദമാണിത്. സഹിക്കാൻ കഴിയാത്ത പേശിവേദനയും സന്ധിവേദനയും ഉറക്കം നഷ്ടപ്പെടുകയും, മാനസിക നിലയിൽ പെട്ടന്ന് മാറ്റമുണ്ടാവുന്നതൊക്കെയാണ് ഈ രോഗാവസ്ഥയിൽ വീണ അനുഭവിയ്ക്കുന്നത്.
ഇപ്പോൾ രോഗമെല്ലാം മാറി, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി വീട്ടിലെത്തി. ആ വിവരവും ഇപ്പോൾ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചരിയ്ക്കുകയാണ്. മകനെ ചേർത്തുപിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പമാണ് വീണയുടെ പോസ്റ്റ്. ‘ഹോസ്പിറ്റലിൽനിന്നും ഡിസ്ചാർജ്ജായി എത്തി. കുറച്ചുകാലം കൂടെ മരുന്ന് കഴിക്കണം. പ്രാർത്ഥനകൾക്ക് നന്ദി. വേഗം എല്ലാം ഓകെയാവും, ഇപ്പോൾ ഞാൻ പുറത്തിറങ്ങിത്തുടങ്ങി. വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതിനും പ്രാർത്ഥിയ്ക്കുന്നുവെന്നു പറഞ്ഞ് മെസേജ് അയച്ചതിനും ഒരുപാട് സന്തോഷം. പൂർണമായും അടിപൊളിയായി ഉടൻ തിരിച്ചുവരുന്നതായിരിക്കും’- എന്നാണ് വീണ ഇൻസ്റ്റയിൽ കുറിച്ചത്.കൂടെ കട്ടയ്ക്കുനിന്ന കൂട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം വീണ പ്രത്യേകം നന്ദി പറഞ്ഞിട്ടുണ്ട്. തിരുവല്ലയിലെ പുഷ്പഗിരി ആശുപത്രിയിലായിരുന്നു ചികിത്സ. അവിടെയുള്ള ഡോക്ടേഴ്സിനും നഴ്സുമാർക്കുമെല്ലാം നന്ദി പറയാനും നടി മറന്നില്ല.
@All rights reserved Typical Malayali.
Leave a Comment