മീനാക്ഷിയും ദിലീപും കണ്ടുപഠിക്കട്ടേ..!! അമ്മയുടെ കവിളില്‍ മുത്തം നല്കി കുഞ്ഞാറ്റ..!! ഉര്‍വ്വശിയെ യാത്രയാക്കിയ കാഴ്ച..!!
അമ്മയും അച്ഛനും അങ്ങനെ ആണല്ലോ! പഠിത്തം കഴിഞ്ഞിട്ട് കുറച്ചുനാൾ ജോലി ചെയ്തു; ഇനി സിനിമ മേഖലയിൽ ഉണ്ടാകും.നമുക്ക് ഒരുപാട് ആത്മവിശ്വാസം പകരുന്ന പുസ്തകങ്ങൾ ഉണ്ട്. ഇന്നത്തെ കുട്ടികൾക്ക് അതിനുള്ള ക്ഷമ ഇല്ല എന്നതും ഒരു സത്യമാണ്, എന്റെ മോളെ വച്ചുകൊണ്ട് തന്നെയാണ് പറയുന്നത്. അവളും ഇവിടെ ഇരിപ്പുണ്ട് എന്നും ഉർവശി പറയുകയുണ്ടായി.
സോഷ്യല്‍ മീഡിയയിലും അഭിനയത്തിലും കൂടുതൽ സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഉർവ്വശി. തന്റെ പുതിയ സിനിമാ വിശേഷങ്ങളും കുടുംബത്തിലെ സന്തോഷ നിമിഷങ്ങളും എല്ലാം ഉര്‍വശിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇടയില്‍ ചെറിയ ഒരു ബ്രേക്ക് വന്നെങ്കിലും തമിഴിലും മലയാളത്തിലും ഇപ്പോള്‍ ഉര്‍വശിയ്ക്ക് തിരക്കുകളോട് തിരക്കുകള്‍ തന്നെ.
കഴിഞ്ഞദിവസം താരം കൊച്ചിയിൽ നടന്ന അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാൻ എത്തിയിരുന്നു. പോളിഷ് സംവിധായികയായ ആഗ്നെയസ്ക ഹോളണ്ടിന്റെ ദ ഗ്രീൻ ബോർഡർ ആയിരുന്നു ഉദ്ഘാടന ചിത്രം. വേദിയിൽ ഉർവ്വശിക്കൊപ്പം മകൾ കുഞ്ഞാറ്റയും എത്തിയിരുന്നു. കുഞ്ഞാറ്റയെ പോകാൻ നേരം കെട്ടിപിടിച്ച് ഉമ്മ വയ്ക്കുന്നതും മകളെ ഉത്തരവാദിത്വ പെട്ടവരെ ഏൽപ്പിക്കുന്നതുമെല്ലാം ഇപ്പോൾ വൈറലാകുന്ന വീഡിയോയിൽ ഉണ്ട്.
എയർപോർട്ടിലേക്ക് പോവുകയാണ് ഉർവശി. അതിനു മുൻപേ മകളെ ഉത്തരവാദിത്വപെട്ടവരുടെ കൈകളിൽ ഏൽപ്പിക്കുന്നതും കുട്ടിയെ ഉമ്മ വയ്ക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. മനോജ് കെ ജയന്റെ വീട്ടിലേക്ക് ആണ് കുഞ്ഞാറ്റ പോകുന്നത്. ഉർവശി ചെന്നൈയിലേക്കും. ടെൻഷൻ ഒന്നും വേണ്ട ഞാൻ ഇവിടെ ഉണ്ട്. ധൈര്യമായി പൊക്കോളൂ എന്ന് നടി കുക്കു ഉർവശിയോട് പറയുന്നതും വീഡിയോയിൽ കാണാം. സിനിമയിലേക്ക് അധികം വൈകാതെ ഉണ്ടാകും എന്നാണ് മാധ്യമപ്രവർത്തകരോട് കുഞ്ഞാറ്റ പറഞ്ഞത്.
ഞാൻ ഇപ്പോൾ കൊച്ചിയിൽ ഉണ്ട്. പയ്യെ സിനിമ മോഹങ്ങൾ ഒക്കെയായി ഇരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും പിൻതുണയും ഒക്കെ വേണം. ഇതുവരെയും ഒന്നും ചെയ്തിട്ടില്ല. ഒന്നും ചെയ്യാൻ തുടങ്ങിയിട്ടില്ല. അതിനുള്ള തയ്യാറെടുപ്പുകളിൽ ആണ്, പയ്യെ എന്തെങ്കിലും കിട്ടിയാൽ ചെയ്യാൻ ആണ് ആഗ്രഹം. അമ്മയുടെയും അച്ഛന്റെയും പാത അങ്ങനെ ആണല്ലോ. അപ്പോൾ അതിലേക്ക് തിരിയാൻ തന്നെയാണ് തീരുമാനം. ഉടനെ പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചാൽ അതിന് ദൈവം അനുഗ്രഹിക്കട്ടെ എന്നും കുഞ്ഞാറ്റ പറഞ്ഞു. മീഡിയ സ്റ്റഡീസ് ആൻഡ് സൈക്കോളജി ആണ് പഠിച്ചത്. കുറച്ചുനാൾ ജോലി ചെയ്തു. ഇപ്പോൾ സിനിമ മോഹവുമായി നടക്കുന്നുവെന്നും താര പുത്രി കൂട്ടിച്ചേർത്തു.
@All rights reserved Typical Malayali.
Leave a Comment