പാവപ്പെട്ട അച്ഛന്റെ മോളാ പക്ഷേ സ്‌നേഹത്തില്‍ കോടീശ്വരി വിശന്നിരിക്കുന്ന അച്ഛനോട് കുഞ്ഞ് ചെയ്തകണ്ടോ
കാക്കയ്ക്ക് തന്കുഞ് പൊൻ കുഞ്ഞാണ്.പണക്കാരനും പാവപ്പെട്ടവനും കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത് ഒരേ അളവിൽ ആയിരിക്കും ഇപ്പോൾ ഇതാ ഒരു അച്ഛന്റെയും ഒരു വയസ്സ് മാത്രം പ്രായം ഉള്ള പൊന്നു മോളുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിന് ഉള്ളിൽ ചിത്രീകരിച്ച ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയത്.സമൂഹത്തിന്റെ താഴെ തട്ടിൽ ജീവിക്കുന്ന ഒരു അച്ഛന്റെയും മകളുടെയും വീഡിയോ ആണിത്.
അച്ഛനും കുഞ്ഞു മകളും തമ്മിൽ ഉള്ള ഈ മനോഹരമായ നിമിഷങ്ങൾ ആരുടേയും കണ്ണ് ഈറൻ അണിയിക്കും.മുഷിഞ്ഞ വസ്ത്രം അണിഞ്ഞു ട്രെയിനിന് ഉള്ളിൽ നിലത്തു ഇരിക്കുന്ന അച്ഛന് അരികെ ഇരിക്കുകയാണ് ഈ പൊന്നു മോൾ.വിശന്നു ഇരിക്കുബോഴും തന്റെ മകൾക്ക് വേണ്ടി ഭക്ഷണം വാങ്ങി നൽകുക ആയിരുന്നു അച്ഛൻ.എന്നാൽ താൻ കഴിക്കുന്നതിന് ഒപ്പം കുഞ്ഞി കയ്യാൽ പിതാവിനും ഭക്ഷണം വായിൽ വെച്ച് കൊടുക്കുകയാണ് കുഞ്ഞു മോൾ.അപ്പോൾ അച്ഛൻ മകളെ സ്നേഹത്തോടെ പിടിച്ചു തഴുകുകയാണ് വീഡിയോയിൽ ഉള്ളത്.ഏകദേശം ഒരു വയസ്സ് പ്രായം തോന്നിക്കുന്ന ഈ കുട്ടിയുടെ വീഡിയോ സാമൂഹ്യ മാധ്യമം ഏറ്റെടുത്തു.ഏതാനും ആഴ്ചക്ക് മുൻപ് ഇൻസ്റ്റ ഗ്രാമിൽ പങ്കിട്ട വീഡിയോ ഇപ്പോഴും വൈറലാണ്.
@All rights reserved Typical Malayali.
Leave a Comment