ദിലീപിന്റെ മകളുടെ പിന്നാലെ നടന്ന ആ സുന്ദരന്‍ ആരെന്ന് കണ്ടെത്തി

നമിത വിളിച്ചു മീനു ഓടിയെത്തി താരപുത്രിയെ വിടാതെ കണ്ണാടിക്കാരൻ മഞ്ജുവിന്റെ ഹെയർ സ്റ്റൈലിൽ നമി.ഒരു യുഎസ് ട്രിപ്പില്‍ വെച്ചായിരുന്നു മീനാക്ഷിയും നമിതയും സംസാരിച്ച് തുടങ്ങിയത്. നാദിര്‍ഷയുടെ മക്കളും അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അവര്‍ നോക്കി ചിരിക്കുന്നുണ്ടെങ്കിലും മീനാക്ഷി തന്നെ കാണാത്തത് പോലെ ഇരിക്കുകയായിരുന്നുവെന്ന് നമിത ഒരിക്കൽ പറഞ്ഞിരുന്നു.പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നമിത പ്രമോദ്. യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ നമിത പ്രമോദ് ബാലതാരമായി അഭിനയ ജീവിതത്തിന് തുടക്കമിട്ടയാളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി അരങ്ങേറിയപ്പോള്‍ മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നമിതയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, താരത്തിന്റെ പുത്തൻ വിശേഷമാണ് വൈറലാകുന്നത്. പുതിയ സംരംഭത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ് നമിത.കൊച്ചിയില്‍ പുതിയൊരു കഫേയാണ് നമിത ആരംഭിച്ചത്. സമ്മര്‍ ടൗണ്‍ എന്നാണ് താരത്തിന്റെ കഫേയുടെ പേര്. ഞാന്‍ ഒരിക്കലും ഹോട്ടല്‍ ബിസിനസ്സിലേക്ക് വരുമെന്ന് കരുതിയില്ലെന്നാണ് നടി പറയുന്നത്. കൊച്ചി പനമ്പിള്ളി നഗറിലാണ് സമ്മർ ടൗൺ. സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും നമിത പറയുകയുണ്ടായി. ഉദ്‌ഘാടനത്തിനു പെൺകുട്ടികൾ വരണം എന്ന ആഗ്രഹം നിറവേറി എന്നും താരം പറയുകയുണ്ടായി. മീനാക്ഷി ദിലീപ്, നാദിർഷായുടെ രണ്ടു പെണ്മക്കൾ, രജീഷ, അപർണ്ണ ബാല മുരളി, അനുശ്രീ, മിയ തുടങ്ങി സിനിമ രംഗത്തെ പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

മീനാക്ഷിയും നാദിർഷായുടെ മക്കളും ഒരുമിച്ചാണ് ദീപം തെളിയിച്ചത്. അതേസമയം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മീനാക്ഷിയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. താര പുത്രിയെ വിടാതെ പിന്തുടരുന്ന ആ കണ്ണാടിക്കാരൻ ആരാണ് എന്നും ആരാധകർ സംശയം ചോദിക്കുന്നുണ്ട്. മഞ്ജുവിന്റെ ഹെയർ സ്റ്റൈൽ അല്ലെ നമിതയുടേത് എന്നും കമന്റുകൾ നിറയുന്നുണ്ട്.മീനാക്ഷിയെ കുറിച്ച് മുൻപ് നമിത പറഞ്ഞത്
മീനാക്ഷി അഹങ്കാരിയാണെന്ന തെറ്റിദ്ധാരണയായിരുന്നു നമിതയ്ക്ക്. സൗണ്ട് തോമ സെറ്റില്‍ വന്നപ്പോള്‍ മീനാക്ഷി നമിതയോട് അധികം സംസാരിച്ചിരുന്നില്ല. എന്തൊരു ജാഡയാണെന്നായിരുന്നു അന്ന് താന്‍ മീനാക്ഷിയെക്കുറിച്ച് മനസില്‍ പറഞ്ഞതെന്ന് ഒരിക്കൽ നമിത പറഞ്ഞിരുന്നു. ഇടയ്ക്ക് ഒന്ന് നോക്കി ചിരിച്ചതല്ലാതെ വേറൊന്നും സംസാരിച്ചില്ലായിരുന്നു. അടുത്ത് ഇടപഴകിയപ്പോഴാണ് തെറ്റിദ്ധാരണ മാറിയത് എന്നും മീനാക്ഷിയെ കുറിച്ച് നമിത പറയുകയുണ്ടായി.രാജേഷ് പിളള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലൂടെ നമിതയുടെ സിനിമ അരങ്ങേറ്റം. പുതിയ തീരങ്ങള്‍, അമര്‍ അക്ബര്‍ അന്തോണി, പുളളിപുലിയും ആട്ടിന്‍കുട്ടിയും, വില്ലാളിവീരന്‍ സൗണ്ട് തോമ, വിക്രമാദിത്യന്‍ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ താരം നായികയായി അഭിനയിച്ചു. ശ്യാംധർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ഇരവ് ആണ് നമിതയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *