നടന്‍ മുകേഷ് മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു ആദ്യ ഭാര്യയുടെ വെളിപ്പെടുത്തല്‍

ഒരിടയ്ക്ക് വെച്ച് മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു നടനും കൊല്ലം എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും തമ്മിലുള്ള വിവാഹമോചനം. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി മേതില്‍ ദേവിക കുടുംബകോടതിയെ സമീപിക്കുകയും ചെയ്ത വാര്‍ത്ത പരന്നതിനു പിന്നാലെ പുറത്ത് വന്ന വാര്‍ത്ത ശരിവെച്ച് മേതില്‍ ദേവികയും രംഗത്ത് എത്തുകയായിരുന്നു.പുറത്ത് വരുന്ന എല്ലാ കാര്യവും ശരിയല്ലെന്നും വിവാഹമോചന വാര്‍ത്ത ശരിവെച്ച് കൊണ്ട് ദേവിക പറഞ്ഞിരുന്നു. എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാന്‍ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നുമാണ് കാരണമായി ദേവിക പറഞ്ഞത്. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മുകേഷ് വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല.

പ്രശസ്ത നടി സരിതയുമായുള്ള നീണ്ട 23 വര്‍ഷങ്ങളുടെ ദാമ്പത്യം അവസാനിപ്പിച്ചതിന് ശേഷം ആണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മുകേഷ് നര്‍ത്തകി ദേവികയെ തന്റെ ജീവിതസഖിയാക്കുന്നത്. 2013ലായിരുന്നു മുകേഷും ദേവികയും തമ്മില്‍ ഉള്ള വിവാഹം. ഒരുപാട് എതിര്‍പ്പുകള്‍ക്ക് ശേഷം ആയിരുന്നു ഇവര്‍ ഒന്നിച്ചതെങ്കിലും ആ ബന്ധവും വിവാഹമോചനത്തില്‍ അവസാനിക്കുകയായിരുന്നു. വിവാഹമോചന വാര്‍ത്തകള്‍ പുറത്തു വരുന്നതിനു മുമ്പ് തന്നെ കുറച്ചു കാലങ്ങളായി ഇവര്‍ അകന്നാണ് കഴിഞ്ഞിരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *