നാട്ടുകാരുടെ വായടപ്പിച്ച് 30 കാരി ചെയ്തത് എന്തെന്ന് കണ്ടോ സംഭവം വൈറൽ

ഇരുപത് കാരിയായ യുവതി എഴുപത് കാരനെ വിവാഹം ചെയ്യുന്നതും ആഡംബര ജീവിതം ഉപേക്ഷിച്ച് ഗോത്രവർഗക്കാരനെ വിവാഹം ചെയ്യുന്ന വനിതകളും ഇതിന് മുമ്പ് വാർത്തകളിൽ വന്നിട്ടുള്ളതാണ്. വിവാഹ ശേഷമുള്ള ബുട്ടിമുട്ടുകൾ ഒഴിവാക്കാനായി രാജസ്ഥാനിൽ ഒരു യുവതി ചെയ്ത കാര്യം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഹിന്ദുവിവാഹത്തിന്റെ ചടങ്ങുകളോടെ നടന്ന ഈ വിവാഹത്തിൽ വരൻ ഉണ്ടായിരുന്നില്ല എന്ന് മാത്രം.ഡിസംബർ എട്ടാം തിയ്യതിയാണ് രാജസ്ഥാനിലെ ജയ്‌പൂരിന് സമീപമുള്ള ഗോവിന്ദനഗറിലെ നരസിംഹപുരിയിലാണ് ഈ വ്യത്യസ്ത വിവാഹം നടന്നത്. പൂജാസിങ് എന്ന മുപ്പത്കാരി വരനായി സ്വീകരിച്ചത്
ഭഗവാൻ വിഷ്ണുവിനെയാണ്. വിവാഹത്തിനെടുത്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹം ചെയ്യുന്നില്ല എന്ന് കരുതിയ യുവതി നാട്ടുകാരുടെ കുത്തുവാക്ക് കേട്ട് മടുത്താണ് ഇത്തരം ഒരു കടുംകൈ ചെയ്തത് എന്നാണ് DNA അടക്കമുള്ള ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.കുടുംബാംഗങ്ങളും സുഹൃത്തുക്കളും കുറച്ചുനാട്ടുകാരും അടക്കം മുന്നോറോളം പേരാണ് പൂജയുടെ വിവാഹത്തിൽ പങ്കെടുത്തത്. പ്രായ പൂർത്തി ആയ ശേഷം ഏറെ കാലം ആയി നാട്ടുകാരുടെ ആദി പൂജയെ അലട്ടിയിരുന്നു എന്നാണ് വീട്ടുകാരും പറയുന്നത്

വിവാഹം കഴിക്കില്ല എന്ന തീരുമാനം അടുത്ത ബന്ധുക്കൾ സമ്മതിച്ചു എങ്കോലും സമൂഹം അംഗീകരിക്കാതെ വരികയായിരുന്നു ഇതോടെ വിഷ്ണുവിനെ വിവാഹം ചെയ്തു കൊണ്ട് അനാവശ്യ ആശങ്കകൾക്ക് വിരാമമിട്ടു. പൊളിറ്റിക്കൽ സയൻസ് ബിരുദദാരിയാണ് പൂജ. BSF ഉദ്യോഗസ്ഥനായ പിതാവ് ഈ ചടങ്ങിൽ പങ്കെടുത്തില്ല. എന്നാൽ മകളുടെ ആഗ്രഹത്തിന് മാതാവ് പൂർണ്ണ പിന്തുണയാണ് നൽകിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *