വിവാഹം ഇനി നീട്ടിവെക്കില്ല, പക്കാ അറേഞ്ച്ഡ് മാര്യേജാകും; തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്: ജിപി പറയുന്നു!

വിവാഹം ഇനി നീട്ടിവെക്കില്ല, പക്കാ അറേഞ്ച്ഡ് മാര്യേജാകും; തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്: ജിപി പറയുന്നു!മനോരാജ്യം എന്ന സിനിമയാണ് മലയാളത്തിൽ വരാൻ പോകുന്നത്. ഓസ്‌ട്രേലിയൻ ആണ് ഷൂട്ട്. നിലവിൽ ഒരു തെലുഗു പടം കൂടി ചെയ്യുന്നുണ്ട്- വിശേഷങ്ങൾ പങ്കിട്ട് ജിപി .വിവാഹം ഇനി നീട്ടിവെക്കില്ല, പക്കാ അറേഞ്ച്ഡ് മാര്യേജാകും; തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്: ജിപി പറയുന്നു! ഡി4 ഡാന്സിലൂടെയാണ് ജിപിയെ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചുതുടങ്ങിയത്. അതേ ഷോ തന്നെയാകും ആരാധികമാരുടെ എണ്ണം കൂട്ടിയിട്ടുണ്ടാവുകയെന്ന് ഗോവിന്ദ് പദ്മസൂര്യ. ഓരോ ഷോയ്ക്കും അതിന്റെതായ ഓഡിയൻസുണ്ട്. അത്തരത്തിൽ ഡി4 കൂടുതൽ കണ്ടത് അത്തരത്തിൽ ഉള്ള ആളുകൾ ആയിരുന്നു. പെൺകുട്ടികൾ മാത്രമല്ല, വീട്ടമ്മമാരും ഉണ്ട്. സൗഹൃദം എല്ലാവരോടും ഉണ്ട്. അതിൽ ആൺകുട്ടികളോ പെണ്കുട്ടികളോ എന്നിങ്ങനെയൊന്നുമില്ല ജിപി പറയുന്നു. അടുത്തിടെ നടന്ന അപകടത്തെക്കുറിച്ച് ചോദിച്ചപ്പോഴും ജിപി വാചാലനായി.ഓപ്പോസിറ്റ് നിന്നുള്ള ഒരു വണ്ടി ഞാൻ ഓടിച്ച വാഹനത്തിന്റെ നേർക്ക് കയറി വരികയായിരുന്നു. ആ വണ്ടി മറ്റേതോ വണ്ടിയെ ഇടിക്കാതെ ഇരിക്കാൻ വെട്ടിച്ചെടുത്തതാണ്. ഞാൻ നോക്കുമ്പോൾ എതിർദിശയിൽ നിന്നും എന്റെ നേർക്ക് ഒരു വണ്ടി വരുന്നു. ഒന്നും ചെയ്യാൻ ഇല്ല. എനിക്ക് ആകെ ചെയ്യാൻ ഉള്ളത്, റോഡിൽ നിന്നും വണ്ടി ഇറക്കുക എന്നുള്ളതാണ്.അങ്ങനെ വണ്ടി ഇറക്കാനായി പോയപ്പോൾ നമ്മടെ വണ്ടി മറ്റൊരു വണ്ടിയിൽ പോയി ഇടിച്ചു. എന്റെ വണ്ടിയിലെ എയർബാഗൊക്കെ ഓപ്പണായി. പതിനാല് ലക്ഷം രൂപയുടെ പണി വണ്ടിക്ക് ഉണ്ടായിട്ടുണ്ട്. ഏകദേശം രണ്ടുമാസത്തോളമാകും വണ്ടി തിരികെ കിട്ടാൻ. ഒരാൾക്കും ഒന്നും സംഭവിച്ചില്ല. എന്നെ ഒരാൾ കൊന്നില്ല, ഞാനും ഒരാളെ കൊന്നില്ല എന്നുള്ളത് വലിയ ആശ്വാസമായി.സംഭവം കേസായി. സ്വാഭാവികമായിട്ടും ഇൻഷുറൻസ്‌കേസുകൾ ഉണ്ടാകും. രണ്ടുകൂട്ടർക്കും നഷ്ടം ഉണ്ടാകില്ല. കുറെ വണ്ടികൾ ഇൻവോൾവ്ഡ് ആയ സംഭവം ആണ്. എന്റെ നാട്ടിൽ വച്ചാണ് സംഭവം ഉണ്ടാകുന്നത്. നാട്ടുകാർ ഒക്കെ നല്ല സഹകരണം ആയിരുന്നു. കേസ് എടുത്തിരിക്കുന്നത് എതിരെ വന്ന വണ്ടിയുടെ പേരിലാണ്. റോഡിൽ പറഞ്ഞിരിക്കുന്ന സ്പീഡിലാണ് ഞാൻ പോയതും.

വണ്ടി കുറച്ചു കാശ് ഇറക്കിയാൽ ഇറക്കാൻ ആകും. ഞാൻ കാരണം ഒരു മനുഷ്യന് എന്തെങ്കിലും സംഭവച്ചിരുന്നു എങ്കിലോ, എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിലോ എന്തായേനെ. വലിയ ഈശ്വരാധീനം ആണ്. കണ്ണിൽ കൊള്ളേണ്ടത് പുരകത്തിൽ കൊണ്ട് എന്ന് പറയുന്നതുപോലെയാണ്. ദൈവം രക്ഷിച്ചു എന്നേ ഞാൻ പറയൂ. അതിപ്പോൾ നിയമപരമായി മുൻപോട്ട് പോവുകയാണ്.അടുത്തിടെയിറങ്ങിയ ആൽബം സോങ്ങിൽ അനിഖയെകുറിച്ചുള്ള മോശം കമന്റുകളെക്കുറിച്ച് ചോദിക്കുമ്പോൾ ആർട്ടിസ്റ്റ് എന്നതിലുപരി അവർ മനുഷ്യരല്ലേ. അവർക്ക് എന്ത് ധരിക്കണം എന്ന് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ എന്നാണ് ഇന്ത്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ ജിപി പറഞ്ഞത്.3 3 വയസ്സുവരെ വിവാഹം ആലോചിക്കരുത് എന്ന് വീട്ടിൽ പറഞ്ഞിരുന്നു. ഞാൻ എന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ ആയിരുന്നു. എനിക്ക് എന്റെ കരിയർ ആയിരുന്നു തലയിൽ. ഇപ്പോൾ പ്രായത്തിന്റെ പക്വതയോ എന്തോ, എല്ലാം കഴിഞ്ഞു കല്യാണം കഴിക്കാൻ നിന്നാൽ അത് നടക്കില്ല എന്ന് മനസ്സിലായി. ഇപ്പോൾ വീട്ടിൽ വിവാഹം ആലോചിക്കാൻ പറഞ്ഞിട്ടുണ്ട്. അത് തീർത്തും അറേഞ്ച്ഡ് മാര്യേജ് ആയിരിക്കും. ഒരു ഉത്തരം കിട്ടുമ്പോൾ ഉറപ്പായും ഞാൻ അനൗൺസ് ചെയ്യുമെന്നും ജിപി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *