മോഹൻലാലിൻ്റെ നായിക കഥാപാത്രം ഉപേക്ഷിച്ചു സുനാമിയിൽ നിന്ന് നേരെ കൂടെവിടെയിലേക്ക് പ്രണയ വിവാഹം ഇപ്പോൾ എത്തിനിൽക്കുന്നത് ഇവിടെ വരെ
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമയില്‍ അവസരം നഷ്ടപ്പെടത്തിയത് എന്തിന് കൂടെവിടെയിലെ റാണിയമ്മ ചെറിയ പുള്ളിയല്ല.സീരിയലില് അഭിനയിക്കാന് എനിക്കൊട്ടും താത്പര്യം ഉണ്ടായിരുന്നില്ലയ സീരിയല് നടി എന്ന് എന്നെ ഒരാള് വിളിക്കുന്നത് കേള്ക്കുന്നതായിരുന്നു എന്റെ വിഷമം. സത്യത്തില് സീരിയല് നടി എന്നാല് തന്നെ എനിക്കൊരു പുച്ഛമായിരുന്നു.സീരിയല് അഭിനേതാക്കള് എന്നത് പ്രേക്ഷകരെ സംബന്ധിച്ച് സ്വന്തം വീട്ടിലെ ആള്ക്കാരെ പോലെ തന്നെയാണ്. അവര് വ്യക്തി ജീവിതത്തില് എന്താണെന്നോ എങ്ങിനെയാണെന്നോ ഒന്നും പല അമ്മമാര്ക്കും അറിയേണ്ടതില്ല. സ്ക്രീനില് കാണുന്ന കഥാപാത്രങ്ങളായിട്ട് തന്നെയാണ് ഓരോ നടീ – നടന്മാരെയും കാണുന്നത്. അങ്ങനെ പ്രേക്ഷകര് സ്വീകരിച്ച കഥാപാത്രമാണ് കൂടെവിടെ എന്ന സീരിയലിലെ റാണിയമ്മ. എന്നാല് റാണിയമ്മ വെറുമൊരു സീരിയല് നടി മാത്രമല്ല. ഇന്ത്യഗ്ലിഡ്സിന് നല്കിയ അഭിമുഖത്തിലാണ് തന്നെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള് നഷ മാത്യു വെളിപ്പെടുത്തിയത്.
ഹെയർ ഡ്രയർ ബ്രഷ് ഉപയോഗിച്ച് മികച്ച ഹെയർ സ്റ്റൈൽ നേടുക, നനഞ്ഞ മുടി ഇനി എളുപ്പത്തിൽ ഉണക്കാം
ദുബായില് സെറ്റില്ഡ് ആയിരുന്നു നിഷ. കരിയര് വൈസ് ജെറ്റ് ഏവിയേഷനില് വര്ക്ക് ചെയ്യുന്നതിന് ഇടയില് ആണ് സിനിമയില് അവസരം വന്നത്. അതിനിടയില് മലബാര് ഗോള്ഡിന്റെ പരസ്യത്തിന് എല്ലാം മോഹന്ലാലിനൊപ്പം വോയിസ് ഓവര് നല്കിയിട്ടുണ്ട്. അതൊന്നും പലര്ക്കും അറിയില്ല.എനിക്ക് സ്വന്തമായി ഒരു ഡബ്ബിങ് സ്റ്റുഡിയോ ഉണ്ടായിരുന്നു. അവിടെ വച്ച് മമ്മൂട്ടി മോഹന്ലാല് തുടങ്ങിയവര്ക്കൊപ്പമൊക്കെ റേഡിയോയില് വരുന്ന പരസ്യങ്ങള്ക്ക് എല്ലാം വോയിസ് ഓവര് നല്കിയത് ഞാനാണ്. അവര്ക്കൊപ്പമെല്ലാം അഭിനയിക്കാന് ഇന്ന് എനിക്ക് ആഗ്രഹമുണ്ട്- നിഷ പറഞ്ഞു.സുനാമി എന്ന സിനിമയില് മുഴുനീള വേഷം ചെയ്ത് നില്ക്കുന്ന സമയത്താണ് കൂടെവിടെ എന്ന സീരിയലിലേക്ക് എന്നെ വിളിക്കുന്നത്. എന്നാല് എനിക്ക് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. സീരിയല് നടിയോ, ഞാനോ.. എന്ന ഭാവമായിരുന്നു. സത്യസന്ധമായി പറഞ്ഞാല് സീരിയല് എന്ന് പറഞ്ഞാല് തന്നെ എനിക്ക് പുച്ഛമായിരുന്നു.
പക്ഷെ കൂടെവിടെ സീരിയലിന്റെ പ്രൊഡ്യൂസര് എന്നെ കണ്വിന്സ് ചെയ്തു. സുനാമി എന്റെ അഞ്ചാമത്തെ സിനിമയാണ്. അഞ്ച് സിനിമ വരെ അഭിനയിച്ചിട്ടും എന്നെ ഒരാള്ക്കും അറിയില്ല. പക്ഷെ സീരിയല് ചെയ്തു കഴിയുമ്പോഴേക്കും പെട്ടന്ന് റെക്കഗനേഷന് കിട്ടും എന്ന് അദ്ദേഹം പറഞ്ഞു. അതും നെഗറ്റീവ് വേഷം എന്ന് കേട്ടപ്പോള് ഞാന് ഓകെ പറയുകയായിരുന്നു.സീരിയല് തുടങ്ങിയ ഉടനെ ഒന്നും പ്രേക്ഷകരില് നിന്ന് പെട്ടന്നൊരു ഫീഡ്ബാക്ക് ഒന്നും കിട്ടിയിരുന്നില്ല. എന്നാല് പതിയെ ഇന്സ്റ്റഗ്രാമിലൂടെയെല്ലാം ആരാധകര് വരാന് തുടങ്ങി. പുറത്ത് എവിടെ പോയാലും റാണിയമ്മേ, റാണിയേച്ചീ എന്നൊക്കെ വിളിച്ചുകൊണ്ട് ആരെങ്കിലും വരും. ആ വിളിക്കായി കാതോര്ത്താണ് ഞാന് പോകുന്നത് തന്നെ. എന്നെ ആളുകള് തിരിച്ചറിയുന്നതും അടുത്ത് വന്ന് സംസാരിക്കുന്നതും എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്.കൂടെവിടെ സീരിയല് ചെയ്തു കൊണ്ടിരയ്ക്കുമ്പോള് തന്നെ അഞ്ചോളം സിനിമകളും ഞാന് അഭിനയിച്ചു. അധികവും അമ്മ വേഷമാണ്. അമ്മ വേഷങ്ങളില് തഴയപ്പെടുന്നതിനോട് ഒന്നും എനിക്ക് വിരോധമില്ല. പക്ഷെ അഭിനയിക്കാന്, എനിക്ക് താത്പര്യം തോന്നുന്ന എന്തെങ്കിലും ഉണ്ടാവണം. അങ്ങിനെ നോക്കിയാണ് സിനിമകള് തിരഞ്ഞെടുക്കുന്നത്.മറ്റൊരു സത്യം, ചെങ്കോല് എന്ന സിനിമയില് നായികയായി അവസരം ലഭിച്ചിട്ടും പോകാത്ത ആളാണ് ഞാന്. അപ്പോള് എനിക്ക് പത്ത് – പതിനാറ് വയസ്സേ ഉണ്ടായിരുന്നുള്ളൂ. അന്ന് വീട്ടില് ഫോണില്ല, അപ്പുറത്തെ വീട്ടിലാണ് കോള് വന്നത്, ഞാന് കിരീടം ഉണ്ണിയാണ് എന്ന് പറഞ്ഞ് വിളിച്ചു. സിനിമയില് അവസരം ഉണ്ട് എന്ന് പറഞ്ഞപ്പോള് ഞാന് വിശ്വസിച്ചില്ല. അച്ഛന്റെ ഷോപ്പിലെ നമ്പര് കൊടുത്ത് അങ്ങോട്ട് വിളിക്കാന് പറഞ്ഞു.അച്ഛനെ വിളിച്ച് കാര്യങ്ങള് പറഞ്ഞു, ഞങ്ങള് ഒഡിഷന് വേണ്ടി തിരുവനന്തപുരത്ത് എത്തി. അന്നാണ് ഞാന് ആദ്യമായി തിരുവനന്തപുരത്ത് വരുന്നത്. അന്നൊരു വെള്ള ചുരിദാര് ഒക്കെയിട്ട് സ്ക്രീന് ടെസ്റ്റ് ചെയ്തത് എല്ലാം എനിക്ക് ഇപ്പോഴും ഓര്മയുണ്ട്. പക്ഷെ സിനിമയോ, അതൊന്നും പറ്റിയ പണിയല്ല, മോശം ഫീല്ഡ് ആണ് എന്നൊക്കെയുള്ള പലരുടെയും സംസാരം കാരണം നഷ്ടപ്പെടുത്തിയതാണ്- നിഷ മാത്യു പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment