ഞങ്ങള്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങുന്നു; ഐശ്വര്യ രാജീവ് ഹണിമൂണ്‍ ആഘോഷത്തിലാണ്! എവിടേക്കാണ്?, ചിത്രങ്ങളുമായി നടി

തന്റെ വിവാഹത്തിന്റെ എല്ലാ അപ്‌ഡേഷനുകളും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച നടിയാണ് ഐശ്വര്യ രാജീവ്. ഇനി ഹണിമൂണ്‍ ആഘോഷം തുടങ്ങുകയാണ്. അതിന്റെ ചിത്രങ്ങളാണ് അടുത്തതായി വരാന്‍ പോകുന്നത്.ഇക്കഴിഞ്ഞ ആഴ്ചയായിരുന്നു ഐശ്വര്യ രാജീവിന്റെ വിവാഹം. എന്‍ജിനിയര്‍ ആയിട്ടുള്ള അര്‍ജുനാണ് ഐഷുവിന്റെ ഭര്‍ത്താവ്. ആര്‍ഭാടമായി നടന്ന വിവാഹം മലയാളം മിനിസ്‌ക്രീന്‍ താരങ്ങള്‍ക്ക് ആഘോഷമായിരുന്നു.

അറേഞ്ച്ഡ് മാര്യേജ്
എന്‍ജിനിയറാണ് അര്‍ജുന്‍. പ്രണയ വിവാഹമല്ല എന്ന് ഐഷു നേരത്തെ പറഞ്ഞിട്ടുണ്ട്. മാട്രമോണി വഴി വന്ന ആലോചനയാണ്. വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നുവത്രെ.

വന്‍ ആഘോഷങ്ങള്‍
എന്തായാലും ദിവസങ്ങള്‍ നീണ്ടു നിന്ന വിവാഹ ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞു. വിവാഹത്തെ കുറിച്ചുള്ള ഓരോ അപ്‌ഡേഷനും ഐശ്വര്യ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.

മാലിദ്വീപില്‍
ഇപ്പോള്‍ ഇതാ ഹണിമൂണ്‍ ആഘോഷമാണ് പുതിയ വിശേഷം. അര്‍ജുനൊപ്പമുള്ള ഹണിമൂണ്‍ ചിത്രങ്ങളാണ് നടി പങ്കുവച്ചിരിയ്ക്കുന്നത്. മാലിദ്വീപിലാണ് ഹണിമൂണ്‍

ഒരുമിച്ചുള്ള യാത്ര
ഞങ്ങള്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങുന്നു എന്ന് നടി ഹാഷ് ടാഗിലൂടെ അറിയിച്ചിട്ടുണ്ട്. രണ്ട് പേരും ബ്ലാക്ക് ഡ്രസ്സില്‍, പ്രണയാദ്രമായി നില്‍ക്കുന്ന ചിത്രങ്ങളൊക്കെയാണ് പങ്കുവച്ചിരിയ്ക്കുന്നത്.

ഹണിമൂണും ലൈവായിരിക്കുമോ
വിവാഹാഘോഷത്തിന്റെ ഓരോ കാര്യങ്ങളും ഒന്നുവിടാതെ അറിയിച്ച ഐഷു എന്തായാലും ഹണിമൂണിന് ഇടയിലുള്ള, മാലിദ്വീപിലെ മനോഹരമായ കാഴ്ചകളും വിശേഷങ്ങളും വൈകാതെ വരും എന്നാണ് ആരാധകരുടെ പ്രതീക്ഷ

ഐഷുവിന്റെ കരിയര്‍
ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയതാണ് ഐശ്വര്യ. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലൂടെയാണ് ഐഷു കൂടുതല്‍ പരിചിതയായത്

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *