ചിമ്പുവിനോട് ക്ഷമിക്കും – അതിനു കാരണം ഉണ്ട് – എന്നാലും ഒരുകാലത്തും പ്രഭുദേവയോട് ക്ഷമിക്കില്ല ! നയൻതാര വെളിപ്പെടുത്തിയത് കേട്ടോ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് തെന്നിന്ത്യൻ ലേഡീ സൂപ്പർസ്റ്റാർ നയൻ താര. മിനി സ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് സത്യൻ സംവിധാനം ചെയ്ത “മനസ്സിനക്കരെ” എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി എത്തിയ നയൻ താര മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി തിളങ്ങിയിട്ടുണ്ട്. വളരെ പെട്ടെന്ന് ആയിരുന്നു നയൻ താര അന്യഭാഷ ചിത്രങ്ങളിൽ എത്തിയത്.
ആദ്യമൊക്കെ ഗ്ലാമർ വേഷങ്ങളിൽ ആയിരുന്നു താരം അന്യഭാഷാചിത്രങ്ങളിൽ തിളങ്ങിയത്. അങ്ങനെ സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരം പിന്നീട് ശക്തമായ സ്ത്രീകഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പട്ടം കരസ്ഥമാക്കുകയായിരുന്നു. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് നയൻ താര.
10 കോടിയാണ് ഒരു സിനിമയ്ക്ക് താരം കൈപറ്റുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലം. അതേ സമയം മലയാളത്തിൽ നല്ല സിനിമകൾ വന്നാൽ ബജറ്റ് കുറഞ്ഞ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇടയ്ക്ക് “ലവ് ആക്ഷൻ ഡ്രാമ”, “പുതിയ നിയമം”, “നിഴൽ” തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. ഏറ്റവും ഒടുവിൽ “ഗോൾഡ്” എന്ന ചിത്രത്തിൽ ആയിരുന്നു നയൻതാര എത്തിയത്. “പ്രേമം” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയ ചിത്രത്തിൽ പ്രിത്വിരാജിന്റെ നായിക ആയിട്ടാണ് നയൻസ് എത്തിയത്.എന്നാൽ ചിത്രം വേണ്ടത്ര വിജയം കണ്ടില്ല. ഏറ്റവും കൂടുതൽ തമിഴകത്താണ് നയൻ താര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിനിമയിലെത്തി രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ട നയൻ താര ഇപ്പോഴും തന്റെ ജൈത്രയാത്ര തുടരുകയാണ്. നയൻ താരയുടെ അഭിനയ ജീവിതം പോലെ തന്നെ വാർത്തകളിൽ നിറഞ്ഞതായിരുന്നു താരത്തിന്റെ വ്യക്തി ജീവിതം. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലെ നിറസാന്നിധ്യമായിരുന്നു നയൻതാര.
ആദ്യ കാലങ്ങളിൽ വിവാദ നായിക ആയിരുന്ന നയൻ താര തമിഴ് നടൻ ചിമ്പു, നടനും നർത്തകനും സംവിധായകനുമായ പ്രഭു ദേവ എന്നിവരുമായുള്ള പ്രണയം കാരണം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. സിനിമാ ലോകത്തിൽ കോലാഹലങ്ങൾ ഉണ്ടാക്കിക്കൊണ്ടു തന്നെയായിരുന്നു രണ്ടു പ്രണയ ബന്ധവും നയൻസ് അവസാനിപ്പിച്ചത്. ചിമ്പുവും നയൻ താരയും ഒരുമിച്ചുള്ള ഒരു ചുംബന ചിത്രം പുറത്തു വന്നത് ഒരുപാട് വിവാദമായിരുന്നു.
ഇതിനു പിന്നാലെയായിരുന്നു ഈ ബന്ധം നയൻസ് അവസാനിപ്പിച്ചത്. ഈ ചിത്രം ലീക്ക് ചെയ്തത് ചിമ്പു ആണ് എന്ന് വാർത്തകളിൽ പ്രചരിച്ചിരുന്നുവെങ്കിലും അത് പൂർണമായും നിഷേധിക്കുകയായിരുന്നു താരം. ദുബായിൽ വച്ച് പുതിയ ക്യാമറ വാങ്ങിയപ്പോൾ എടുത്ത ചിത്രമാണ് ഇതെന്നും എങ്ങനെയോ ചിത്രം പുറത്തു വന്നത് ആണെന്ന് ആയിരുന്നു പ്രതികരിച്ചത്. നയൻ താരയെപ്പറ്റി പല പ്രചരണങ്ങൾ നടക്കാൻ ഈ ചിത്രം വഴി വച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് പ്രശ്നങ്ങൾ എല്ലാം പറഞ്ഞു പരിഹരിച്ച് ഇരുതാരങ്ങളും നല്ല സുഹൃത്തുക്കളായി തുടർന്നു.ഒടുവിൽ 2016ൽ “ഇത് നമ്മ ആള്” എന്ന ചിത്രത്തിൽ ഇവർ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ഈ സമയത്തായിരുന്നു നയൻ താര പ്രഭുദേവ ബന്ധം അവസാനിപ്പിച്ച് സിനിമയിലേക്ക് താരം തിരിച്ചു വന്നത്. അപ്പോൾ ചിമ്പുവിനോട് ക്ഷമിച്ചതു പോലെ പ്രഭുദേവയോട് നയൻതാര ക്ഷമിക്കുമോ എന്ന് ഒരിക്കൽ ഒരു മാധ്യമ റിപ്പോർട്ടർ ചോദിച്ചിരുന്നു. ഉടനടി തന്നെ താരത്തിന്റെ മറുപടിയും വന്നു. ചിമ്പുവിനോട് എനിക്ക് ക്ഷമിക്കാൻ കഴിയും എന്നാൽ നിങ്ങൾ ഈ പറയുന്ന ആളോട്(പ്രഭുദേവയോട്) ഒരിക്കലും ക്ഷമിക്കാൻ ആവില്ല എന്നും അയാൾക്ക് ഒപ്പം ഒരിക്കലും സിനിമ ചെയ്യില്ല എന്നും നയൻ താര പറഞ്ഞു.നയൻ താരയുടെ ജീവിതത്തെ കീഴ്മേൽ മറിച്ച സംഭവമായിരുന്നു പ്രഭു ദേവയുമായുള്ള വേർപിരിയൽ. വിവാഹം വരെ എത്തിയ ഈ ബന്ധം പിന്നീട് ഇരുവരും ഉപേക്ഷിക്കുകയായിരുന്നു. സിനിമാ അഭിനയം നിർത്തി പ്രഭുദേവയോടൊപ്പം ജീവിക്കാൻ ഒരുങ്ങുകയായിയുരുന്നു നയൻ താര. എന്നാൽ പുറത്ത് വിടാത്ത കാരണങ്ങൾ കൊണ്ട് ഇവർ വേർപിരിയുകയും ആകെ തകർന്ന നയൻ താര കേരളത്തിൽ മാതാപിതാക്കളുടെ അടുത്ത് താമസമാക്കുകയും ചെയ്തു. പിന്നീട് 2013ലാണ് നയൻ താര സിനിമ രംഗത്തേക്ക് തിരിച്ചുവരുന്നത്.
@All rights reserved Typical Malayali.
Leave a Comment