വാടക വീടിന്റെ വരുമാനത്തില്‍ ജീവിച്ചവര്‍..!! അമ്മയുടെ മരണത്തോടെ മഹാലക്ഷ്മി തനിച്ചായി..!! നടി ചിത്രയുടെ ഏക മകള്‍ക്ക് സംഭവിച്ചത്..!!

തലേദിവസവും വിളിച്ചതാണ്! അമ്മ പോയെന്ന് പറഞ്ഞ് മോള്‍ വിളിച്ചപ്പോള്‍ തകര്‍ന്നുപോയി! ചിത്രയുടെ മരണത്തെക്കുറിച്ച് ലളിതശ്രീ.നടി ചിത്രയുമായി അടുത്ത സൗഹൃദമുള്ള താരമാണ് ലളിതശ്രീ. ആ മരണം ഇപ്പോഴും വേദനയോടെയാണ് ഓര്‍ക്കുന്നത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ ഞങ്ങള്‍ സംസാരിച്ചതാണ്. ചിത്രയുടെ മകളാണ് എന്നെ വിളിച്ച് മരണവിവരം പറഞ്ഞത്. അത് കേട്ടതോടെ ശരിക്കും ഷോക്കായിപ്പോയെന്ന് ലളിതശ്രീ പറയുന്നു.lalithasree s open talk about late actress chithra.തലേദിവസവും വിളിച്ചതാണ്! അമ്മ പോയെന്ന് പറഞ്ഞ് മോള്‍ വിളിച്ചപ്പോള്‍ തകര്‍ന്നുപോയി! ചിത്രയുടെ മരണത്തെക്കുറിച്ച് ലളിതശ്രീ.മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ചിത്ര. രണ്ട് വര്‍ഷം മുന്‍പായിരുന്നു ചിത്രയുടെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിത്ര വിടവാങ്ങിയത്. ഇന്നും തീരാവേദനയാണ് ആ മരണമെന്ന് ലളിതശ്രീ പറയുന്നു. ചിത്രയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. എല്ലാ ദിവസവും മൂന്ന് മണിക്ക് അവളുടെ കോള്‍ വരും. അലാറം അടിക്കുന്നത് പോലെയാണ് അവളുടെ വിളി. നാല് മണിക്കൂറോളമൊക്കെ സംസാരിക്കാറുണ്ട് ഞങ്ങള്‍. പഴയ കാര്യങ്ങളും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചുമൊക്കെ ഞങ്ങള്‍ സംസാരിക്കുമായിരുന്നു. പാചകത്തിലെ സംശയങ്ങളൊക്കെ അവള്‍ എന്നോടാണ് ചോദിക്കാറുള്ളത്. മരിക്കുന്നതിന്റെ തലേദിവസവും ഞങ്ങള്‍ സംസാരിച്ചതാണ്.അവള്‍ക്ക് കേരള സദ്യ ഒരുപാടിഷ്ടമാണ്. ഓണത്തിനും വിഷുവിനുമെല്ലാം ഞാന്‍ അവളെ വിളിക്കാറുണ്ട്. കഴിഞ്ഞ് രണ്ട് വര്‍ഷമായി ഞാന്‍ ഓണം ആഘോഷിച്ചിരുന്നില്ല. കുടുംബത്തില്‍ ചില മരണങ്ങളുണ്ടായിരുന്നു. എന്താണ് എന്നെ സദ്യ കഴിക്കാന്‍ വിളിക്കുന്നില്ലേയെന്ന് ചോദിച്ചായിരുന്നു അവളുടെ കോള്‍. ഇത്തവണയും ഓണം ആഘോഷിക്കാനാവില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഓണ്‍ലൈനിലൂടെ സദ്യ ഓര്‍ഡര്‍ ചെയ്യുന്നുണ്ടെന്നും നിനക്ക് വേണോയെന്നുമായിരുന്നു അവളുടെ ചോദ്യം. എനിക്ക് വേണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. പിറ്റേന്ന് വൈകിട്ട് അവളുടെ മകള്‍ വിളിച്ച് അമ്മ പോയെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല.

എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ടോയ്‌ലെറ്റില്‍ പോയി കുറച്ച് സമയമായിട്ടും വാതില്‍ തുറക്കുന്നുണ്ടായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ കണ്ടത് ജീവനില്ലാത്ത അമ്മയെയാണെന്നായിരുന്നു മോള്‍ പറഞ്ഞത്.ആ മരണം എനിക്ക് വിശ്വസിക്കാനായിരുന്നില്ല. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ലളിതശ്രീ ചിത്രയെക്കുറിച്ച് വാചാലയായത്. സിനിമയിലുള്ള എല്ലാവരുമായും നല്ല സൗഹൃദമാണ്, ആരേയും ഞാന്‍ വെറുപ്പിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *