അച്ഛന്‍ തന്നെയാണ് എന്റെ ഹീറോ, ദിലീപിന്റെ വിജയം ആഘോഷമാക്കി മീനാക്ഷി; ഇങ്ങനെ ഒരു ദിവസം മാറിവരും എന്നാണ് അന്നും എല്ലാവരും പറഞ്ഞത്

ദിലീപിനെ മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ച ഒരു കാലം ഉണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായി ദിലീപ് തല കുനിച്ചു നടന്ന കുറച്ച് വര്‍ഷങ്ങള്‍. ഇപ്പോഴും അതിന്റെ കേസുകള്‍ നടക്കുകയാണെങ്കിലും, ദിലീപ് തന്റെ പ്രൗഢി തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. നല്ല ഒരു സിനിമ, ബ്ലോക്ബസ്റ്റര്‍ ഹിറ്റായാല്‍ തീരാവുന്ന പ്രശ്‌നം മാത്രമേ ദിലീപിന്റെ കരിയറില്‍ സംഭവിച്ചിട്ടുള്ളൂ എന്ന് പലരും അന്നേ പറഞ്ഞിരുന്നു. അത് സംഭവിക്കുന്നു എന്നതിന്റെ തെളിവാണ് മീനാക്ഷി ദിലീപിന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

അച്ഛന്റെ വിജയങ്ങള്‍ എന്നും ആഘോഷിക്കുന്ന മകളാണ് മീനാക്ഷി. എന്നാല്‍ അച്ഛന്റെ സിനിമാ പ്രമോഷനുകള്‍ ഒന്നും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടത്താറില്ല. കാലങ്ങള്‍ക്ക് ശേഷം ദിലീപിനെ മാധ്യമങ്ങള്‍ ആഘോഷത്തോടെ പൊതിയുന്ന ഒരു ചിത്രമാണ് മീനാക്ഷി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്. വളരെ മനോഹരമായ ചിത്രം, പവി കെയര്‍ ടേക്കര്‍ എന്ന ഏറ്റവും പുതിയ ദിലീപ് ചിത്രത്തിലെ പാട്ടിനൊപ്പമാണ് പോസ്റ്റ്.

വിനീത് കുമാര്‍ സംവിധാനം ചെയ്ത്, ഇന്നലെ റിലീസ് ആയ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ദിലീപിനെ ജനം സ്വീകരിക്കുന്ന ചിത്രമാണിത്. കാലങ്ങള്‍ക്ക് ശേഷം വീണ്ടും ദിലീപ് തന്റെ പഴയ ജോണര്‍ സിനിമകളിലൂടെ തിരിച്ചെത്തി എന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം
meenakshi dileep insta
അച്ഛന്‍ തന്നെയാണ് എന്നും തന്റെ ഹീറോ എന്ന് മീനാക്ഷി പറയാതെ പറയുന്നതാണ് ഈ പോസ്റ്റ്. ജനിച്ചപ്പോള്‍ മുതല്‍ അച്ഛനെ ആഘോഷിക്കുന്ന ജനങ്ങള്‍ക്ക് നടുവിലൂടെയായിരുന്നു മീനാക്ഷി വളര്‍ന്നത്. എന്നാല്‍ പെട്ടന്നുള്ള ആ തകര്‍ച്ച മാനസികമായി മീനാക്ഷിയെയും ബാധിച്ചിരുന്നു. ദിലീപ് ജയിലില്‍ കഴിഞ്ഞിരുന്ന കാലത്ത് മാധ്യമങ്ങളെ കാണുന്നത് പോലും മീനാക്ഷിക്ക് വെറുപ്പായിരുന്നു. പക്ഷെ ഇപ്പോള്‍ മീനാക്ഷിയുടെ കാഴ്ചപ്പാടുകളും സമീപനവും മാറി.

പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍, മാധ്യമങ്ങള്‍ മൈക്കുമായി എത്തുമ്പോള്‍ അവരോട് പ്രതികരിച്ചില്ലെങ്കിലും മുഖം തിരിക്കാറില്ല. ചെന്നൈയില്‍ എംബിബിഎസ്സിന് പഠിക്കുന്ന മീനൂട്ടി നാട്ടില്‍ വന്നാല്‍ അച്ഛനും കുടുംബത്തിനുമൊപ്പം പൊതുപരിപാടികളിലും, ചടങ്ങുകളിലും എല്ലാം സജീവമാണ്. പവി കെയര്‍ ടേക്കറിന്റെ ഓഡിയോ ലോഞ്ചിനാണ് ഏറ്റവുമൊടുവില്‍ പങ്കെടുത്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *