ഫൈറ്റ് ചെയ്തുപോവുകയാണ്; എന്തുണ്ടായാലും എനിക്ക് മിണ്ടാൻ പറ്റില്ലല്ലോ; എന്നെക്കുറിച്ച് മോശം പറയുന്നവർ ഫേമസ് ആകുന്നു!

ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പവി കെയർ ടേക്കർ. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഫ്ലാറ്റിലെ കെയർ ടേക്കറിന്റെ ജീവിത്തതിലെ സംഭവ ബഹുലമായ നിമിഷങ്ങളാണ്കഥാസന്ദർഭം. ചിത്രം ഏപ്രിൽ 26-നാണ് തിയേറ്ററിലെത്തുന്നത്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രേമിഓശാന വേളയിൽ നടത്തിയ പ്രെസ് മീറ്റിൽ സംസാരിക്കുകയാണ് അദ്ദേഹം .

നമ്മളിൽ നിന്നും നിങ്ങൾ ആഗ്രഹിക്കുന്ന സംഭവങ്ങൾ ആണ് ഈ സിനിമയിൽ എത്തിക്കാൻ ശ്രമിക്കുന്നത്
എല്ലാം ശ്രമങ്ങൾ മാത്രമാണ്. ഇതിൽ പവിത്രൻ എന്ന് പറയുന്ന വ്യക്തി മറ്റാളുകൾക്ക് വേണ്ടി ജീവിക്കുന്ന ഒരാൾ ആണ്. അയാൾ അയാൾക്ക് വേണ്ടി ജീവിക്കാൻ വിട്ടുപോകുന്നു. അങ്ങനെ ഉള്ള ആള് എപ്പോഴോ ഒരു പ്രണയത്തിൽ പെടുന്നു. ഇവർ വന്നു കഥ പറയുമ്പോൾ ആള് അൽപ്പം പ്രായം ഉള്ള ആളാണ് എന്ന് പറഞ്ഞു. അപ്പോൾ നര ഒക്കെ ഇട്ടിട്ടാണോ വരേണ്ടത് എന്നണ് ഞാൻ തിരക്കിയത്. എന്നാൽ ഞാൻ തന്നെ ആണ് അതിൽ വരുന്നത് കുറച്ചു പക്വത ഉണ്ടെന്ന് മാത്രം.

ഏതൊരാളും പ്രണയത്തിൽ ആകുമ്പോൾ ചില വിഷയങ്ങൾ ഇല്ലേ. പവിയും പ്രണയത്തിൽ പെടുമ്പോൾ ചെയ്യുന്ന ചില പ്രവൃത്തികൾ. പ്രണയത്തിനു വേണ്ടി നടത്തുന്ന ശ്രമങ്ങൾ. കാരണം നമുക്ക് മനസ്സിന് സുഖം തരുന്ന ചില ശ്രമങ്ങൾ. മൊത്തത്തിൽ ജീവിതത്തിൽ റൊമാന്റിക് ആകുന്ന ശ്രമം. നമ്മൾ ഒക്കെ ജീവിതത്തിൽ വളരെ റൊമാന്റിക് ആയവർ അല്ലെ. അല്ലെങ്കിൽ ജീവിതത്തിൽ നമ്മൾ മെക്കാനിക്കൽ ആകും.

ടാർഗറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ദിലീപ് നൽകിയ മറുപടി

എന്നെ ടാർഗറ്റ് ചെയ്യുന്നത് എത്രയോ വര്ഷങ്ങള്ക്ക് മുൻപേ തുടങ്ങിയതാണ്. എന്റെ സിനിമകൾ വരുമ്പോൾ ഇത്തരത്തിൽ ഉള്ള ശ്രമങ്ങൾ എത്രയോ വര്ഷങ്ങള്ക്ക് മുൻപേ തുടങ്ങി. അതൊന്നും ഏൽക്കാതെ ആയപ്പോൾ സംഭവം മറ്റൊരു രീതിയിൽ ആയെന്നു മാത്രം. അപ്പോൾ നമ്മൾ അതിനെയൊന്നും മൈൻഡ് ആക്കാതെ ഫേസ് ചെയ്യുക എന്നു മാത്രമാണ്. സിനിമ ആണ് ലോകം അങ്ങനെ മുൻപോട്ട് പോകുന്നു.

നമ്മൾ ഇപ്പോൾ ഫൈറ്റ് ചെയ്തു മുൻപോട്ട് പോകുന്നു . ആരാണ് പിറകിൽ എന്ന് കണ്ടെത്തിയാലും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയല്ല. എനിക്ക് ഇപ്പോൾ ഒന്നിനെക്കുറിച്ചും ഒന്നും സംസാരിച്ചു കൂടാ. എന്നെ പറ്റി വായിൽ തോന്നുന്നത് എന്തൊക്കെയോ പറഞ്ഞുണ്ടാക്കിയാലും എനിക്ക് തിരിച്ചു ഒന്നും പറയാൻ ആകാത്ത അവസ്ഥയാണ്. എനിക്ക് മിണ്ടാൻ പാടില്ല.

ഞാൻ പറഞ്ഞല്ലോ വിജയങ്ങളും പരാജയങ്ങളും നമുക്ക് സംഭവിക്കുന്നതാണ്. ഓരോ സിനിമക്കും അതിന്റെ ജാതകം ഉണ്ട്. നിങ്ങളുടെ മുൻപിൽ വളർന്നു വന്ന ആളാണ് ഞാൻ. പ്രേക്ഷകർ തന്ന വിജയം ആണ് എന്റേത്. ഒരു പടം പരാജയപ്പെട്ടാൽ സങ്കടം നിർമ്മാതാക്കളെ ഓർക്കുമ്പോൾ ആണ്- ദിലീപ് കൂട്ടിച്ചേർക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *