ജയിലില്‍ ഇതാ പരിപാടി ഗ്രീഷ്മയുടെ അമ്മ സഹതടവുകാരോട് പറയുന്ന കേട്ടോ തള്ളേം മോളും ശരിക്കും സുഖിക്കുവാ

ജയിലിലും കൂസലില്ലാതെ ഗ്രീഷ്മ, കുറ്റബോധമില്ലാതെ ഷാരോണിന്‍റെ കാമുകി അമ്പരപ്പോടെ ഉദ്യോഗസ്ഥർ
ഗ്രീഷ്മയുടെ അമ്മ സിന്ധുവും അട്ടക്കുളങ്ങര വനിതാ ജയിലിലുണ്ടെങ്കിലും ഇരുവരെയും പ്രത്യേകം സെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അതീവ ശ്രദ്ധയോടെയാണ് ഇവരെ നിരീക്ഷിക്കുന്നത്.
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മക്ക് ജയിലിലും ഒരു ഭാവ വ്യത്യാസവുമില്ല. തെളിവെടുപ്പിനിടെ കണ്ട അതേപോലെ തന്നെയാണ് ഗ്രീഷ്മ ജയിലിനകത്തുമെന്നാണ് പുറത്തുവരുന്ന വിവരം. തെളിവെടുപ്പിനു ശേഷം അട്ടക്കുളങ്ങര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഗ്രീഷ്മ മറ്റ് തടവു പുള്ളികള്‍ക്കൊപ്പം കൂസലില്ലാതെയാണ് കഴിയുന്നതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ജയില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുണ്ട്. എന്നാല്‍ കുറ്റബോധം ഒന്നുമില്ലാതെയാണ് ഗ്രീഷ്മയുടെ പെരുമാറ്റമെന്നും ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നുണ്ട്. ഏറെ കോളിളക്കമുണ്ടായ കേസായതിനാല്‍ മറ്റ് തടവ് പുള്ളികളും ഗ്രീഷ്മയെ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്.ചില തടവു പുള്ളികള്‍ ഗ്രീഷ്മയോട് കാര്യങ്ങള്‍ തിരക്കാനും ശ്രമിക്കുന്നുണ്ട്. റിമാന്‍ഡ് തടവുകാരിയായതിനാല്‍ ജയില്‍ ഉദ്യോഗസ്ഥരും ഗ്രീഷ്മയെ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. മറ്റ് തടവുകാര്‍ക്കൊപ്പം ജയില്‍ ഭക്ഷണം കഴിച്ച് ജയില്‍ ജീവിതവും ഗ്രീഷ്മ കുറ്റബോധമില്ലാതെ തള്ളിനീക്കുന്നത് ജയില്‍ ഉദ്യോഗസ്ഥരെയും അമ്പരപ്പിക്കുകയാണ്.​ബുദ്ധിമുട്ടുകൾ ഇല്ലെന്ന് ഗ്രീഷ്മ
തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ പോലീസുകാര്‍ക്കൊപ്പം ചിരിച്ചുല്ലസിച്ച് നടന്ന ഗ്രീഷ്മ ജയിലില്‍ കയറിയപ്പോഴും അതിനൊരു മാറ്റവും വരുത്തിയിട്ടില്ല. പോലീസ് കസ്റ്റഡി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഗ്രീഷ്മ മറുപടി നല്‍കിയത്. ജയിലില്‍ വൈദ്യസഹായം വേണോ എന്ന ചോദ്യത്തിനും വേണ്ട എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.

​അമ്മയും മകളും ഒരേ ജയിലിൽ.ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകത്തില്‍ പിടിക്കപ്പെടുമെന്ന് ഒരിക്കല്‍പോലും ഗ്രീഷ്മ കരുതിയിരുന്നില്ലെന്നാണ് ചില അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അട്ടക്കുളങ്ങര വനിതാ ജയിലിലുണ്ടെങ്കിലും ഇരുവരെയും പ്രത്യേകം സെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കൊലക്കേസില്‍ അമ്മയും മകളും ഒരേ ജയിലില്‍ റിമാന്‍ഡ് കഴിയുന്നത് കൊണ്ട് തന്നെ അട്ടക്കുളങ്ങര ജയിലില്‍ നിന്ന് ഇവരെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളൊന്നും പുറത്തുവിടാതെ ജാഗ്രത പാലിക്കുകയാണ് ജയില്‍ അധികൃതര്‍.​ഫോറന്‍സിക് പരിശോധനാഫലം നിർണായകം.സംഭവ ദിവസം ഗ്രീഷ്മയും ഷാരോണും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഫോറന്‍സിക് പരിശോധനാഫലവും ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ശേഖരിച്ച കഷായ പാത്രം, കീടനാശിനിക്കുപ്പി എന്നിവയുടെ പരിശോധനാഫലങ്ങളും നിര്‍ണായകമാണ്. ഫോറന്‍സിക് തെളിവുകളും മറ്റ് ശാസ്ത്രീയ പരിശോധനാഫലങ്ങളും സമാഹരിക്കലും സൈബര്‍ തെളിവുകള്‍ ശേഖരിക്കലും കൂടുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തലുമാണ് ശേഷിക്കുന്നത്. വരുന്ന രണ്ടാഴ്ചയ്ക്കകം ഇത്തരം തെളിവുകള്‍ കൂടി ശേഖരിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഏറെ വിവാദമായ കേസില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കേണ്ടത് അന്വേഷണ സംഘത്തിന്‍റെ അഭിമാനപ്രശ്‌നം കൂടിയാണ്.​പ്രണയത്തെക്കുറിച്ച് അറിയില്ലെന്ന് അമ്മ.അതേസമയം, ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും ഷാരോണ്‍ മരിച്ച ശേഷമാണ് ഇതേക്കുറിച്ച് അറിയുന്നതെന്നുമാണ് അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല കുമാര്‍ എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ പറയുന്നത്. ഗ്രീഷ്മയെ സമ്മര്‍ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് പോലീസ് തങ്ങളെ പ്രതി ചേര്‍ത്തതെന്നാണ് ഇവരുടെ വാദം. വിഷക്കുപ്പി ഒളിപ്പിച്ചു എന്ന വാദം വസ്തുതാരഹിതമാണെന്നും പോലീസ് കെട്ടിച്ചമച്ചതാണ് എന്നും ഹര്‍ജിയില്‍ പറയുന്നു. ഗ്രീഷ്മയെ തെളിവു നശിപ്പിക്കാന്‍ സഹായിച്ചെന്നും വിഷക്കുപ്പി ഒളിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കുറ്റം. ഇരുവരുമായുള്ള തെളിവെടുപ്പില്‍ കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ച അന്വേഷണ സംഘം, പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഗ്രീഷ്മയുടെ അമ്മ സിന്ധു അട്ടക്കുളങ്ങര വനിതാ ജയിലിലും അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നെയ്യാറ്റിന്‍കര സബ് ജയിലിലുമാണ് ഉള്ളത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *