വിവാഹദിവസം മഞ്ജു പോയത് മകൾക്ക് വേണ്ടിയോ! കാവ്യക്ക് ആ വേട്ടയാടലിൽ ഇപ്പോൾ ഭയമില്ല; വീണ്ടും ചർച്ചയായി കുടുംബം

എനിക്ക് പ്രിയപ്പെട്ടവർ എല്ലാം മകൾക്കും പ്രിയപ്പെട്ടവർ ആകുന്നതിൽ സന്തോഷം എന്ന് പറഞ്ഞാണ് കാവ്യ ചിത്രങ്ങൾ പങ്കിട്ടത്. അതുപോലെ ആകില്ലേ മഞ്ജുവും ചിന്തിച്ചിട്ടുണ്ടാവുക, തനിക്ക് പ്രിയപ്പെട്ടവർ മകളെ സ്നേഹിക്കാൻ അവർ വിട്ടുനിന്നതാകില്ലേ വിവാഹത്തിൽ നിന്നും എന്നാണ് ആരാധകരുടെ ചോദ്യങ്ങൾ
social media on manju warrier and kavya madhavan s new post based on malavika jayaram wedding
വിവാഹദിവസം മഞ്ജു പോയത് മകൾക്ക് വേണ്ടിയോ! കാവ്യക്ക് ആ വേട്ടയാടലിൽ ഇപ്പോൾ ഭയമില്ല; വീണ്ടും ചർച്ചയായി കുടുംബം.പ്രേക്ഷകരും സിനിമ പ്രേമികളും, മാധ്യമങ്ങളും ഒന്നടങ്കം ആഘോഷിച്ച വിവാഹം ആയിരുന്നു മാളവിക ജയറാമിന്റെയും നവനീതിന്റേയും. ഒരാഴ്ചയോളം നീണ്ടുനിന്ന ചടങ്ങുകൾ കഴിഞ്ഞദിവസമാണ് അവസാനിച്ചത്. എന്നാൽ ഇത് ഇത്ര പെട്ടെന്ന് അവസാനിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് കഴിഞ്ഞദിവസം കാളിദാസ് ജയാറാം പോസ്റ്റ് പങ്കിട്ടുകൊണ്ട് കുറിച്ചത്.

മലയാള സിനിമയിലെ മെഗാസ്റ്റാറുകൾ, മന്ത്രിമാർ, ഗവർണർ, സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവരെല്ലാം അണിനിരന്ന വിവാഹ മാമാങ്കം ആഴ്ചകൾക്ക് മുൻപേ തന്നെ തുടങ്ങിയിരുന്നു. ചെന്നൈയിൽ സ്ഥിര താമസമാക്കിയ ജയറാമും കുടുംബവും വിവാഹത്തിനായി തെരെഞ്ഞെടുത്തത് കേരളത്തെയാണ്.

ഗുരുവായൂർ കണ്ണന്റെ ഭക്തനായ ജയറാം, മകളുടെ വിവാഹത്തിന് സ്വന്തം വിവാഹവേദി തന്നെയാണ് തെരഞ്ഞെടുത്തതും. 32 വര്ഷം മുൻപേ തങ്ങൾ ഒരുമിച്ച അത്തെ വിവാഹവേദിയിൽ മകൾ നിന്നപ്പോൾ ആനന്ദാശ്രു പൊഴിക്കുകയായിരുന്നു ജയറാമും പാർവതിയും. കൊച്ചിയിലും ഗുരുവായൂരും, പാലക്കാടും, തൃശൂരുമായി നടന്ന ചടങ്ങിൽ പങ്കെടുക്കാൻ ഒരുപാട് പേര് എത്തിയപ്പോൾ മലയാളി തേടിയൊരു മുഖം ഉണ്ടായിരുന്നു. നടി മഞ്ജു വാര്യരുടേത്.

ജയറാമിന് ഒപ്പം സൂപ്പർഹിറ്റ് സിനിമകളിലെ നായിക ആയിരുന്നു മഞ്ജു വാര്യർ. മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹത്തിലും പങ്കുവഹിച്ച ആളാണ് ജയറാം. ഇവരുടെ ആത്മബന്ധം പോലെ തന്നെ മനോഹരമായിരുന്നു ഇവരുടെ സിനിമകളും. ദീർഘകാല ബന്ധമാണ് മഞ്ജുവിനും, ദിലീപിനും, ജയറാമുമായി ഉള്ളതും. എന്നാൽ മാളവികയുടെ വിവാഹത്തിന് മഞ്ജുവിനെ കാണാഞ്ഞതിന്റെ പരിഭവം ഉണ്ടായിരുന്നു ആരാധകർക്ക്.

എത്ര തിരക്കിൽ ആണെങ്കിലും ഇത്രയും ദിവസം നീണ്ടുനിന്ന ചടങ്ങിൽ എന്തുകൊണ്ട് മഞ്ജു വിട്ടുനിന്ന ചോദ്യം ആരാധകരുടെ മനസ്സിൽ ഇന്നും അവശേഷിക്കുന്നു. ദിലീപ് കുടുംബസമേതം ആണ് വിവിധ ചടങ്ങുകളിൽ എത്തിയതും. ജയറാമിന്റെ മകളുടെ വിവാഹത്തിൽ മാത്രമല്ല സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ നിന്നും മഞ്ജു വിട്ടുനിന്നു എന്നതും വാർത്ത ആയിരുന്നു. എന്നാൽ ചടങ്ങിൽ സംബന്ധിക്കാൻ എത്തിയില്ലെങ്കിലും വധൂ വരന്മാരെ ആശിർവാദിക്കാൻ വേണ്ടി സുരേഷ് ഗോപിയുടെ വീട്ടിൽ മഞ്ജു എത്തിയെന്നും വാർത്തകൾ വന്നിരുന്നു.

ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ആണ് മഞ്ജുവും ജയറാമും സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുള്ളത്. എന്നാൽ എന്തുകൊണ്ടാകും ചക്കിയുടെ വിവാഹത്തിൽ സംബന്ധിക്കാൻ മഞ്ജു എത്താഞ്ഞത് എന്നായി ആരാധകരുടെ ചോദ്യം.

ദിലീപും കുടുംബവും പങ്കെടുക്കുന്ന ചടങ്ങിൽ ഒന്നും മഞ്ജു വിട്ടുനിന്നതാകാം എന്ന് ഒരു പക്ഷം വാദിക്കുമ്പോൾ മറുപക്ഷം പറയുന്നത്, തന്റെ മകൾ കൂടി പങ്കെടുക്കുന്ന ചടങ്ങ് ഒരു വാർത്തയാക്കാൻ മഞ്ജു ആഗ്രഹിക്കുന്നില്ല, മകളെ കുറിച്ച് ഒരു ചർച്ച സോഷ്യൽ മീഡിയയിൽ ഉണ്ടാകാൻ പാടില്ല എന്നതാണ് മഞ്ജു ആലോചിച്ചത് എന്നതാകും ഇതിന്റെ കാരണം എന്നാണ് ആരാധകർ പറഞ്ഞത്. ഇപ്പോൾ ഒട്ടുമിക്ക വിവാഹത്തിലും മീനാക്ഷിയെയും കാവ്യയേയും കൂട്ടിയാണ് ദിലീപ് എത്തുന്നത്.

സിനിമ പ്രവർത്തകർ ആകുന്നതുകൊണ്ടുതന്നെ ഇവരുമായെല്ലാം സൗഹൃദം ഉണ്ട് മഞ്ജുവിനും. അതുകൊണ്ടുതന്നെ മഞ്ജുവിനും ക്ഷണം ഉണ്ടാകും, എന്നാൽ എന്ത്‌കൊണ്ടാകും താരം വിട്ടത് എന്നതായി ചോദ്യങ്ങൾ.

അതേസമയം ഈ വിവാഹം നടക്കുന്ന അവസരത്തിൽ കേരളത്തിൽ തന്നെ ഉണ്ടായിരുന്നു മഞ്ജു. കണ്ണൂരിൽ മൈ ജി യുടെ ഷോ റൂം ഉദ്ഘാടനത്തിൽ ടോവിനോക്ക് ഒപ്പം മഞ്ജു എത്തിയിരുന്നു. അന്നേ ദിവസം മഞ്ജു പങ്കിട്ട ചിത്രങ്ങളും പോസ്റ്റുകളും ഏറെ വൈറലാവുകയും ചെയ്തു. എന്നാൽ വിവാഹം സംബന്ധിക്കുന്ന ഒരു പോസ്റ്റ് പോലും മഞ്ജു രേഖ പെടുത്തിയതുമില്ല. എന്നാൽ മഞ്ജുവിന്റെ മനസ്സിന്റെ വലുപ്പമാണ് ഇവിടെ കാണാൻ കഴിയുന്നത് മകൾക്ക് വേണ്ടി, അവളെകുറിച്ച് കൂടുതൽ ചർച്ചകൾ വരാതെ ഇരിക്കാൻ വേണ്ടിയാകും, ഇത്തരം ചടങ്ങുകളിൽ നിന്നും മഞ്ജു വിട്ടുനിൽക്കുന്നത് എന്നാണ് പൊതുവെയുള്ള സംസാരം. അതേസമയം കാവ്യാ മാധവന്റെ കഴിഞ്ഞദിവസത്തെ പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തവണ കമന്റ് ബോക്സ് ഓൺ ആക്കി വച്ചാണ് കാവ്യ പോസ്റ്റ് പങ്കിട്ടത്. സമൂഹം എന്ത് പറയും എന്ന ചിന്ത ഇപ്പോൾ കാവ്യയെ വേട്ട ആടുന്നില്ല എന്നതിന്റെ ഉദാഹരണമായിട്ടാണ് ആരാധകർ ഇതിനെ കാണുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *