വരുത്തിവച്ച വിന..!’ ഓടിയെത്തിയപ്പോള്‍ കണ്ടത് സഹിക്കാനാകാത്ത കാഴ്ച..! കൊല്ലം സുധിയുടെ അവസാനനിമിഷം
സിനിമാതാരവും മിമിക്രി ആർടിസ്റ്റുമായ സുധി കൊല്ലം വാഹനാപകടത്തിൽ മരിച്ചെന്ന വാർത്ത വല്ലാത്ത ഞെട്ടലാണ് മലയാളികൾക്ക് സമ്മാനിക്കുന്നത്. മരണം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അശ്രദ്ധ വലിയ അപകടം തന്നെ ക്ഷണിച്ചു വരുത്തുമെന്നതിനു വലിയ ഉദാഹരണമായി മാറുകയാണ് കൊല്ലം സുധിയുടെ മരണം. തൃശ്ശൂർ ജില്ലയിലെ കയ്പമംഗലത്തിന് സമീപം പലന്നിക്കുന്നിൽ നടന്ന വാഹനാപകടത്തിലാണ് സുധിയ്ക്ക് ജീവൻ നഷ്ടമായത്. പുലർച്ചെയാണ് അപകടം നടന്നത്.അപകടം നടന്നത് എങ്ങനെയൊന്നും, കൊല്ലം സുധിയുടെ അവസാന നിമിഷങ്ങളുടെയും വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വടകരയിൽനിന്ന് പ്രോഗ്രാം കഴിഞ്ഞു മടങ്ങുകയായിരുന്നു സുധിയും സംഘവും. സുധിക്കൊപ്പം കാറിൽ ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരുമുണ്ടായിരുന്നു. ഒരു സ്വകാര്യചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് കൊല്ലം സുധിയും സംഘവും ഇന്നലെ വടകരയിൽ എത്തിയത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് പ്രോഗ്രാം പൂർത്തിയായത്. തുടർന്ന് രാത്രി തന്നെ അവിടെ നിന്ന് മടങ്ങുകയായിരുന്നു. വെളുപ്പിന് നാലരയോടെ പരവളവ് തിരിഞ്ഞ് എത്തിയ പിക്കപ്പ് വാനിൽ ആണ് സുധി സഞ്ചരിച്ച കാറിടിച്ചത്.
തൊടുപുഴ സ്വദേശിയുടേതാണ് പികപ്പ് വാൻ.സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻവശം പൂർണമായി തകർന്നു. അപകടമുണ്ടാകുമ്പോൾ കൊല്ലം സുധി വാഹനത്തിൻ്റെ മുൻ സീറ്റിലാണ് ഇരുന്നത്. ഉല്ലാസ് അരൂരാണ്ട് വാഹനം ഓടിച്ചിരുന്നത് എന്നാണ് വിവരം. അപകടം ഉണ്ടായതിന് തൊട്ടുപിന്നാലെ ശിഹാബ് തങ്ങൾ ആംബുലൻസ്, എസ് വൈഎസ് ,സാന്ത്വനം, ആംമ്സ് ആംബുലൻസ് പ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ടത് ചലച്ചത്ര താരങ്ങൾ ഉൾപ്പെട്ട സംഘമാണ് എന്ന് സസ രക്ഷാപ്രവർത്തനത്തിനെത്തിയവർ തിരിച്ചറിഞ്ഞിരുന്നു.
രക്ഷാപ്രവർത്തനം തുടങ്ങുമ്പോൾ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ഉടൻതന്നെ കൈപ്പമംഗലം പോലീസ് സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന് എത്തിയവർ സ്ഥലത്തെത്തുമ്പോൾ സുധി അബോധാവസ്ഥയിലായിരുന്നു അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്ന് സുധിയെ എയർ ബാഗ് മുറിച്ചാണ് പുറത്തിറക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുധിയെ രക്ഷാപ്രവർത്തകർ അടുത്തുള്ള കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.തലയ്ക്കേറ്റ ഗുരുതരപരിക്ക് ആണ് കൊല്ലം സുധിയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം .ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ സംശയിക്കുന്നത്. കാർ വരുന്നതുകണ്ട് മിനിലോറി ബ്രെയ്ക്ക് – ചെയ്തിരുന്നു ദൃക്സാക്ഷികൾ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment