പ്രശസ്ത നടന്‍ കൃഷ്ണപ്രസാദിന്റെ ഇപ്പോഴത്തെ ജീവിതം കണ്ടോ

നെല്ലിനെ അന്നമായിക്കണ്ട് നെഞ്ചോട് ചേർത്ത് നെൽക്കതിരുകൾ പരിപാലിയ്ക്കുന്ന കർഷകരുടെ പ്രതീകമായി ഒരു ചലച്ചിത്ര താരം. ഈ കൊറോണക്കാലത്ത് വീടിനോട് ചേർന്നുള്ള തൻറെ നെൽപ്പാടത്ത് സജീവമാണ് അദ്ദേഹം.കൊച്ചി അഭിനയത്തോടൊപ്പം കാ‍ര്‍ഷിക വൃത്തിയെ സ്നേഹിയ്ക്കുന്ന നിരവധി ചലച്ചിത്രതാരങ്ങളുണ്ട് സംസ്ഥാനത്ത്. അത്തരത്തിൽ മാതൃകാപരമായ പ്രവ‍ര്‍ത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ഒരു താരമാണ് കൃഷ്ണ പ്രസാദ്. കോട്ടയം സ്വദേശിയായ ഇദ്ദേഹം സംസ്ഥാന സ‍ര്‍ക്കാരിൻറെ മികച്ച ക‍ർഷകനുള്ള അവാ‍ര്‍ഡ് ഉൾപ്പെടെ കരസ്ഥമാക്കിയിട്ടുണ്ട്. ഈ കൊറോണക്കാലത്ത് വീടിനോട് ചേർന്നുള്ള തൻറെ കൃഷി ഇടങ്ങളിൽ സജീവമാണ് താരം.കൃഷി അറിവുകൾ മറ്റുള്ളവരിലേക്ക് പങ്കു വയ്ക്കുന്നതിനായി ക‍ര്‍ഷകശ്രീ കൃഷ്ണ പ്രസാദ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും കഴിഞ്ഞ ദിവസം ആരംഭിച്ചു അദ്ദേഹം. കൃഷി സ്നേഹികളായ നിരവധി ആരാധകർ ചാനലിൻറെ ആദ്യ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. മോഹൻലാലും ഈ വീഡിയോ ഷെയ‍ര്‍ ചെയ്തതോടെ മണ്ണിൻറെ മണമുള്ള കർഷകരെ ആദരിയ്ക്കുന്ന മലയാളികൾ താരത്തിന് സർവ പിന്തുണയും പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

അന്യമായിക്കൊണ്ടിരിയ്ക്കുന്ന കാ‍ര്‍ഷിക ഭഷ്യസുരക്ഷ കൊറോണക്കാലത്ത് തിരികെ കൊണ്ടുവരാൻ ആഹ്വാനം നൽകുകയാണ് കൃഷ്ണ പ്രസാദ്. ഒപ്പം ആയിരക്കണക്കിന് കർഷകർ നേരിടുന്ന ഒരു പ്രതിസന്ധിയും അദ്ദേഹം പങ്കു വയ്ക്കുന്നു. ”തമിഴ്നാട്ടിൽ നിന്നാണ് നെല്ല് കൊയ്യുന്ന യന്ത്രങ്ങൾ കൂടുതലും കേരളത്തിൽ എത്തുന്നത്.
പക്ഷേ ഇത്തവണ കൊയ്ത്തു മെതി യന്ത്രങ്ങളുടെ നാലിൽ ഒന്നു പോലും സംസ്ഥാനത്ത് എത്തിയിട്ടില്ല. ഇത് നെൽകർഷകർക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിയ്ക്കുന്നു” നെല്ലിനെ അന്നമായിക്കണ്ട് നെഞ്ചോട് ചേർത്ത് പരിപാലിയ്ക്കുന്ന കർഷകരെ സഹായിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നും താരം ഓർമിപ്പിയ്ക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *