പക്ഷേ ഈ അച്ഛനാണ് അവൻ്റെ ലോകം. ഇന്ന് വരെ കാണാത്ത അവൻ്റെ സൂപ്പർഹീറോയായ അച്ഛൻ

സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. തൻ്റെ കുഞ്ഞ് ജനിക്കുന്നത് കാണാൻ കാത്തിരുന്ന ഈ അച്ഛന് പക്ഷേ അവൻ ജനിക്കുന്നതിന് രണ്ടു മാസങ്ങൾക്ക് മുൻപ് ഈ ലോകത്തോട് വിടപറയേണ്ടി വന്നു. ആ കഥ അമ്മ തന്നെ പറയുകയാണ്. ഞാൻ ആദ്യമായി ശ്യാമിനെ കാണുന്നത് കോളേജിൽ വെച്ചാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഞങ്ങൾ ഒരുപാട് യാത്രകൾ ഒരുമിച്ച് ചെയ്തു. വലിയ സന്തോഷത്തിലായിരുന്നു അവനോടൊപ്പമുള്ള ഓരോ നിമിഷവും. പിന്നീട് ഞങ്ങൾ പ്രണയത്തിലായി. അങ്ങനെ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വൈകാതെ തന്നെ ഞങ്ങൾ വിവാഹിതരായി. മൂന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു അമ്മയാകാൻ പോകുന്നു എന്ന സന്ദേശം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. വലിയ സന്തോഷമായിരുന്നു. ആദ്യമായി കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് കേട്ട നിമിഷം ശ്യാം തുള്ളിച്ചാടി. അവന് ഏറ്റവും സന്തോഷം നൽകിയ നിമിഷം അത് തന്നെയായിരുന്നു. പിന്നീട് ഓരോ നിമിഷവും സ്കാനിംങ്ങിനെല്ലാം ശ്യാം വളരെയധികം സന്തോഷവാൻ ആയിരുന്നു. എന്നാൽ ഞാൻ കുഞ്ഞിന് ജന്മം നൽകുന്നതിന് രണ്ട് മാസങ്ങൾക്ക് മുമ്പ് ശ്യാം ഒരു ദിവസം രാവിലെ എഴുന്നേറ്റില്ല. എത്ര വിളിച്ചിട്ടും ശ്യാം എഴുന്നേൽക്കുന്നുണ്ടായിരുന്നില്ല. അത് എൻ്റെ ജീവിതത്തിലെ ഇരുണ്ട രാത്രി ആയിരുന്നു. അങ്ങനെ ശ്യാം ഞങ്ങളുടെ ജീവിതത്തിൽ നിന്നും വിടവാങ്ങി.പിന്നെ എന്നോടൊപ്പം അവൻ്റെ ഓർമ്മകൾ മാത്രമായിരുന്നു. ഞാൻ കരഞ്ഞുകരഞ്ഞ് ആകെ തളർന്നു വീണു.

പിന്നീട് ഞാൻ രണ്ടു മാസങ്ങൾക്ക് ശേഷം എൻ്റെ കുഞ്ഞിന് ജന്മം നൽകി.രാം എന്ന് അവന് പേരു നൽകി. അവൻ ആയിരുന്നു പിന്നീട് എൻ്റെ ലോകം. എങ്കിലും അവനെ എൻ്റെ കൈകളിലേകി ഞാൻ കണ്ണുനീർ പൊഴിച്ചു കൊണ്ടേയിരുന്നു. ശ്യാം ഇല്ലാത്ത ഓരോ നിമിഷവും എനിക്ക് വലിയ വേദനയായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം കരകയറാൻ എനിക്കൊപ്പം രാമാണ് നിന്നത്. അവൻ ശ്യാമിനെ പോലെതന്നെയായിരുന്നു. ശ്യാമിൻ്റെ തനിപ്പകർപ്പ്. അവനെ കാണുമ്പോൾ ശ്യാമിനെ കാണുന്നതുപോലെ ഞാൻ കണ്ടു. അങ്ങനെ പതിയെ പതിയെ ഞാൻ കരച്ചിലടക്കി. പിന്നീട് കുഞ്ഞിൻ്റെ മുൻപിൽ ചിരിക്കാൻ മാത്രം പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഞങ്ങൾ എപ്പോഴും ശ്യാമിൻ്റെ ഓർമ്മയിൽ തന്നെ ഇരുന്നു. ഇപ്പോഴും ശ്യാമിനെ ഓർത്തുകൊണ്ട് ഞാനും രാമും ഉണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *