സര്‍പ്രൈസ് വാര്‍ത്തയുണ്ട്..!! കരഞ്ഞു വീര്‍ത്ത മുഖത്ത് നിറചിരിയുമായി എലിസബത്ത്..!! വീഡിയോ കണ്ടോ..!!
പ്രേക്ഷർക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് ബാലയും എലിസബത്തും. രോഗാവസ്ഥയെ തരണം ചെയ്തു ബാല എലിസബത്തിന് ഒപ്പം പുതുജീവിതം തുടങ്ങിയത് അടുത്തിടെയാണ്. അതിനു മുൻപ് പലവിധ ആരോപണങ്ങളിലൂടെയും ഇരുവർ കടന്നുപോയിരുന്നു. ഇവർ വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ വരെയും വന്നു. എല്ലാത്തിനെയും അതിജീവിച്ചുകൊണ്ട് മുന്നേറുന്നതിന്റെ ഇടയിലാണ് അടുത്തിടെ എലിസബത്തിന്റെ ഒരു പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ യൂ ട്യൂബ് വീഡിയോ പങ്കിട്ടുകൊണ്ടും എലിസബത്ത് എത്തുകയുണ്ടായി.മാര്‍ച്ച് മാസത്തിലായിരുന്നു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബാല കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ ആരോഗ്യം വീണ്ടെടുത്ത ബാലയ്ക്ക് പൂർണ്ണ പിന്തുണ നൽകി എലിസബത്ത് ഒപ്പം തന്നെ ഉണ്ടായിരുന്നു. എലിസബത്തിന്റെ വീഡിയോസിൽ എല്ലാം അടുത്തിടെയായി ബാലയും സജീവമായിരുന്നു. ഇരുവരും തമ്മിലുള്ള സ്നേഹനിമിഷങ്ങൾക്ക് നിറഞ്ഞ കൈയടിയും ലഭിച്ചു.
താൻ അച്ഛനും അമ്മയ്ക്കും ഒപ്പം സ്വന്തം വീട്ടിലാണെന്ന് എലിസബത്ത് പറയുകയുണ്ടായി . പള്ളിപെരുന്നാളിനും, എലിസബത്തിന്റെ പിറന്നാളിനും എല്ലാം അവർ വീഡിയോയും പങ്കിട്ടു. എന്നാൽ അവിടെ ഒന്നും ബാല ഉണ്ടായിരുന്നില്ല. അതോടെ ബാലയെ തേടുകയായിരുന്നു ആരാധകർ. എന്നാൽ എലിസബത്ത് മറുപടിയൊന്നും നൽകുകയും ചെയ്തില്ല.
എലിസത്തിന്റെ വാക്കുകളിൽ നിന്നും എന്തോ അഗാധമായ സങ്കടം ഉണ്ടെന്ന് ആരാധകർക്ക് ഏതാണ്ട് ബോധ്യമായി. അതോടെ ബാലയുടെ സോഷ്യൽ മീഡിയ വാളിൽ അഭ്യർത്ഥന നടത്തുകയാണ് ഇപ്പോൾ ആരാധകർ. ബാല നിങ്ങളുടെ ഭാര്യ എലിസബത്ത് ഒരു മികച്ച സ്ത്രീയാണ്. നിങ്ങൾ എപ്പോഴും അവളെ സ്നേഹിക്കുകയും, കേൾക്കാനുള്ള മനസ്സ് കാണിക്കുകയും വേണം എന്നാണ് ഒരു ആരാധിക കുറിച്ചത്.
@All rights reserved Typical Malayali.
Leave a Comment