മോഹന്‍ലാല്‍ പോലും അങ്ങനെയാണ് പറയുന്നത്, അങ്ങനെ ഒരു വാക്കില്ല, അത് തെറ്റാണ്; വാക്ക് തിരുത്തി രഞ്ജിനി ഹരിദാസ്.

മോഹന്‍ലാല്‍ പോലും അങ്ങനെയാണ് പറയുന്നത്, അങ്ങനെ ഒരു വാക്കില്ല, അത് തെറ്റാണ്; വാക്ക് തിരുത്തി രഞ്ജിനി ഹരിദാസ്.മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തി സംസാരിക്കുന്നതിന്റെ പേരില്‍ ഒരുപാട് വിമര്‍ശിക്കപ്പെട്ടിട്ടുള്ള താരമാണ് രഞ്ജിനി ഹരിദാസ്. എന്നാല്‍ രഞ്ജിനിയുടെ സംസാരത്തിലൂടെ പല ടെലിവിഷന്‍ പ്രേമികളും ഒരുപാട് ഇംഗ്ലീഷ് വാക്കുകള്‍ പഠിച്ചിരുന്നു എന്നതാണ് സത്യം.rajiniharidas mohanlal
മോഹന്‍ലാല്‍ പോലും അങ്ങനെയാണ് പറയുന്നത്, അങ്ങനെ ഒരു വാക്കില്ല, അത് തെറ്റാണ്; വാക്ക് തിരുത്തി രഞ്ജിനി ഹരിദാസ്.

ഭാഷയുടെ പേരില്‍ ഒരുപാട് വിമര്‍ശിക്കപ്പെട്ടിട്ടുള്ള സെലിബ്രിറ്റിയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ അവതാരക, മലയാളവും ഇംഗ്ലീഷും കലര്‍ന്ന സംസാരത്തിന്റെ പേരില്‍ ആദ്യം പലരും കളിയാക്കിയെങ്കിലും, പിന്നീട് ആ സംസാര രീതി മലയാളികള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. പിന്നീട് രഞ്ജിനിയുടെ സംസാരത്തിലൂടെ പല ഇംഗ്ലീഷ് വാക്കുകളും പഠിച്ചവരും ഉണ്ട്.

ഇപ്പോഴിതാ ഒരു ഇംഗ്ലീഷ് വാക്ക് തെറ്റായി ഉച്ഛരിയ്ക്കുന്നതിനെ കുറിച്ച് രഞ്ജിനി പറഞ്ഞ കാര്യമാണ് വൈറലാവുന്നത്. ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായ ജാന്‍മണി ദാസ് രഞ്ജിനിയുടെ ഉറ്റ സുഹൃത്തും മേക്കപ് ആര്‍ട്ടിസ്റ്റും ഒക്കെയാണ്. പുറത്താക്കപ്പെട്ട ജാന്‍മണി ദാസിനൊപ്പം ഒരു ഇന്റര്‍വ്യു നടത്തിയിരുന്നു. ആ സംഭാഷണത്തിനിടയിലാണ് മോഹന്‍ലാല്‍ പോലും തെറ്റായി ഉച്ഛരിക്കുന്ന വാക്കിനെ കുറിച്ച് രഞ്ജിനി പറയുന്നത്.

ബിഗ് ബോസ് ഹൗസില്‍ ഫേവറിസം ഉണ്ടെന്ന് ജാന്‍മണി പറഞ്ഞപ്പോള്‍ ഉടനെ രഞ്ജിനി ഇടപെട്ടു, ‘എന്താണത് ഫേവറിസമോ, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല. ലാലേട്ടന്‍ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതില്‍ പ്രശ്‌നമുണ്ട്. അത് ഫേവറിസം അല്ല, ഫേവറൈറ്റിസം (favoritism) ആണ്.’ രഞ്ജിനി ഹരിദാസ് പറഞ്ഞു. വീണ്ടും ജാന്‍ മണി ആ വാക്ക് ഉപയോഗിക്കുമ്പോള്‍ രഞ്ജിനി തിരുത്തുന്നുണ്ട്.

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 1 ലെ മത്സരാര്‍ത്ഥിയായിരുന്നു രഞ്ജിനി ഹരിദാസ്. അറുപത്ത് മൂന്ന് ദിവസം ബിഗ് ബോസ് ഹൗസില്‍ പുറത്താകുകയായിരുന്നു. ഇതൊരു ഗെയിം ആണെന്നും, അവിടെ സംഭവിച്ചതെല്ലാം ഗെയിമിന്റെ ഭാഗമാണെന്നും രഞ്ജിനി അപ്പോഴും, പിന്നീടും പ്രതികരിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ രഞ്ജിനിയും സാബുവുമായുള്ള സൗഹൃദയവും ഏറെ ശ്രദ്ധേയമായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *