കടലോരത്ത് പ്രേമിച്ചു നടന്ന് മൃദുലയും യുവയും കണ്ണിറുക്കി ചിരിച്ച് ധ്വനിമോളും പിന്നാലെ താരദമ്പതികള്‍ രണ്ടാം ഹണിമൂണിന് ഇറങ്ങിയപ്പോള്‍

നടി അനിതയുടെ ഭർത്താവ് എടുത്ത ഫോട്ടോയിൽ കുടുങ്ങി അത് നിമിത്തമായി സീരിയൽ ചെയ്യാൻ താത്പര്യം ഇല്ലാതെ സൂപ്പർ ഹീറോയിൻ ആയ കഥ.സിംഗിൾ ആയിരിക്കുന്ന പോലെ അല്ലല്ലോ ഇപ്പോൾ ഇവരെ ഒക്കെ ഞാൻ വിട്ടിട്ട് അവിടെ എങ്ങനെ പോയി വർക്ക് ചെയ്യും എന്ന അവസ്ഥയാണ് ഇപ്പോൾ- തമിഴ് തെലുങ്ക് സീരിയലിലേക്ക് പോകാത്തതിനെ കുറിച്ചും മൃദുല.ഭാര്യ സീരിയലിലെ രോഹിണിയെ അറിയാത്ത മലയാള മിനിസ്ക്രീൻ പ്രേക്ഷകരുണ്ടാവില്ല. ചുരുങ്ങിയ നാളുകൾ കൊണ്ട് ആണ് സീരിയൽ പ്രേക്ഷകരുടെ മനസ്സു മൃദുല വിജയ് കീഴടക്കിയത്. മികച്ച അഭിനയമാണ് മൃദുലയുടേത്. ഭാര്യയിൽ പച്ചപ്പാവമായ കഥാപാത്രം ആയിട്ടാണ് മൃദുല എത്തിയതെങ്കിൽ പൂക്കാലം വരവായിൽ എത്തിയപ്പോൾ അഭിനയത്തിന്റെ മറ്റൊരു ദൃശ്യ അനുഭവമാണ് താരം നമ്മൾക്ക് സമ്മാനിച്ചത്. കുഞ്ഞുവാവ ആയതോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത നടി ആദ്യമായി സീരിയൽ രംഗത്തേക്ക് എത്തിയ കഥ പറയുകയാണ് ഇപ്പോൾ. അഭിനയത്തോടും നൃത്തത്തോടും ചെറുപ്പം മുതലേ താത്പര്യം ഉണ്ടായിരുന്നു എന്ന് പറയുകയാണ് മൃദുല.ആദ്യമായി ചെയ്തത് ഒരു ഷോർട്ട് ഫിലിം ആണ്. പിന്നീട് കുറച്ചു സിനിമകൾ ചെയ്തിരുന്നു എന്നാൽ അതിൽ ചിലതൊന്നും പുറത്തുവന്നില്ല. അങ്ങനെ ഇരിക്കുന്ന സമയത്താണ് അനിത എന്നൊരു ആർട്ടിസ്റ്റ് ഉണ്ട്. പുള്ളിക്കാരിയുടെ ഭർത്താവ് എന്റെ ഒപ്പം അഭിനയിച്ചിട്ടുണ്ട്. പുള്ളി ഒരു ഫോട്ടോ എടുത്തപ്പോൾ അതിന്റെ ബാക്ക് സൈഡിൽ കൂടെ ഞാൻ പോകുമ്പോൾ ആ ക്യാമറയിലേക്ക് ഞാൻ നോക്കി.നിമിത്തമായി ഫോട്ടോ.ആ ഫോട്ടോ ജനാർദ്ദനൻ സാറിന് പിക്ച്ചർ എടുത്ത ചേട്ടൻ അയച്ചു കൊടുക്കുകയും അദ്ദേഹത്തിന്റെ ന്യൂ ലുക്ക് ആണെന്ന് പറയുകയും ചെയ്തു.

ആ സമയത്താണ് സാർ പുതിയ സീരിയലിനു വേണ്ടി ഹീറോയിൻ തേടിക്കൊണ്ടിരുന്നത്. അപ്പോഴാണ് ഈ ഫോട്ടോ സാറിന് കിട്ടുന്നത്. സാർ സൂം ചെയ്തു നോക്കിയത് എന്റെ ഫോട്ടോ ആയിരുന്നു. സാർ അപ്പോൾ തന്നെ എന്റെ ഡീറ്റെയിൽസ് പുള്ളിയോട് തിരക്കുകയും അഭിനയിക്കാൻ താത്പര്യം ഉണ്ടോ എന്ന് മറ്റൊരാളെ കൊണ്ട് വിളിച്ചു തിരക്കുകയും ചെയ്തു.സീരിയൽ ചെയ്യാൻ താത്പര്യം ഉണ്ടായില്ല.ആ സമയം എനിക്ക് സീരിയൽ ചെയ്യാൻ താത്പര്യം ഉണ്ടായിരുന്നില്ല. ഞാൻ മറ്റൊരു സീരിയൽ സെറ്റിൽ പോയിട്ട് താത്പര്യം ഇല്ല എന്ന് പറഞ്ഞു വന്ന ആളാണ്. എന്നാൽ ആ കോൾ വന്നപ്പോഴാണ് എന്നാൽ ഇനി സീരിയൽ ചെയ്യാം എന്ന രീതിയിൽ അത് കമ്മിറ്റ് ചെയ്യുന്നത്. അങ്ങനെയാണ് കല്യാണസൗഗന്ധികത്തിലേക്ക് ഞാൻ എത്തുന്നത്. മൃദുല വൈറൽ വീഡിയോയിൽ പറയുന്നു.ഇതാദ്യമായി ഗ്യാപ്പ്.ആ ഒറ്റ സീരിയലിലൂടെ നിർത്താം എന്ന് കരുതി എങ്കിലും അടുത്ത പ്രോജക്ട് ഒരു മാസത്തെ ഇടവേളയിൽ തനിക്ക് ലഭിക്കുമായിരുന്നുവെന്നും മൃദുല പറയുന്നു. ഞാൻ ഇത്രയും ഒരു ഗ്യാപ്പ് എടുക്കുന്നത് ഇത് ആദ്യം ആണെന്നും മൃദുല പറഞ്ഞു. അഭിനയത്തിൽ എപ്പോഴും തിരക്കാണ് നല്ലതെന്നും തമിഴ് തെലുങ്ക് സീരിയലിലേക്കും ക്ഷണം കിട്ടിയിട്ടുണ്ടെന്നും മൃദുല പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *