നടന്‍ നരേന്റെ ഭാര്യ പ്രസവിച്ചു 15-ാം വയസില്‍ ചേച്ചിപ്പെണ്ണായി തന്മയി

ഞങ്ങൾക്കൊരു ആൺകുഞ്ഞ് ജനിച്ചു! സന്തോഷവാർത്തയുമായി നരേൻ തൻവിക്കൊരു കുഞ്ഞനിയനെ കിട്ടി
15ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു നരേന്‍ കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരികയാണെന്ന സന്തോഷം പങ്കുവെച്ചത്. സോഷ്യല്‍മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ വിശേഷം വൈറലായത്.
അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രമായ നിഴല്‍ക്കൂത്തിലൂടെയായാണ് നരേന്റെ അഭിനയജീവിതം തുടങ്ങുന്നത്. ഫോര്‍ ദ പീപ്പിളിലൂടെയായാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലെത്തിയതിന് ശേഷമായിരുന്നു സുനില്‍ എന്ന പേര് മാറ്റി നരേന്‍ എന്നാക്കിയത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. സോഷ്യല്‍മീഡിയയിലും സജീവമായ നരേന്‍ പങ്കുവെച്ച പുതിയ സന്തോഷമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തിയതിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരാള്‍ കൂടി വരാന്‍ പോവുകയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.സന്തോഷത്തോടെ ഞാന്‍ ഈ വാര്‍ത്ത പങ്കുവെക്കുകയാണ്. ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചുവെന്നായിരുന്നു നരേന്‍ കുറിച്ചത്. കുഞ്ഞതിഥിയുടെ കൈയ്യുടെ ചിത്രവും പങ്കുവെച്ചിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് മഞ്ജുവിനും നരേനും ആശംസ അറിയിച്ചെത്തിയത്. ഡിസംബറിലാണ് ഡേറ്റെന്നും പുതിയ ആളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളെന്നും അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. മീര ജാസ്മിന്‍, സരിത ജയസൂര്യ, മുന്ന, പ്രിയങ്ക നായര്‍, ഷറഫുദ്ദീന്‍, സംവൃത സുനില്‍, കൃഷ്ണപ്രഭ തുടങ്ങിയവരെല്ലാം ആശംസകള്‍ അറിയിച്ചെത്തിയിട്ടുണ്ട്.ഒരാള്‍ കൂടി.15ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു നരേന്‍ കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരികയാണെന്ന സന്തോഷം പങ്കുവെച്ചത്. സോഷ്യല്‍മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ വിശേഷം വൈറലായത്. മകളായ തന്‍വിക്ക് 14 വയസായെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. സിനിമാസംബന്ധമായ വിശേഷങ്ങള്‍ മാത്രമല്ല ജീവിതത്തിലെ സന്തോഷനിമിഷങ്ങളിലും പോസ്റ്റുകളുമായെത്താറുണ്ട് നരേന്‍. കുടുംബസമേതമുള്ള ചിത്രങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്.

പ്രണയവിവാഹം.അവതാരകയായിരുന്ന മഞ്ജുവിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമെല്ലാം മുന്‍പ് നരേന്‍ പറഞ്ഞിരുന്നു. അച്ചുവിന്റെ അമ്മയില്‍ അഭിനയിച്ചിരുന്ന സമയത്തായിരുന്നു കൈരളി ചാനലില്‍ ഒരു പരിപാടിക്ക് പോയത്. സിംഗ് ആന്‍ഡ് വിന്‍ പരിപാടിയുടെ അവതാരകയായി മഞ്ജു അന്നവിടെ ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് തിരിച്ച് പോവുന്നതിനിടയിലാണ് ഒരു സുഹൃത്ത് നരേനെ വിളിച്ചത്. കൈരളി ചാനലില്‍ പോയിരുന്നുവല്ലേ, തന്നെ കണ്ട കാര്യം മഞ്ജു പറഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഞ്ജുവിനെ കണ്ടിരുന്നുവെന്നും നല്ല കുട്ടിയാണല്ലോ എന്നും നരേന്‍ ചോദിച്ചപ്പോള്‍ എന്റെ വീട്ടിലൊക്കെ വരാറുള്ള കുട്ടിയല്ലേ, ഓര്‍ക്കുന്നില്ലേയെന്നായിരുന്നു സുഹൃത്ത് ചോദിച്ചത്.
വിളിച്ച് സംസാരിച്ചു.മഞ്ജുവിന്റെ നമ്പര്‍ വാങ്ങി വിളിച്ച് സംസാരിച്ചിരുന്നു. പരിപാടി കണ്ട് വിളിക്കുന്ന പ്രേക്ഷകനാണ് എന്ന രീതിയിലായിരുന്നു സംസാരിച്ചത്. എന്തൊക്കെയോ സംസാരിക്കുന്നതിനിടയിലായിരുന്നു മഞ്ജു നിങ്ങളെക്കുറിച്ച് എന്തെങ്കിലും പറയൂ എന്ന് പറഞ്ഞത്. ഞാനാണ് വിളിക്കുന്നതെന്ന് മഞ്ജുവിന് നേരത്തെ മനസിലായിരുന്നു. ആ ശബ്ദം ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു. അങ്ങനെയാണ് സുഹൃത്തുക്കളായത്. മഞ്ജു എന്റെ വീട്ടിലേക്കും വന്നിരുന്നു. അങ്ങനെയാണ് സുഹൃത്തുക്കളായി മാറിയത്. പിന്നീടാണ് തന്റെ ഇഷ്ടം നരേന്‍ മഞ്ജുവിനെ അറിയിച്ചത്. അധികം വൈകാതെ ഇരുവരും വിവാഹിതരാവുകയുമായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *