നിങ്ങളൊന്ന് ചിരിക്കുമോ മനുഷ്യ ഭർത്താവിൻ്റെ കാലുപിടിച്ച് നിത്യ ആദ്യമായി നിത്യയും ഭർത്താവും ഒരു വീഡിയോയിൽ
അദ്ദേഹം എന്നെ ഒരുപാട് കളിയാക്കുമായിരുന്നു, ആദ്യമൊക്കെ അതിൽ വലിയ സങ്കടംതോന്നും, ഇതോടെയാണ് മെലിയാന്‍ തീരുമാനിക്കുന്നത് പ്രണയിക്കുന്നവര്‍ പരസ്പരം ഇക്കാര്യങ്ങള്‍കൂടി ചോദിക്കണമെന്ന് നിത്യ ദാസ്
ഭര്‍ത്താവിന് ശരീരഭാരം കൂടുതലുള്ള ആളുകളെ ഇഷ്ടമല്ല. അദ്ദേഹത്തിന് മെലിഞ്ഞ് ഹെല്‍ത്തിയായി ഇരിക്കുന്നതാണ് എപ്പോഴും ഇഷ്ടം. വളരെ ചിട്ടയായ ജീവിത ശൈലിയൊക്കെ പിന്തുടരുന്ന ആളുമാണ് അദ്ദേഹം. ഇതുകൊണ്ടൊക്കെത്തന്നെ എന്നെയും ഇതെല്ലാം ബാധിക്കാറുണ്ട്.മലയാളികള്‍ ഈ അടുത്ത് ഏറെ കേട്ടു ശീലിച്ചതും കണ്ട് ഞെട്ടിയതുമായ താരമാണ് നിത്യ ദാസ്. മലയാള സിനിമയില്‍ ശ്രദ്ധേടയമായ ഒട്ടനവധി കഥാപാത്രങ്ങളായി എത്തിയ താരം പിന്നീട് മലയാളത്തില്‍ നിന്നും വലിയ ബ്രേക്ക് എടുക്കുകയായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിത്യയും മകളും ഒന്നിച്ചെത്തിയ ചില റീലുകളാണ് വീണ്ടും പ്രേക്ഷകര്‍ക്കിടയിലേയ്ക്ക് താരത്തെ എത്തിച്ചത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്കൊപ്പം എത്തുന്ന നിത്യയെ കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. ഒരുപക്ഷേ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന കാലത്തു നിന്ന് വലിയ മാറ്റങ്ങളോടെയാണ് നിത്യ എത്തിയത്. ഇപ്പോള്‍ പള്ളിമണി എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് താരം. മടങ്ങിവരവിലെ ഈ മാറ്റത്തെക്കുറിച്ചും താരം വ്യക്തമാക്കുന്നു.മലയാള സിനിമയിലേയ്ക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ് നിത്യ. മലയാള സിനിമയില്‍ നിന്നും ഈ താരം അപ്രത്യക്ഷമായിട്ട് ഏതാണ്ട് 15 വര്‍ഷത്തോളമായി. ദിലീപ്, ഹരിശ്രീ അശോകന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ ദാസ്് അഭിനയ മേഖലയിലേയ്ക്ക് കടന്നുവരുന്നത്. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നിത്യയുടെ പ്രായം വെറും 16 വയസ് മാത്രമായിരുന്നു. ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്നത് വലയ ആഘോഷപൂര്‍വ്വമാണ് എല്ലാവരോടും പറഞ്ഞത്. എന്നാല്‍ സെറ്റിലെത്തി മേക്കപ്പ് ചെയ്തപ്പോഴാണ് ശരിക്കും ഞെട്ടിയതെന്നുമാണ് താരം പറഞ്ഞത്. ശരീരം മുഴുവന്‍ കറുത്ത മേക്കപ്പും പഴകിയ തുണികളും ഒക്കെത്തന്നപ്പോള്‍ എല്ലാവരും എന്നെ ഇങ്ങനെയാണല്ലോ കാണാന്‍ പോകുന്നത് എന്ന തോന്നലായിരുന്നു. പറക്കും തളികയ്ക്ക് ശേഷം നരിമാര്‍, കണ്മഷി, ബാലേട്ടന്‍ തുടങ്ങി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത താരം വളരെ പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്.
മാറ്റത്തിന് പിന്നില്‍.നിത്യയുടെ തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ആദ്യം ഞെട്ടിയത് ആ രൂപമാറ്റം കണ്ടിട്ടാണ്. അമ്മയും മകളും ഒരേ പ്രായത്തിലേയ്ക്ക് എത്തിയോ എന്നാണ് എല്ലാവരും ചോദിച്ചത്. എന്നാല്‍ ഇതിന് പിന്നിലെ കാരണം തന്റെ ഭര്‍ത്താവാണെന്നാണ് നിത്യ പറയുന്നത്. ഭര്‍ത്താവിന് ശരീരഭാരം കൂടുതലുള്ള ആളുകളെ ഇഷ്ടമല്ല. അദ്ദേഹത്തിന് മെലിഞ്ഞ് ഹെല്‍ത്തിയായി ഇരിക്കുന്നതാണ് എപ്പോഴും ഇഷ്ടം. വളരെ ചിട്ടയായ ജീവിത ശൈലിയൊക്കെ പിന്തുടരുന്ന ആളുമാണ് അദ്ദേഹം. ഇതുകൊണ്ടൊക്കെത്തന്നെ എന്നെയും ഇതെല്ലാം ബാധിക്കാറുണ്ട്. ഇടയ്‌ക്കൊക്കെ അദ്ദേഹം എന്നെ ആനക്കുട്ടി എന്നൊക്കെ ഹിന്ദിയില്‍ കളിയാക്കി വിളിക്കും. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. ഇതോടെ അദ്ദേഹത്തോടുള്ള വാശിക്കാണ് ഞാന്‍ ഡയറ്റക്കെ കൃത്യമായി ഫോളോ ചെയ്ത് തുടങ്ങിയത്. പിന്നെ ജിമ്മില്‍ പോകും. അതൊക്കെയാണ് ഫിറ്റായിരിക്കാന്‍ ചെയ്യുന്നത്.പ്രണയിക്കുന്നവര്‍ ശ്രദ്ധിക്കുക.പ്രണയ വിവാഹമായിരുന്നു നിത്യയുടേത്. പ്രണയിക്കുന്ന സമയത്ത് പരസ്പരം നല്ല കാര്യങ്ങള്‍ മാത്രമേ സംസാരിക്കൂ എന്നും എന്നാല്‍ നിങ്ങള്‍ കുറഞ്ഞപക്ഷം അവരുടെ ശീലങ്ങളെക്കുറിച്ചെങ്കിലും അറിഞ്ഞിരിക്കണം എന്നാണ് വളരെ രസകരമായി നിത്യ പറയുന്നത്. അദ്ദേഹം എന്നും അതിരാവിലെ ഉറക്കം ഉണരാറുണ്ട്. ഇതൊക്കെ അന്ന് ഞാന്‍ ചോദിച്ചിരുന്നില്ല. പക്ഷേ ഇതെല്ലാം ചോദിക്കേണ്ടതായിരുന്നു എന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്. പ്രണയിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചില ശീലങ്ങളൊക്കെ എനിക്ക് അറിയാമായിരുന്നു. ഞാന്‍ രാവിലെ എണിക്കാനും വിളക്ക് വെയ്ക്കാനും ഒക്കെ ശീലിച്ചതാണ്. അദ്ദേഹവും അതൊക്കെ ചെയ്യും എന്ന് കേട്ടപ്പോള്‍ എനിക്ക് അന്നൊക്കെ വലിയ സന്തോഷമായിരുന്നു. പക്ഷേ ഇത്ര പെര്‍ഫെക്ഷന്‍ എനിക്ക് ബുദ്ധിമുട്ടാകാറാണ് പതിവ്.ശീലങ്ങള്‍
അദ്ദേഹം ജീവിതത്തില്‍ എന്ത് സംഭവിച്ചാലും രാവിലെ എഴുനേറ്റ് വിളക്ക് കൊളുത്തും, അത് വളരെ നിര്‍ബന്ധമായും പാലിക്കുന്ന ആളാണ്. ഇപ്പോള്‍ എനിക്കും അത് ചെയ്യാതിരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നമ്മളും ഇത്തരം ശീലങ്ങളുടെ ഭാഗമായി പോകുകയാണ്. ചില ദിവസങ്ങളില്‍ ക്ഷീണവും മടിയും ഒക്കെ തോന്നി പതിയെ എണീക്കാം എന്നൊക്കെ വിചാരിച്ച് കിടക്കും. അപ്പോഴും അദ്ദേഹം പതിവ് തെറ്റിക്കാതെ എണിക്കുന്നതാവും ഞാന്‍ കാണുന്നത്. ഇപ്പോള്‍ ഇതൊക്കെ മക്കളേയും പഠിപ്പിക്കുകയാണ്. അവരും ഇതൊക്കെതന്നെയാണ് ശീലിക്കുന്നത്. മകള്‍ എന്നോട് ചിലപ്പോഴൊക്കെ ഇത് പരാതിയായി പറയും ഞാന്‍ എന്ത് ചെയ്യാനാ എന്ന മട്ടില്‍ അവളെയൊന്ന് നോക്കും. എനിക്ക് കഷ്ടമൊക്കെ തോന്നാറുണ്ട്. പക്ഷേ ഇതിന് മറുവശം കൂടിയുണ്ട്. ഞാന്‍ എത്രദിവസം വീട്ടില്‍ നിന്ന് മാറി നിന്നിട്ട് വരുന്നതാണെങ്കിലും ഞാന്‍ പോയതിനേക്കാള്‍ മനോഹരമായി തന്നെ അദ്ദേഹം വീട് വൃത്തിയാക്കിവെയ്ക്കും. ഞാന്‍ വരുമ്പോഴേയ്ക്കും എനിക്കും കൂടിയുള്ള ഭക്ഷണം റെഡിയാക്കിവെച്ചിട്ടും ഉണ്ടാകും. അങ്ങനെ എല്ലാ കാര്യങ്ങളിലും വളരെ കൃത്യതയുള്ള വ്യക്തിയാണ് അദ്ദേഹം. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്.
@All rights reserved Typical Malayali.
Leave a Comment