ഈ കൊച്ച് ഇത്രയും അധപതിച്ചുപോയോ ഷഹലയെ പറ്റി നാട്ടുകാര് കരിപ്പൂരില് പിടിയിലായ ഷഹല ആരാണെന്ന് കണ്ടോ
ഒരിക്കലും പിടിക്കില്ലെന്നു പറഞ്ഞു ഷഹ്ല അടിവസ്ത്രത്തിൽ സ്വർണം കടത്തിയത് ഒരു ലക്ഷം രൂപയ്ക്കും വിമാന ടിക്കറ്റിനും വേണ്ടി.കരിപ്പൂർ വിമാനത്താവളത്തിനു പുറത്തു സ്വർണവുമായി പിടിയിലായ യുവതിയെ ജാമ്യത്തിൽ വിട്ടു. കാസർകോട് സ്വദേശി ഷഹല ആണ് ഒരു കോടിയുടെ സ്വർണവുമായി പോലീസ് പിടിയിലായത്.സ്വർണവുമായി പിടിയിലായ യുവതിക്ക് ജാമ്യം.19 കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.സ്വർണം കടത്തിയത് ഒരു ലക്ഷം രൂപയ്ക്കും വിമാന ടിക്കറ്റിനും വേണ്ടിയെന്ന് മൊഴി.
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 19 കാരി ഒരുകോടി രൂപയുടെ സ്വർണം കടത്തിയത് ഒരു ലക്ഷം രൂപയ്ക്കും വിമാന ടിക്കറ്റിനും വേണ്ടിയെന്ന് മൊഴി. കാസർകോട് സ്വദേശി ഷഹല താൻ സ്വർണം കടത്തിയത് ഒരു ലക്ഷം രൂപയ്ക്കും വിമാന ടിക്കറ്റിനും വേണ്ടിയാണെന്നാണു പോലീസിന് മൊഴി നൽകിയത്. സാമ്പത്തികമായ ആവശ്യം ഉള്ളതിനാലാണ് ഇത്തരത്തിൽ സ്വർണം കടത്തിയതെന്നും വിമാനത്തവളത്തിനു പുറത്തുവന്നാൽ സ്വർണം കൊണ്ടുപോകാനുള്ളവർ എത്തുമെന്നും സ്വർണം ഇവരെ ഏൽപ്പിക്കാനായിരുന്നു നിർദേശമെന്നും യുവതി പോലീസിനോട് പറഞ്ഞു.കാരിയറാകാൻ ഒരു പേടിയും വേണ്ടെന്നും സ്ത്രീകളെ പരിശോധനയിൽ ഒരിക്കലും പിടികൂടില്ലെന്നും സ്വർണക്കടത്ത് സംഘം പറഞ്ഞു. സ്വർണവുമായി വിമാനത്തവളത്തിനു പുറത്തുവന്നാൽ പുറത്തുനിൽക്കുന്നവർ വാട്സാപ്പിൽ കോൾ ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ഇവർക്കുപണം കൈമാറാനാണ് നിർദേശം ലഭിച്ചതെന്നു യുവതി മൊഴി നൽകി. ഷഹലയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ഇവരെ ജാമ്യത്തിൽ വിട്ടു. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും.
അടിവസ്ത്രത്തുനുള്ളിൽ വിദഗ്ധമായി തുന്നിച്ചേർത്ത് ഒളിപ്പിച്ച സ്വർണ മിശ്രിതമാണ് ഷഹലയിൽനിന്നു പോലീസ് പിടികൂടിയത്. ദുബായിൽനിന്നു കരിപ്പൂർ വിമാനത്താവളം വഴി കൊണ്ടുവന്ന 1884 ഗ്രാം 24 ക്യാരറ്റ് സ്വർണമാണ് വിമാനത്താവളത്തിനു പുറത്ത് വെച്ച് പോലീസ് പിടിച്ചെടുത്തത്. സ്വർണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. പിടികൂടിയ സ്വർണത്തിന് ആഭ്യന്തര വിപണിയിൽ ഒരു കോടി രൂപ വില വരുമെന്നു പോലീസ് അറിയിച്ചു.ഇന്നലെ രാത്രി 10.20 മണിക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് യുവതി കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ, മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർപരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
@All rights reserved Typical Malayali.
Leave a Comment