ഒറ്റയ്ക്ക് ഒരു പെണ്ണിനെ കണ്ടാല്‍ ഇങ്ങനെയും തോന്നാം വഷളന്‍മാരെ ഈ പയ്യന്‍മാരെ കണ്ട് പഠിക്കണം

നിരവധി പീ,ഡ,ന വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും, ഉ,പ,ദ്ര,വി,ച്ചെ,ന്നു,മുള്ള വാർത്ത ദിനംപ്രതി പുറത്തു വരാറുണ്ട്. ആരോരുമില്ലാത്ത ഒരു പെൺകുട്ടിയെ കണ്ടാൽ അവളെ എങ്ങനെ പാട്ടിലാക്കാം എന്ന് ചിന്തിക്കുന്ന യുവാക്കളും ഉണ്ട്. എന്നാൽ ഇവിടെ വ്യത്യസ്തരാവുകയാണ് പാലക്കാട്ടെ ഹോട്ടലിലെ വെയിറ്റർമാരായ രണ്ടു യുവാക്കൾ. ട്രെയിൻ കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഒറ്റപ്പെട്ടുപോയ 18 കാരിയെ കണ്ട് ഈ യുവാക്കൾ ചെയ്ത നന്മയാണ് ഇപ്പോൾ വൈറലാകുന്നത്. ഇടപ്പള്ളിയിലെ ലുലു മാൾ കാണുന്നതിന് ജോലിയിൽ നിന്നും അവധി വാങ്ങി ഒറ്റപ്പാലത്തുനിന്ന് കയറിയതായിരുന്നു പാലക്കാട്ടെ ഹോട്ടൽ വെയിറ്റർമാരായ വിഷ്ണുവും,സുമൻ കൃഷ്ണനും.ഇവർ സഞ്ചരിച്ച ട്രെയിനിലാണ് വീട്ടിൽ പറയാതെ വീടുവിട്ടിറങ്ങിയ 18 വയസ്സുള്ള പെൺകുട്ടിയും കയറിയത്. ട്രെയിനിലിരുന്ന് പെൺകുട്ടി കരയുന്നത് കണ്ടു ഇവർ കാര്യം തിരക്കിയപ്പോൾ, വീട്ടുകാർ അറിയാതെ പോകുന്നതാണെന്ന് മനസിലാക്കി. ഇതിനിടെ തന്നെ മൊബൈൽ ഫോണിലേക്ക് വരുന്ന കോളുകൾ പെൺകുട്ടി എടുക്കാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് വീട്ടിൽ നിന്നുള്ള വിളികളാണ് എന്ന് അവർ മനസ്സിലാക്കി. കൊച്ചിയിൽ എത്തിയപ്പോൾ അവർ പെൺകുട്ടിയെ നോർത്ത് സ്റ്റേഷനിൽ നിർബന്ധിച്ച് വിളിച്ചിറക്കി. പെൺകുട്ടിയുടെ ഫോണിൽനിന്ന് വീട്ടുകാരെ വിളിച്ച് അറിയിച്ചു. പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി നൽകാൻ പാലക്കാടെ നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു വീട്ടുകാർ അപ്പോൾ.

തുടർന്ന് യുവാക്കൾ പെൺകുട്ടിയെ കളമശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരെത്തി പെൺകുട്ടിയെ സ്വദേശത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. പെൺകുട്ടിയെ വീട്ടുകാരെ തിരിച്ചേൽപ്പിക്കാൻ ഉള്ള ശ്രമത്തിനിടയിൽ ലുലുമാൾ കാണാതെ മടങ്ങേണ്ടി വരും എന്ന് നിരാശയിൽ യുവാക്കൾക്ക് സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ അജി കുട്ടപ്പൻ തുണയായി. ഒറ്റപ്പാലത്തെ ലിസ്ക്ക് ഡൈൻ ഹോട്ടൽ ഉടമയെ വിളിച്ച് ജീവനക്കാർ നടത്തിയ മാതൃകാപരമായ പ്രവർത്തനം ബോധ്യപ്പെടുത്തുകയും, അവധി ഇന്നത്തേക്ക് കൂടി നീട്ടി വാങ്ങുകയും ചെയ്തു. യുവാക്കൾക്ക് താമസിക്കാൻ അജി മുറിയെടുത്ത് നൽകുകയും ചെയ്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *