എന്ത് പരിപാടിയാണ് എല്ലാവരും കാണിച്ചത്’… വീണ്ടും സങ്കടങ്ങൾ.. എന്തിനാണ് ഭഗവാനെ ഈ വിധി.

എന്റെ കലയെ സ്നേഹിക്കുന്ന ഒരാൾ വന്നാൽ നല്ലത്; വിവാഹം വലിയ വെല്ലുവിളിയായിരുന്നു; തുറന്നുപറഞ്ഞാൽ വലിയ വിഷയങ്ങളാകും.എനിക്ക് കാഴ്ച കിട്ടിയെന്ന് പറഞ്ഞ് എന്ത് പരിപാടിയാണ് അവർ കാണിച്ചത്, എനിക്ക് മുൻപത്തേക്കാളും കണ്ണിൽ കൂടുതൽ വെളിച്ചം ഉണ്ടെന്ന് മാത്രം.മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രതിസന്ധികളെ അതിജീവിച്ച വൈക്കം വിജയലക്ഷ്മിയുടെ ജീവിതം നല്ലൊരു പ്രചോദനമാണ് മറ്റുള്ളവർക്ക് നൽകുന്നത്. കാഴ്ചകളുടെ ലോകം വിജയലക്ഷ്മിക്ക് അന്യമാണെങ്കിലും സംഗീതം കൊണ്ട് ഉൾവെളിച്ചം നിറച്ച വിജയലക്ഷ്മി ആരാധകരുടെയും സംഗീത സംവിധായകരുടെയും സ്വന്തം വിജിയാണ്. വേറിട്ട ആലാപന ശൈലിയാണ് വിജിയുടെ ഗാനങ്ങളുടെ പ്രത്യേകത. പുത്തൻ വിശേഷങ്ങളിലേക്ക്.അമ്മൂമ്മയാണ് തനിക്ക് പേര് നൽകിയതെന്ന് ഗായിക വിജയലക്ഷ്മി. വിജയദശമി ദിനമാണ് ജനനം. അച്ഛനും അമ്മയും പാടുമായിരുന്നു, കാസറ്റുകളിൽ കേട്ടിട്ടുള്ള പാട്ടുകൾ ആണ് പഠനത്തിന് സഹായിച്ചത് എന്നും ഗായിക പറയുന്നു. അച്ഛനും അമ്മയ്ക്കും ഏക മകൾ ആണ്. അവസരം തേടി വരും എന്ന അച്ഛന്റെ വാക്കുകൾ അർത്ഥവത്തായി. എംജി ജയചന്ദ്രൻ സാർ ആണ് എനിക്ക് ആദ്യമായി അവസരം നൽകുന്നത്. ജീവിതത്തിൽ വഴിത്തിരിവായത് അതാണ്- വിജയലക്ഷ്മി പറയുന്നു.വിവാഹം ആണ് ജീവിതത്തിൽ ഒരു വലിയ ചലഞ്ചായിരുന്നു. അതിനുമുൻപ് യാതൊരു വിഷയങ്ങളും ഉണ്ടായിട്ടില്ല. വിഷയങ്ങൾ പറഞ്ഞാൽ വലിയ വിഷയങ്ങൾ ഉണ്ടാകും. എന്തിനാണ് അത് പറയുന്നത്. കലയെ കംമ്പ്ലീറ്റ് നിരുത്സാഹപ്പെടുത്തുന്ന പരിപാടി ആയിരുന്നു പുള്ളി ചെയ്തിരുന്നത്. അച്ഛനേം അമ്മയേം എന്നിൽ നിന്നും അകറ്റുന്ന പരിപാടി ഒക്കെയാണ് പുള്ളി ചെയ്തു കൊണ്ടിരുന്നത്. കാഴ്ചശക്തി ഇല്ലാത്തതുകൊണ്ടുതന്നെ ജീവിതത്തിൽ ചലഞ്ചസ് ഉണ്ടായിട്ടുണ്ട്.

സംഗീതത്തിലൂടെയും പ്രാർത്ഥനയിലൂടെയും ആണ് പല ചലഞ്ചസുകളും നേരിടുന്നത്. അച്ഛനും അമ്മയും ഒക്കെ സമാധാനിപ്പിക്കും. ഇപ്പോൾ നമ്മൾ എന്തെങ്കിലും ഒക്കെ സാധനങ്ങൾ വാങ്ങുമ്പോൾ എനിക്ക് കാണാൻ ആകില്ലല്ലോ അമ്മയെ ഒക്കെ അത് കാണിക്കുമ്പോൾ എനിക്ക് സങ്കടം വരാറുണ്ട്. അത് എനിക്ക് തൊട്ടാൽ മനസിലാകുമല്ലോ, കാഴ്ച ഇല്ല എന്നോർത്തിട്ട് എന്റെ കൈയ്യിൽ തരാതെ ഇരിക്കുമ്പോളും എനിക്ക് സങ്കടം വരുന്നുണ്ട്.അമേരിക്കയിലെ ചികിത്സ കൊണ്ട് വെളിച്ചം കാണാൻ ആകുന്നുണ്ട്. മുന്പത്തേക്കാളും കൂടുതൽ വെളിച്ചം കിട്ടുന്നു എന്ന്മാത്രം . എനിക്ക് കാഴ്ച കിട്ടി എന്ന് പറഞ്ഞിട്ട് എന്ത് പരിപാടിയാണ് മീഡിയക്കാർ കാണിച്ചത് എന്ന് തോന്നിപോകും. കാഴ്ച ഉള്ളവരോട് പെരുമാറും പോലെ എന്നോട് ആളുകൾ പെരുമാറുന്നുണ്ടോ എന്ന് സംശയം ആണ്. ഞാൻ ആരാണ് പറയാമോ എന്നൊക്കെ തൊട്ട് നോക്കിയിട്ട് പരീക്ഷിക്കുന്ന പോലെ പറയുന്നത് ഒന്നും എനിക്ക് ഇഷ്ടമല്ല- ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ വിജയലക്ഷ്മി പറഞ്ഞു.
കാഴ്ച യ്‌തിരിച്ചു കിട്ടുമ്പോൾ ആദ്യം ദേവി, വൈക്കത്തപ്പൻ അച്ഛനും അമ്മയും ഗുരുക്കന്മാർ- ഇവരെ ഒക്കെ കാണണം.സ്ത്രീകൾക്ക് നോ പറയേണ്ട സ്ഥലങ്ങളിൽ നോ പറയാൻ ഉള്ള ഒരു കഴിവുണ്ടാകണം. കലയെ നശിപ്പിക്കാൻ പറ്റില്ല എന്ന് പറയാൻ ഉള്ള ചങ്കൂറ്റം ഉണ്ടാകണം. ആർക്ക് വേണ്ടിയും അടിയറ വയ്ക്കരുത് അവനവന്റെ സ്വാതന്ത്ര്യം.അച്ഛനും അമ്മയും അല്ലാതെ എന്റെ കലയെ പ്രോത്സാഹിപ്പിക്കുന്ന ഒരാൾ വന്നാൽ നല്ലതായിരിക്കും എന്നും വിജയലക്ഷ്മി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *