ഉയ്യോ.. അമ്പാടിക്കുട്ടന്റെ പല്ല് പോയേ.. ഒടുക്കം ഡോക്ടര്‍ തന്നെ വേണ്ടി വന്നു

തനിച്ചാക്കി പോയതിലല്ല, മനസ്സിലാക്കാതെ പോയതിലാണ് സങ്കടം, പ്രണയമല്ല, പ്രാണനായിരുന്നു നീ എനിക്ക്; വീണ നായുടെ പോസ്റ്റ് വൈറലാവുന്നു.പ്രണയത്തിന്റെ വിരഹം സമ്മാനിച്ച വേദനയെ കുറിച്ചാണ് വീണ നായരുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മറക്കണം എന്ന് പറയാന്‍ എളുപ്പമാണ്, എന്നാല്‍ അതു തരുന്ന വേദന തന്റെ വിങ്ങലാണെന്നും പറയുന്ന കവി വാചകമാണ് വീണ പങ്കുവച്ചിരുന്നത്. പ്രണയമായിരുന്നില്ല, നീ എനിക്ക് പ്രാണനായിരുന്നു എന്ന വാക്കുകള്‍ വീണയുടെ ജീവിതവുമായി ബന്ധിപ്പിച്ചു വായിക്കകയാണ് ചിലര്‍
veena nairs instagram post about the pain of separation is going viral.തനിച്ചാക്കി പോയതിലല്ല, മനസ്സിലാക്കാതെ പോയതിലാണ് സങ്കടം, പ്രണയമല്ല, പ്രാണനായിരുന്നു നീ എനിക്ക്; വീണ നായുടെ പോസ്റ്റ് വൈറലാവുന്നു
മിനിസ്‌ക്രീനിലൂടെ വന്ന് ബിഗ്ഗ് സ്‌ക്രീനിലും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് വീണ നായര്‍. മലയാള സിനിമയില്‍ ഒഴിഞ്ഞുപോയ പല ഹാസ്യ നടിമാര്‍ക്കും പകരക്കാരിയായി എത്തിയ നടി, ബിഗ് സ്‌ക്രീനില്‍ എന്നതുപോലെ മിനിസ്‌ക്രീനിലും സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കുന്നതും വീണയുടെ പതിവുകളില്‍ ചിലതാണ്.ഇപ്പോഴിതാ നടി പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോ പങ്കുവയ്ക്കുന്നു. സായം സന്ധ്യയില്‍ കടല്‍ തീരത്ത് കൂടെ നടക്കുന്നതാണ് വീഡിയോയിലെ ദൃശ്യം. വിരവേദനയുടെ കവി വാചകം വീഡിയോയുടെ ഭംഗി കൂട്ടുന്നു. എന്നാല്‍ ആ കവി വാചകം വീണയുടെ ജീവിതവുമായി ബന്ധിപ്പിച്ചാണ് ചിലര്‍ വായിക്കുന്നത് എന്ന് കമന്റുകളില്‍ വ്യക്തമാണ്
ആ വാചകം ഇപ്രകാരമാണ്; ”നീ പറഞ്ഞ കള്ളങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടാവും എന്നതായിരുന്നു. തനിച്ചാക്കി പോയതിലല്ല, മനസ്സിലാക്കാതെ പോയതിലാണ് സങ്കടം. വസന്തം ഇനിയും വരും, ഇനിയും പൂവുകള്‍ പുഞ്ചിരിക്കും, നിന്റെ ഹൃദയ താളം കേള്‍ക്കാന്‍ കാതോര്‍ത്ത് ഞാനിവിടെ കാത്തിരിക്കും. തേനു തീര്‍ന്ന പാതുകങ്ങളും വെന്തുവെണ്ണീറായ ഓര്‍മകളും ബാക്കിയായി തനിയേ.. മറക്കണം എന്ന് പറയാന്‍ എളുപ്പമാണ്, മറന്നു എന്ന് നടിക്കാനും. ഉള്ളിന്റെയുള്ളില്‍ അതൊരു തേങ്ങലായി വിങ്ങലായി എന്നും കാണും. കാരണം പ്രണയമല്ലായിരുന്നു, പ്രാണനായിരുന്നു.. പക്ഷേ അത് നീ അറിഞ്ഞില്ല എന്നുമാത്രം”

സ്വാതി സുരേഷുമായുള്ള (ആര്‍ജെ അമന്‍) വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം മുന്‍പ് പല അഭിമുഖങ്ങളിലും വീണ വാചാലയായിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ടിട്ടും, ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയപ്പോഴും വീണയ്ക്ക് തനിക്ക് താങ്ങായിരുന്നു അമന്‍ എന്ന് വീണ കണ്ണീരോടെയാണ് പല അവസരത്തിലും സംസാരിച്ചിട്ടുള്ളത്.2014 ല്‍ ആണ് വീണയുടെയും അമന്റെയും വിവാഹം നടന്നത്. അമ്പാടി എന്ന് വിളിക്കുന്ന ധന്വിക് ആണ് മകന്‍. 2022 ല്‍ ആണ് തങ്ങള്‍ വിവാഹ മോചിതരാകാന്‍ പോകുകയാണ് എന്ന് അമന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ബന്ധം വേര്‍പെടുത്തിയെങ്കിലും അച്ഛന്‍ – അമ്മ എന്ന കടമയില്‍ നിന്ന് തങ്ങള്‍ മാറി നില്‍ക്കില്ല എന്നും, മകന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഒന്നിക്കുമെന്നും വീണ വ്യക്തമാക്കിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *