ഇരട്ട കുട്ടികള്‍ ജനിച്ച ശേഷം വന്‍ സാമ്പത്തിക ബാധ്യത നയന്‍താരയ്ക്ക് നഷ്ടപ്പെട്ടത് കോടിക്കണക്കിന് രൂപ സങ്കടക്കടലില്‍ മുങ്ങി നടി
നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേർന്ന് റൗഡി പിക്‌ചേഴ്‌സ് എന്ന പേരിൽ 2021-ൽ പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിരുന്നു. കൂഴങ്കൽ, നെട്രികൺ, കാത്തുവാക്കുള രണ്ടു കാതൽ തുടങ്ങിയ സിനിമകളാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്.തെന്നിന്ത്യൻ സിനിമ ലോകത്ത് ഒരു ലേഡി സൂപ്പർ സ്റ്റാറേയുള്ളൂ, അത് നയൻതാരയാണ്. രണ്ട് പതിറ്റാണ്ടുകളാകുന്നു നയൻതാര സിനിമ പ്രേക്ഷകരെ കൈയ്യിലെടുത്തിട്ട്. തെന്നിന്ത്യ മുഴുവൻ അടക്കിവാണ ലേഡി സൂപ്പർ സ്റ്റാറിപ്പോൾ ബോളിവുഡിലേക്കുള്ള തന്റെ ആദ്യ ചുവടുവെപ്പിന്റെ ത്രില്ലിലാണ്. പരാജയവും കഠിനാധ്വാനവും നിരന്തരമായ പരിശ്രമവുമെല്ലാമുണ്ട് നയൻതാരയെന്ന ലേഡി സൂപ്പർ സ്റ്റാറിന്റെ വിജയത്തിന് പിന്നിൽ. പൊതുവേ പത്ത് വർഷത്തിന് മുകളിൽ ഒരു നടിയും വാഴാത്ത തമിഴ് സിനിമയിൽ 20 വർഷത്തോളമടുത്ത് ഒരു കോട്ടവും തട്ടാതെ മുൻനിര നായികമാരിൽ തന്നെയുണ്ട് നയൻ. ഇന്നിപ്പോൾ സംവിധായകർ അവർക്കു വേണ്ടി തന്നെ സിനിമകളൊരുക്കുന്നുവെന്നതും മറ്റൊരു യാഥാർഥ്യം. എന്നാലിപ്പോൾ തന്റെ ഈ യാത്രയേക്കുറിച്ച് പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ നയൻ പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.ഞാൻ പല അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട്. അതുകൊണ്ട് പലതും പഠിക്കാൻ കഴിഞ്ഞു. അത് നല്ലതാണ്. നല്ലതും ചീത്തയുമായ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന അവസ്ഥയിൽ ഞാൻ എന്ത് തെറ്റ് ചെയ്താലും എല്ലാം ഇപ്പോൾ നന്നായി തന്നെ വന്നു. 18-19 വർഷമായി സിനിമ രംഗത്ത് തുടരുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ പ്രേക്ഷകരും ദൈവവും എന്നോട് കരുണ കാണിക്കുന്നു. ഞാൻ അനുഗ്രഹിക്കപ്പെടുന്നു. എല്ലാം എങ്ങനെ ഒന്നിച്ച് വന്നു എന്നത് ഇപ്പോഴും എനിക്ക് അറിയില്ല- നയൻതാര പറയുന്നു.മികച്ച സിനിമകൾ ഉണ്ടാക്കുക എന്നതാണ് എനിക്ക് പ്രധാനം. അത് നിർമ്മിക്കുന്ന ചിത്രങ്ങൾ ആയാലും വാങ്ങുന്ന ചിത്രങ്ങൾ ആയാലും അതല്ല ഇനി അഭിനയിക്കുന്ന ചിത്രങ്ങൾ ആയാലും അങ്ങനെ തന്നെയെന്നും താരം പറഞ്ഞു. നല്ല ചിത്രങ്ങൾ ഉണ്ടാകണം അത് പ്രേക്ഷകരിൽ എത്തണം. നല്ല ഉള്ളടക്കമാണ് നല്ല ചിത്രത്തെ തീരുമാനിക്കുന്നത്. നിങ്ങൾ ചെയ്യുന്ന ക്രാഫ്റ്റിൽ നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ നിങ്ങൾക്ക് നന്നായി ജോലി ചെയ്യാൻ കഴിയും. അത് പ്രേക്ഷകർ ഇഷ്ടപ്പെടും. അവർ നിങ്ങളെ സ്നേഹിക്കും. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും നയൻതാര കൂട്ടിച്ചേർത്തു.
2003-ൽ പുറത്തിറങ്ങിയ മനസിനക്കരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായിട്ടായിരുന്നു നയൻതാര സിനിമയിലെത്തുന്നത്. പിന്നീട് തമിഴിൽ അയ്യ (2005), തെലുങ്കിൽ ലക്ഷ്മി (2006), കന്നഡയിൽ സൂപ്പർ (2010) എന്നിങ്ങനെ അന്യഭാഷയിലേക്കും നയൻ കടന്നു. ശ്രീരാമരാജ്യം, ചന്ദ്രമുഖി, ഗജിനി, രാജാ റാണി, അരം, ഇരുമുഗൻ, നെട്രികൺ, കൊലമാവ് കോകില, നാനും റൗഡി താൻ തുടങ്ങിയ നിരവധി ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ കൈയ്യടികൾ നേടി.ഹൊറർ ചിത്രമായ കണക്ട് ആണ് നയൻതാരയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ഷാരൂഖിനൊപ്പം ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും എത്തുകയാണ് താരം. ആറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ജൂൺ 2 നാണ് ചിത്രം റിലീസ് ചെയ്യുക.
@All rights reserved Typical Malayali.
Leave a Comment