നടി ശാലിനിയുടെ ഇപ്പോഴത്തെ കുടുംബജീവിതം ആകെ മാറിപ്പോയി മകള്‍ അനൗഷ്‌കയാണ് ഇപ്പോള്‍ താരം
ലോകം മുഴുവൻ വ്യാപിച്ച കോവിഡ് മഹാമാരി മൂലം ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ ഒരു മേഖലയാണ് സിനിമാ വ്യവസായം. രണ്ടു വർഷത്തോളം അടഞ്ഞു കിടന്ന തിയേറ്ററുകൾ മുതൽ, സിനിമയുടെ ഓരോ മേഖലയിലും പ്രവർത്തിക്കുന്ന ഓരോ മനുഷ്യരും വരുമാനം വഴി മുട്ടിയ അവസ്ഥയിലെത്തിയിരുന്നു. മികച്ച സിനിമകൾ പോലും തിയേറ്ററിൽ ആള് കയറുമോ എന്ന പേടി കൊണ്ട് ചുളു വിലയ്ക്ക് OTT പ്ലാറ്റ്ഫോമുകളിൽ വിറ്റു പോയി. ഇക്കഴിഞ്ഞ കുറച്ചു മാസങ്ങളായി മികച്ച സിനിമകളോടെ ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം പ്രതാപത്തിലേയ്ക്ക് മടങ്ങി വരുമ്പോൾ തമിഴ് നായകൻ തല അജിത്ത് കൈക്കൊണ്ട പുതിയ തീരുമാനമാണ് വിവാദമാകുന്നത്. വിശദമായി വായിക്കാം. ലോൺ എടുത്തും സ്വന്തം ആസ്തികൾ വിറ്റഴിച്ചുമെല്ലാം ആണ് പല നിർമ്മാതാക്കളും സിനിമകൾ നിർമ്മിക്കുന്നതും, വിതരണ കമ്പനികൾ സിനിമ പ്രദർശനത്തിനെത്തിക്കുന്നതും. ഓരോ സിനിമയുടെ പരാജയവും ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഈ രണ്ടു കൂട്ടരേ തന്നെയാണ്.ഹൈ ബഡ്ജറ്റ് ചിത്രങ്ങൾ പോലും തകർന്നടിഞ്ഞു പോകുന്നത് വഴി അവരുടെ കുടുംബങ്ങളാണ് തെരുവിലാകുന്നത്. താൻ അഭിനയിക്കുന്ന സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കില്ല എന്ന് അജിത്ത് തീരുമാനിച്ചു എന്നതാണ് പുതിയ വാർത്ത. സിനിമ നല്ലതാണെങ്കിൽ വിജയിക്കാൻ പ്രൊമോഷന്റെ ആവശ്യമില്ല എന്നാണു താരത്തിന്റെ PR ഏജൻസി ഈ തീരുമാനത്തിന് നൽകിയ വിശദീകരണം.ആശ്വാസം നൽകും സിനിമാ താരങ്ങൾ പങ്കെടുക്കുന്ന പ്രൊമോഷൻ പരിപാടികൾ സിനിമയ്ക്ക് കുറച്ചെങ്കിലും ഹൈപ്പ് നൽകുമെന്നും, ഇനീഷ്യൽ കളക്ഷൻ കൂട്ടാൻ സഹായിക്കും എന്നുമാണ് നിർമ്മാതാക്കളും വിതരണക്കാരും പറയുന്നത്. സിനിമ പരാജയം ആണെങ്കിൽ പോലും ഇനീഷ്യൽ കളക്ഷൻ വഴി ലഭിക്കുന്ന തുക അല്പമെങ്കിലും ആശ്വാസം നൽകും.
ആ നിലപാട് ആണ് വിഷയം.ഒരു സിനിമയിൽ പണം വാങ്ങി അഭിനയിച്ചു കഴിഞ്ഞാൽ തങ്ങളുടെ ജോലി തീർന്നു എന്നാണ് ഇപ്പോൾ പല താരങ്ങളുടെയും നിലപാട്. സോഷ്യൽ മീഡിയ റീലുകൾ വഴി പല താരങ്ങളും സിനിമ നല്ലതാണെങ്കിൽ പ്രൊമോഷൻ വേണ്ടിവരില്ല എന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നുണ്ട്. അവർ ഒരു സിനിമയിൽ അഭിനയിച്ചു പ്രതിഫലം കൈപ്പറ്റുന്നു, ബാഗും പാക്ക് ചെയ്ത് അടുത്ത ഷൂട്ടിങ് ലൊക്കേഷനിലേയ്ക്ക് പോകുന്നു.അതിൽ എന്ത് ന്യായം.ഒരു സിനിമാ താരം സ്വന്തം മുതൽമുടക്കിൽ സിനിമ നിർമ്മിച്ച്, വിതരണം വരെയുള്ള എല്ലാ ചെലവുകളും ഏറ്റെടുക്കുന്നു എങ്കിൽ ആ ഒരു സിനിമയ്ക്ക് പ്രൊമോഷൻ വേണ്ട എന്ന് സ്വയം തീരുമാനിക്കാം. നിർമ്മാതാക്കളുടെയും, ചിത്രം വാങ്ങുന്നവരുടെയും, വിതരണക്കാരുടെയും എല്ലാം ചെലവിൽ നിന്നും പ്രതിഫലം സ്വീകരിച്ച ശേഷം പ്രൊമോഷൻ വേണ്ട എന്നെല്ലാം അഭിപ്രായപ്പെടുന്നതിൽ എന്ത് ന്യായമാണുള്ളതെന്നും.മിർച്ചി 9 റിപ്പോർട്ട് ചെയ്യുന്നു.
@All rights reserved Typical Malayali.
Leave a Comment