എന്തുകൊണ്ട് അച്ഛൻ …എല്ലാരും ചോദിക്കുന്നു എന്തുകൊണ്ട് അമ്മയുടെ കൂടെ പോകാതെ അച്ഛനെന്ന്; കാരണം അമ്മ തന്നെയാണ്; മീനാക്ഷിയോടുള്ള നിരന്തര ചോദ്യത്തിന് മറുപടി
മഞ്ജുവും ദിലീപും വേര്പിരിഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും അവർ ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്ന ആളുകളും കുറവല്ല. മഞ്ജുവുമായി പിരിഞ്ഞ ശേഷം ദിലീപ് നടി കാവ്യാ മാധവനെ ജീവിത സഖി ആക്കിയതും ഏറെ ചർച്ച ചെയ്യപ്പെട്ട സംഗതിയാണ്. എന്നാൽ അന്നും ഇന്നും ഉയർന്നു കേൾക്കുന്ന അല്ലെങ്കിൽ ചർച്ച ചെയ്യപ്പെടുന്ന് ഒരു വിഷയമാണ് മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിന്റെ ഒപ്പം പോയില്ല എന്നുള്ളത്. ഇപ്പോഴിതാ ആരാധകർ തന്നെ അതിനുള്ള മറുപടിയും കണ്ടെത്തിക്കഴിഞ്ഞു.അമ്മയെ മാറ്റി നിർത്തിക്കൊണ്ട് എന്തുകൊണ്ടാണ് അച്ഛന്റെ കൂടെ മീനാക്ഷി പോയതെന്നാണ് എപ്പോഴും ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. എന്നാൽ അതിനു ഒറ്റ ഉത്തരമേ ഉള്ളൂ മഞ്ജു എന്ന അമ്മ. കാരണം മകളെ ചെറുപ്പം മുതൽ, പദ്മസരോവരം വിട്ടിറങ്ങി പോകുന്നത് വരെ മകളെ നോക്കിയത് മഞ്ജുവാണ്. അന്ന് വരെ അച്ഛനെക്കുറിച്ച് നല്ലതുമാത്രമാണ് ആ അമ്മ മകളോട് പറഞ്ഞു നൽകിയത്. അച്ഛൻ എങ്ങനെയുള്ള ആളാണ് എന്ന് മറ്റാരേക്കാളും പറഞ്ഞു നൽകേണ്ടതും അമ്മയാണ്.ഒരു നടി എന്നതിലുപരി വ്യക്തി ജീവിതത്തിൽ പതിനാലു വർഷവും അവർ നല്ലൊരു ഭാര്യ ആയിരുന്നു. നല്ലൊരു അമ്മയും. ചെറുപ്പം മുതൽക്കുതന്നെ മീനാക്ഷി കേട്ടുവളർന്നതും അച്ഛനെന്ന ആളെ കുറിച്ചുള്ള നല്ല കാര്യങ്ങളാണ്. അതുതന്നെയാകാം മീനാക്ഷി അച്ഛനെ ഒരു സൂപ്പർ ഡാഡ് ആയി കാണാനുള്ള കാരണവും എന്നാണ് ആരാധകർ പറയുന്നത്.വിവാഹമോചനസമയത്ത് മഞ്ജു പങ്കിട്ട ഒരു കത്തിലാണ് മകൾക്ക് അച്ഛനോടുള്ള ഇഷ്ടം മറ്റാരേക്കാളും തനിക്ക് അറിയാം എന്ന് മഞ്ജു പറഞ്ഞത്. 14 വയസ്സുള്ള മകൾ മീനാക്ഷിയുടെ കസ്റ്റഡിക്ക് വേണ്ടി പോരാടില്ലെന്നും മീനൂട്ടി അവളുടെ അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മറ്റാരേക്കാളും എനിക്കറിയാം. ദിലീപേട്ടന്റെ കൂടെ അവൾ സുരക്ഷിതയും സന്തോഷവതിയും ആയിരിക്കും എന്ന് ഉറപ്പുണ്ടെന്നും മഞ്ജു കുറിച്ചു.അവൾ അവിടെ ഹാപ്പി ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവളുടെ കസ്റ്റഡിയെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിൽ അവളുടെ ജീവിതം കൂടുതൽ വിഷമത്തിൽ ആക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അവൾക്ക് വേണ്ടി ഒരു കോൾ അകലെഉണ്ടാകും…., മഞ്ജു പറഞ്ഞു. വ്യക്തിപരവും തൊഴിൽപരവുമായ ദിലീപിന്റെ ഭാവി സംരംഭങ്ങൾക്ക് എല്ലാ ആശംസകളും നേർന്നുകൊണ്ടായിരുന്നു അന്ന് മഞ്ജു കത്ത് അവസാനിപ്പിച്ചത്.
@All rights reserved Typical Malayali.
Leave a Comment