യുവനടി മമിതാ ബൈജുവിനെ കാണ്മാനില്ല ഞെട്ടിത്തരിച്ച് ആരാധകര്‍

ആ പ്രണയം പറഞ്ഞിട്ടില്ലെങ്കിലും ഒരുപാട് സന്തോഷങ്ങള്‍ എനിക്ക് നല്‍കിയിട്ടുണ്ട്. അതേ കുറിച്ചുള്ള ഓര്‍മകള്‍ ഇപ്പോഴും ഭയങ്കര മനോഹരമായി തോന്നാറുണ്ട്. വളരെ രസമായിരുന്നു ആ ദിവസങ്ങള്‍.ഓപ്പറേഷന്‍ ജാവ, ഖൊ ഖൊ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് മമിത ബൈജു. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നടി ഇപ്പോള്‍. ചിത്രത്തില്‍ അനശ്വര രാജനൊപ്പം തന്നെ മമിതയും കൈയ്യടി നേടുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയ ബന്ധങ്ങളെ കുറിച്ചും, പ്രണയ പരാജയത്തെ കുറിച്ചുമൊക്കെ മമിത സംസാരിക്കുകയുണ്ടായി നടിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം,ചിരിച്ച് ചിരിച്ച് കണ്‍ട്രോള്‍ പോയ സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഇടയ്ക്കിടെ അത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ട് എന്ന് മമിത പറഞ്ഞു. ഇതുവരെ സപ്ലി കിട്ടിയിട്ടില്ല, വെള്ളമടിയ്ക്കുന്ന ശീലവും മമിതയ്ക്ക് ഇല്ല. ഫ്രഡ്‌സിനെ പ്രാങ്ക് ചെയ്യാറുണ്ട്. തിരിച്ചും പണി കിട്ടാറുണ്ട് എന്ന് മമിത പറഞ്ഞു.
​നാണം കെട്ട അവസരങ്ങള്‍.ചമ്മിയാലോ എന്ന് ഓര്‍ത്ത് ചില സാഹചര്യങ്ങളില്‍ അറിയാത്ത കാര്യങ്ങളും അറിയാം എന്ന ഭാവത്തില്‍ ഇരുന്നിട്ടുണ്ട് എന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മമിത പറഞ്ഞു. വലിയ പൊളിയായി നടന്ന് ഉരുണ്ട് വീണ് നാണം കെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ടത്രെ. ശരണ്യയുടെ സെറ്റില്‍ മൊത്തം കളിയാക്കലും നാണക്കേട് ഉണ്ടാവലും തന്നെയായിരുന്നു എന്ന് മമിത പറയുന്നു.​പറയാതെ പോയ പ്രണയം
പറയാതെ പോയ പ്രണയവും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ആ പ്രണയം പറഞ്ഞിട്ടില്ലെങ്കിലും ഒരുപാട് സന്തോഷങ്ങള്‍ എനിക്ക് നല്‍കിയിട്ടുണ്ട്. അത് ആ പ്രായത്തില്‍ തോന്നിയ ഒരു ക്രഷ് ആണ്. പക്ഷെ അതേ കുറിച്ചുള്ള ഓര്‍മകള്‍ ഭയങ്കര മനോഹരമായി തോന്നാറുണ്ട്. വളരെ മനോഹരമായിരുന്നു ആ ദിവസങ്ങള്‍. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയം പൊട്ടിയിട്ടുണ്ട്. ഇപ്പോള്‍ സിംഗിള്‍ ആണ് മമിത പറഞ്ഞു

​അരക്ഷിതത്വം തോന്നിയിട്ടുണ്ട്.പണ്ടൊക്കെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ അരക്ഷിതത്വം തോന്നിയിട്ടുണ്ട് എന്ന് മിമിത പറയുന്നു. അതിന് പ്രധാന കാരണം സിനിമയാണ്. ചില സിനിമ നടിമാരെ കാണുമ്പോള്‍, എന്റെ കോലം എന്താ ഇങ്ങനെ എന്ന് തോന്നും. ശരിക്കും ഞാനും സിനിമ നടി ആ ശേഷം ആ ചിന്ത മാറി. ഞാന്‍ എങ്ങിനെയാണോ അങ്ങനെ തന്നെ കാണാന്‍ പൊളിയാണ് എന്നതാണ് ഇപ്പോഴത്തെ ലൈന്‍. നഷ്ടങ്ങളെ കുറിച്ചോര്‍ത്ത് ഒരിക്കലും വിഷമിക്കാറില്ല, നമുക്ക് കിട്ടാനുള്ളത് കിട്ടും എന്നതാണ് തന്റെ വിശ്വാസം എന്നും മമിത പറഞ്ഞു.​സോഷ്യല്‍ മീഡിയ കമന്റുകള്‍.സോഷ്യല്‍ മീഡിയ കമന്റുകള്‍ കണ്ട് കരയാറില്ല, പക്ഷെ വെറുതേ ഇരുന്ന് മറ്റൊരാളെ താഴ്തിക്കെട്ടാന്‍ വേണ്ടി മനപൂര്‍വ്വം പറയുന്ന ചില കമന്റുകള്‍ കാണുമ്പോള്‍ സങ്കടം വരാറുണ്ട്. ഞാന്‍ പെട്ടന്ന് ദേഷ്യം വരുന്ന ആളല്ല. വീട്ടുകാരോടും ഫ്രണ്ട്‌സിനോടും അല്ലാതെ പുറത്ത് ആരോടും തല്ലു കൂടാറില്ല എന്നും ചോദ്യത്തിന് ഉത്തരമായി മമിത പ്രതികരിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *