ഞാൻ എന്റെ ശരീരം മുഴുവൻ കൊടുത്തയാളാണ്! കണ്ണുകൾ നമ്മൾ ഇല്ലാതെ ആയാലും ജീവൻ തുളുമ്പി നിൽക്കും; മോഹൻലാൽ

മുന്നൂറിലേറെ കഥാപാത്രങ്ങളായി ജീവിച്ച താരവിസ്മയമാണ് മലയാളികൾക്ക് മോഹൻലാൽ. ബിഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാൽ നല്ല കുറെയധികം സന്ദേശങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. അത്തരത്തിൽ ഇക്കഴിഞ്ഞ എപ്പിസോഡിൽ മോഹൻലാൽ പങ്കിട്ട ഒരു സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ശരീരദാനത്തിന് സമ്മതപത്രം കൊടുത്ത ആളാണ് താനെന്നും കൂടുതൽ ആളുകൾ ഇത്തരത്തിൽ മുൻപോട്ട് വരണം എന്നും അദ്ദേഹം പറയുകയുണ്ടായി. ബിഗ് ബോസ് മത്സരാര്‍ഥികളായ നടി ശ്രീരേഖയും സിബിനും കഴിഞ്ഞ ദിവസം ഒരു ഗംഭീരപ്രകടനം ഷോയിൽ നടത്തിയിരുന്നു. തന്‍റെ മകന്‍റെ മരണശേഷം നടത്തിയ അവയവദാനത്തിലൂടെ ജീവന്‍ നിലനിര്‍ത്താനായ ഒരു യുവാവിനെ കാണാന്‍ ആ അമ്മ എത്തുന്നതായിരുന്നു ഇരുവരുടെയും കോണ്സെപ്റ്റ്. ഇവരുടെ ആശയത്തെ പ്രശംസിച്ചതോടൊപ്പം തന്നെ അതിന്റെ പ്രാധാന്യത്തെ കുറിച്ചും മോഹൻലാൽ സംസാരിച്ചു.

ലാലേട്ടന്റെ വാക്കുകൾ

“ഞാന്‍ എന്‍റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്. എനിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ഒരു അവാര്‍ഡ് ഉണ്ട്. ഏറ്റവും കൂടുതല്‍ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും ഇപ്പോഴും ഈ അവയവദാനത്തെക്കുറിച്ച് തെറ്റായ ധാരണകളാണ്. നമ്മള്‍ മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. കുറച്ച് സമയത്തിനുള്ളില്‍ ഇത് മറ്റൊരാള്‍ക്ക് ഗുണകരമായി മാറുക എന്നുപറയുന്നത് ഏറ്റവും വലിയ മനുഷ്വത്യമാണ്. എത്രയോ പേരുടെ ജീവന്‍ രക്ഷിക്കാം. നമ്മള്‍ രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ട് പേര്‍ക്ക് കാണാം, എത്ര വലിയ സന്ദേശമാണ് നിങ്ങൾ കൊടുത്തത്.

ഇങ്ങനെ ഫൈറ്റ് ചെയ്യാതെ ഇത്തരത്തിൽ ഉള്ള നല്ല സന്ദേശങ്ങൾ കൊടുക്കൂ. മോഹന്‍ലാല്‍ പറഞ്ഞു. കേരള സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്‍വില്‍ അംബാസഡര്‍ കൂടിയാണ് മോഹൻലാൽ. 2012 ൽ ആണ് അവയവദാനത്തിന് സന്നദ്ധനാണെന്ന് നടന്‍ മോഹന്‍ലാല്‍ അറിയിച്ചത്. കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന ചടങ്ങിലാണ് മോഹന്‍ലാല്‍ അവയവദാന സന്നദ്ധത അറിയിച്ചത്.
Prabhas Kalki 2898 AD teaser: കൽക്കിയിൽ അശ്വത്ഥാമാവായി അവതരിച്ച് ബിഗ് ബി

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിന്‍റെ ഏഴാം താഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. നിരവധി അപ്രതീക്ഷിത സംഭവങ്ങൾ ആണ് ഷോയിൽ നടക്കുന്നത്. പൂജ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പുറത്തായതും സിബിൻ ഷോ ക്വിറ്റ് ചെയ്യാൻ നടത്തിയ ശ്രമങ്ങളും എല്ലാമാണ് ഇപ്പോൾ ബിഗ് ബോസിലെ പ്രധാന സംഭവങ്ങൾ.

വൈൽഡ് കാർഡ് എൻട്രിയയിൽ കരുത്തുറ്റ മത്സരാർത്ഥി ആയിരുന്നു അവതാരകയും നടിയും ആയ പൂജ. വീട്ടിൽ എത്തിയ അന്നുമുതൽ കൃത്യമായ ഗെയിം പ്ലാൻ പൂജ നടത്തിയിരുന്നു. മാത്രവുമല്ല ബിഗ്‌ ബോസ് ആരാധകരെ മുഴുവൻ അതിശയിപ്പിക്കുന്ന രീതിയിലുള്ള പ്രകടനവും പൂജ നടത്തി. കൃത്യമായി എല്ലാ എപ്പിസോഡുകളും അരച്ചുകലക്കി കുടിച്ചാണ് പൂജ വീട്ടിലേക്ക് എത്തിയതെന്ന സിബിന്റെ വാക്കുകൾ പോലും സത്യമാകുന്നു രീതിയിലുള്ള പ്രകടനമാണ് പൂജ കാഴ്ചവച്ചതും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *